പ്രോഗ്രാമിങ് ശൈലി

(Multi-paradigm programming language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രോഗ്രാമിങ് ഭാഷകളെ അവയിലുള്ള സൗകര്യങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാൻ ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ് പ്രോഗ്രാമിങ് ശൈലികൾ. പ്രോഗ്രാമിങ് ഭാഷകളെ പല ശൈലികളായി വേർതിരിക്കാം.ചില ശൈലികൾ ഭാഷയുടെ പ്രവർത്തന മാതൃക അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയവയാണ്. അവ പ്രവർത്തന മാതൃകയാണോ പ്രോഗ്രാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നത് എന്നോ അല്ലെങ്കിൽ പ്രവർത്തനത്തിനിടയിൽ ബാഹ്യലോകവുമായി സംവദിക്കാൻ അനുവദിക്കുന്നുണ്ടോ എന്നെല്ലാം അടിസ്ഥാനമാക്കിയുള്ളവയാണ്. ചില ശൈലികൾ പ്രോഗ്രാമിനെ എങ്ങനെ ചെറിയ ഘടകങ്ങൾ ആയി കൂട്ടംചേർക്കുന്നു എന്നും അവ എങ്ങനെ പരസ്പരം സംവദിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയുള്ളവയാണ്. മറ്റു ശൈലികൾ എങ്ങനെ പ്രോഗ്രാം നിർദ്ദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കുന്നു.

സർവസാധാരണമായ പ്രോഗ്രാമിങ് ശൈലികളാണ്[1][2][3]

  • ഇംപെറേറ്റീവ് പ്രോഗ്രാമിംഗ് അഥവാ ആജ്ഞാസ്വഭാവമുള്ള ശൈലി ഇതിൽ പ്രോഗ്രാമർ കംപ്യൂട്ടറിനോട് എങ്ങനെ അതിന്റെ അവസ്ഥ വ്യത്യാസപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. ഇതിനെ രണ്ടാക്കി തിരിച്ചിരിക്കുന്നു.
  • ഡിക്ലറേറ്റീവ് ശൈലി അഥവാ പ്രഖ്യാപന ശൈലി, ഈ ശൈലിയിൽ പ്രോഗ്രാമർ ഉദ്ദിഷ്ട ഫലത്തിന്റെ ഗുണവിശേഷങ്ങൾ പ്രഖ്യാപിക്കുന്നു എന്നാൽ എങ്ങനെ അത് കണക്കുകൂട്ടണം എന്ന് നിര്ദേശിക്കുന്നില്ല. ഈ ശൈലിയുടെ പ്രധാന ശാഖകൾ താഴെ പറയുന്നവയാണ്.

റിഫ്ലെക്ഷൻ പോലുള്ള, പ്രോഗ്രാമിനെ സ്വയം നിർദ്ദേശിക്കാൻ അനുവദിക്കുന്ന സിംബോളിക് സങ്കേതങ്ങളെയും പ്രോഗ്രാമിങ് ശൈലിയായി പരിഗണിക്കുന്നു.

ഉദാഹരണമായി ഇമ്പറേറ്റിവ് ശൈലിയിൽ വരുന്ന ഭാഷകൾ രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നു. ഒന്ന് അവ പ്രോഗ്രാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നു. രണ്ടാമത് ഒരു സമയത്ത് ഒരു പ്രോഗ്രാം ഘടകം അതിനുള്ളിൽ എഴുതിയ മൂല്യം മറ്റൊരു സമയത്ത് മറ്റൊരു പ്രോഗ്രാം ഘടകത്തിനുള്ളിൽ നിന്ന് വായിച്ചെടുക്കാൻ സമ്മതിക്കുന്നു.ഇതിൽ ഘടകങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പഷ്ടമല്ല. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങിൽ നിർദ്ദേശങ്ങൾ ഒബ്ജക്റ്റ്സ് അഥവാ വസ്തുക്കൾ ആയി സംഘടിപ്പിച്ചിരിക്കുന്നു. ഒരു ഒബ്ജക്റ്റിലെ മൂല്യങ്ങൾ അതിലെ നിർദ്ദേശങ്ങൾ കൊണ്ട് മാത്രമേ മാറ്റം വരുത്താൻ കഴിയൂ. ഒട്ടുമിക്ക ഒബ്ജക്റ്റ് ഓറിയന്റഡ് ഭാഷകളും ഇമ്പരേറ്റീവ് ശൈലിയിൽ വരുന്നു. എന്നാൽ ഡിക്ലറേറ്റീവ് ശൈലിയിലുള്ള ഭാഷകൾ പ്രവൃത്തികളുടെ ക്രമം നിജപ്പെടുത്തുന്നില്ല. പകരം അവ ചെയ്യാവുന്ന പ്രവൃത്തികളുടെ കൂട്ടവും എതൊക്കെ സാഹചര്യങ്ങളിൽ ഒരോ പ്രവൃത്തിയും ചെയ്യാമെന്നും പ്രഖ്യാപിക്കുന്നു. ഭാഷയുടെ പ്രവൃത്തി ഘടനയാണ് ഏതൊക്കെ പ്രവൃത്തികൾ ചെയ്യാം എന്നും ഏത് ക്രമത്തിൽ ചെയ്യണം എന്നും തീരുമാനിക്കുന്നത്.മൾട്ടി-പാരഡൈം പ്രോഗ്രാമിംഗ് ഭാഷകളുടെ താരതമ്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ സംഭവിക്കുന്നത്.

അവലോകനംതിരുത്തുക

 
പീറ്റർ വാൻ റോയിയുടെ അഭിപ്രായത്തിൽ വിവിധ പ്രോഗ്രാമിംഗ് മാതൃകകളുടെ അവലോകനം[4]:5[5]

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിനെ(ഒരു പ്രക്രിയ എന്ന നിലയിൽ) വ്യത്യസ്ത രീതിശാസ്ത്രങ്ങളാൽ(methodologies) നിർവചിച്ചിരിക്കുന്നതുപോലെ, പ്രോഗ്രാമിംഗ് ഭാഷകൾ (കമ്പ്യൂട്ടേഷന്റെ മാതൃകകളായി)വ്യത്യസ്ത മാതൃകകളാൽ നിർവചിക്കപ്പെടുന്നു.

അവലംബംതിരുത്തുക

  1. Nørmark, Kurt. Overview of the four main programming paradigms. Aalborg University, 9 May 2011. Retrieved 22 September 2012.
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=പ്രോഗ്രാമിങ്_ശൈലി&oldid=3708544" എന്ന താളിൽനിന്ന് ശേഖരിച്ചത്