സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്

പുതിയ എയർബസ് A380 യിൽ പേപ്പറുകൾ ഇല്ലാതെകോക്പിറ്റ് ഉപയോഗിക്കാൻ പറ്റുന്നതരം സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ പ്ലെയിൻ സോഫ്റ്റ്‌വേർ ധാരാളം കോഡുകൾ ഉപയോഗിക്കുന്നു.

ക്രമാനുഗതമായി അടുക്കും ചിട്ടയോടും സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന പ്രക്രിയ ആണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്‌. കേവലം നിർമ്മാണത്തിലുപരിയായി അതിന്റെ പ്രവർത്തനവും ക്ഷമതയും വിലയിരുത്തുകയും, ആ സോഫ്റ്റ്‌വെയർ ടെസ്റ്റു ചെയ്യുകയും പിന്നീട് അതിന്റെ മെയിന്റനൻസും ആയിട്ടു നീളുന്ന ഒരു പ്രക്രിയ കൂടി ആണ് സോഫ്റ്റ്‌വെയർ എംജിനീയറിങ്ങ്‌.

പദോല്പത്തിതിരുത്തുക

സോഫ്റ്റ്‌വേർ എഞ്ചിനീയറിങ്ങ് (software engineering) എന്ന പദം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1968 ലെ നാറ്റോ (NATO) സോഫ്റ്റ്‍വെയർ എഞ്ചിനീയറിങ്ങ് കോൺഫറൻസിലാണ്. ഇത് അന്നത്തെ സോഫ്റ്റ്‍വെയർ പ്രതിസന്ധിയെ സൂചിപ്പിക്കുന്നതിനായിട്ടായിരുന്നു ഉപയോഗിച്ചത്. [1][2] അതിനു ശേഷം ഈ പദം ഒരു പ്രൊഫഷൻ ആയും ഒരു പഠനമേഖലയുമായി മാറുകയായിരുന്നു. എഞ്ചിനീയറിങ്ങിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച് ഈ ശാഖ ഇപ്പോഴും ഏറെ മുന്നോട്ട് പോകാനുണ്ട്. കൂടാതെ എന്താണ് സോഫ്റ്റ്‍വെയർ എഞ്ചിനീയറിങ്ങിന്റെ നിർവചനം എന്നതിന്റെ കാര്യത്തിൽ ഇന്നും തർക്കങ്ങൾ നില നിൽക്കുന്നു. പക്ഷേ, സോഫ്റ്റ്‍വെയർ ഡെവലപ്‌മെന്റിലുണ്ടായ പുരോഗതികൾ ഈ ശാഖയെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. [3][4] പുതിയ കമ്പ്യൂട്ടർ യുഗത്തിൽ ഈ എഞ്ചിനീയറിംങ് ശാഖയിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ട്. [5]

അവലംബംതിരുത്തുക

  1. Peter, Naur (7–11 October 1968). Software engineering: Report of a conference sponsored by the NATO Science Committee (PDF). Garmisch, Germany: Scientific Affairs Division, NATO. ശേഖരിച്ചത് 2008-12-26. Unknown parameter |coauthors= ignored (|author= suggested) (help)
  2. Randell, Brian (10 Aug 2001). "The 1968/69 NATO Software Engineering Reports". Brian Randell's University Homepage. The School of the Computer Sciences, Newcastle University. ശേഖരിച്ചത് 2008-10-11. The idea for the first NATO Software Engineering Conference, and in particular that of adopting the then practically unknown term "software engineering" as its (deliberately provocative) title, I believe came originally from Professor Fritz Bauer.
  3. The end of software engineering and the start of economic-cooperative gaming
  4. 35 years on: to what extent has software engineering design achieved its goals?
  5. Kalwarski, Tara (2006). "Best Jobs in America". MONEY Magazine. CNN. ശേഖരിച്ചത് 2006-04-20. Unknown parameter |coauthors= ignored (|author= suggested) (help)