ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ സോളൻ ജില്ലയിലെ ഒരു കന്റോണ്മെന്റ് പട്ടണമാണ് കസോളി. ലോകത്തിലെ ഏറ്റവും ഉയരമുള്ള മദ്യനിർമ്മാണകേന്ദ്രമായ കസോളി ബ്രീവറീസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1842 ലാണ് ഈ കന്റോണ്മെന്റ് പട്ടണം രൂപപ്പെട്ടത്.


ഭൂമിശാസ്ത്രം

തിരുത്തുക

കസോളി സ്ഥിതി ചെയ്യുന്നത് 30°54′N 76°58′E / 30.9°N 76.96°E / 30.9; 76.96 അക്ഷാംശ രേഖാംശത്തിലാണ്.[1] ശരാശരി ഉയരം 1795 metres (5889 feet) ആണ്.


സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001—ലെ കണക്കുപ്രകാരം ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ ,[2] 4994 ആണ്. ഇതിൽ 56% പുരുഷ്ന്മാരും 44% സ്ത്രീ കളുമാണ്.



എത്തിച്ചേരാൻ

തിരുത്തുക

ന്യൂ ഡെൽഹി, ചണ്ഡിഗഡ്, ശിമ്ല എന്നിവടങ്ങളിൽ നിന്ന് ബസ്സ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്. ധർമ്മപൂർ സ്റ്റേഷനിൽ ഇറങ്ങിയതിനു ശേഷം ഇവിടെ നിന്ന് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ് ഇവിടെക്ക്. Rs. 10 ആണ് ധർമ്മപൂർ നിന്ന് കസോളി വരെയുള്ള സാധാരണ ബസ്സ് നിരക്ക്.

ആകർഷണങ്ങൾ

തിരുത്തുക
  • ഗുരുദ്വാര ശ്രീ ഗുരു നാനക് ജി - ഇത് ഒരു പഴയ സിഖ് ഗുരുദ്വാര ആണ്.
  • കസോളി ക്ലബ്ബ്

ഇന്ത്യൻ ആർമിയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ലബ്ബ് ഇവിടുത്തെ ഒരു പ്രധാന സാമൂഹിക സ്ഥാപനമാണ്. ഈ ക്ലബ്ബ് നടത്തി വരുന്നത് ഇന്ത്യൻ ആർമി ആണ്.


  • സെന്റ്ട്രൽ റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട്

സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം , ഇവിടുത്തെ ഒരു പ്രധാ‍ന വിദ്യാഭ്യാസ സ്ഥാപനമാണ്.


  • കിമ്മുഘാട്ട്

ഇവിടുത്തെ ഒരു പ്രധാന ഷോപ്പിംങ് സ്ഥലമാണ് ഇത്. കസോളിയിൽ നിന്ന് 3 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വളരെയധികം കച്ചവടസ്ഥാപനങ്ങളാൽ നിറഞ്ഞിരിക്കുന്നു.


  1. Falling Rain Genomics, Inc - Kasauli
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കസോളി&oldid=3926742" എന്ന താളിൽനിന്ന് ശേഖരിച്ചത്