മുംതാസ് (തമിഴ് നടി)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Mumtaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുംതാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുംതാസ് (വിവക്ഷകൾ) എന്ന താൾ കാണുക. മുംതാസ് (വിവക്ഷകൾ)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് മുംതാസ്. ഇവരുടെ യഥാർത്ഥ നാമം നഗ്മ ഖാൻ എന്നാണ്. ആദ്യകാലത്ത് മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്ന ഇവർ മോനിഷ എൻ മോണാലിസ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. നായികാവേഷങ്ങളിലും സഹനായികാവേഷങ്ങളിലും അഭിനയിച്ചുവെങ്കിലും ഐറ്റം ഡാൻസുകളിലൂടെയാണ് ഇവർ പ്രശസ്തയായത്.[1][2] വിജയ് നായകനായ ഖുഷി എന്ന തമിഴ് ചലച്ചിത്രത്തിലെ 'കട്ടിപ്പുടി കട്ടിപ്പുടി ഡാ...' എന്ന ഗാനരംഗത്തിലെ നൃത്തമാണ് മുംതാസിനെ പ്രശസ്തയാക്കിയത്. മോഹൻലാൽ നായകനായ താണ്ഡവം എന്ന മലയാള ചലച്ചിത്രത്തിലെ 'പാലും കുടമെടുത്ത്' എന്നു തുടങ്ങുന്ന ഗാനത്തിലും മുംതാസിന്റെ നൃത്തമുണ്ടായിരുന്നു.[3][4] ഖുശി, രാജാധി രാജ, ബഡ്ജറ്റ് പത്മനാഭൻ എന്നിങ്ങനെ തമിഴിലും തെലുങ്കിലുമായി നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[5][6] കലൈഞ്ചർ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന മാനാടാ മയിലാടാ, സ്റ്റാർ വിജയിലെ ബോയ്സ് Vs ഗേൾസ് എന്നീ റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്.[7][8]

മുംതാസ്
ജനനം
നഗ്മ ഖാൻ

(1980-07-05) 5 ജൂലൈ 1980  (44 വയസ്സ്)
മറ്റ് പേരുകൾമോനിഷ
മുംതാജ്
തൊഴിൽനടി, മോഡൽ
സജീവ കാലം1999–തുടരുന്നു

ആദ്യകാല ജീവിതം

തിരുത്തുക

1980 ജൂലൈ 5-ന് മുംബൈയിലാണ് നഗ്മ ഖാൻ ജനിച്ചത്. കസൗളിയിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിലെ പഠനത്തിനു ശേഷം മോഡലിംഗ് രംഗത്തു സജീവമായി.[5][8][9][10] 'മോനിഷ' എന്ന പേരിൽ അഭിനയജീവിതം ആരംഭിച്ചുവെങ്കിലും പിൽക്കാലത്ത് 'മുംതാസ്' (മുംതാജ്) എന്ന പേരിലാണ് ചലച്ചിത്രരംഗത്തു പ്രശസ്തയായത്.[11]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1999 മോനിഷ എൻ മോണാലിസ മോനിഷ തമിഴ്
മലബാർ പോലീസ് ജൂലി തമിഴ്
Chala Bagundi item girl Telugu Special appearance in the song "Entha Bagundhi Brotheru"
Jananayakan Nancy Parera Malayalam
Unakkaga Ellam Unakkaga item girl Tamil
2000 Kushi Anitha Tamil
Budget Padmanabhan Omana Tamil
2001 Boond Neelam Hindi
Kushi Anitha Telugu
Looty Tamil
Sonnal Thaan Kathala Tamil
Star Tamil Cameo appearance
Vedham Pooja Tamil
Chocolate Tamil
Mitta Miraasu Vijaya Tamil
Yeh Teraa Ghar Yeh Meraa Ghar Anupam Verma Hindi
Azhagana Naatkal Tamil
2002 Vivaramana Aalu Tamil
Roja Koottam Tamil Item number
Ezhumalai Sandhya Tamil
Thandavam Malayalam
2003 Three Roses Roma Tamil
Thathi Thavadhu Manasu Aarthi Tamil Also producer
2004 Maha Nadigan Nandini Tamil
Kuthu Dancer Tamil Item number
Kanti Kannada Item number
Aai Tamil Item number
Chellame Herself Tamil Cameo appearance
2005 Devathayai Kanden Tamil Item number
London Aishwarya Tamil
2006 Jerry Janani Tamil
2007 Veerasamy Sarasu Tamil
2009 Rajadhi Raja Shyla Tamil
2012 Preview Malayalam Delayed
2013 Atharintiki Daaredi Telugu Special appearance
2014 Aagadu Sukanya Telugu
  1. "Glamorous Actress Mumtaj Unseen Photos".
  2. "Mumtaz South, Telgu actress photos, stills, pics, gallery". Archived from the original on 2018-06-20. Retrieved 2018-03-02.
  3. "പിച്ചാത്തിയുമായി മുംതാസ്". ഫിലിം ബീറ്റ്. 2014-01-07. Archived from the original on 2018-03-02. Retrieved 2018-03-02.
  4. "മലയാളത്തിലെ പത്ത് ഗ്ലാമർ താരങ്ങൾ". മലയാളം ഫിലിം ബീറ്റ്. 2013-04-06. Archived from the original on 2017-12-06. Retrieved 2017-12-06.
  5. 5.0 5.1 "I had lost confidence in myself: Mumtaj - Times of India".
  6. "Mumtaj prepares well - Behindwoods.com T. Rajendar Kushi Kollywood Mayila Kollywood hot images Tamil picture gallery images".
  7. "Mumtaz". Archived from the original on 17 ഓഗസ്റ്റ് 2009. Retrieved 17 നവംബർ 2009.
  8. 8.0 8.1 "Saguni to show Mumtaz in a negative role".
  9. Mumtaj Fans (26 November 2012). "Actress Mumtaj return to Film" – via YouTube.
  10. "Mumtaz is now 'Slim and Beautiful'".
  11. Madurai, Mahizham Infotech Pvt. Ltd,. "Mumtaj Photo Gallery". Archived from the original on 2016-08-28. Retrieved 2018-03-02.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മുംതാസ്_(തമിഴ്_നടി)&oldid=3941317" എന്ന താളിൽനിന്ന് ശേഖരിച്ചത്