പൊകണ പ്രാവ്

(Mountain Imperial Pigeon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇംഗ്ലീഷിൽ Mountain Imperial Pigeon , Maroon-backed Imperial Pigeon , Hodgson's Imperial Pigeonഎന്നൊക്കെ പേരുകളുള്ള രാജകപോതത്തിന്റെ ശാസ്ത്രീയ നാമം Ducula badia എന്നാണ്. [2]

രാജകപോതം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. badia
Binomial name
Ducula badia
(Raffles, 1822)

ഇവയുടെ വാസം ഉയർന്ന മരങ്ങൾക്കിടയിലായതിനാൽ കാണാൻ എളുപ്പമില്ല. പഴങ്ങളാണ് ഭക്ഷണം.

 
ഉപവിഭാഗം insignis

ഈ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ പക്ഷിയാണ്. 43-51 സെ.മീ നീളം. [2] സാമാന്യം വലിയ വാൽ. വീതിയുള്ള, വട്ടത്തിലുള്ള ചിറകുകൾ. തലയും കഴുത്തും അടിവശവും പച്ച കലർന്ന ചാരനിറം. വെള്ള കഴുത്തും തവിട്ടു കലർന്ന കരിംചുവപ്പു മുകൾ വശവും ചിറകുകളും. ചിറകിന്റെ അടിവശം ചാരനിറം. ചിറകിന്റെ അടിവശം കറുപ്പ്പ്പും ചര നിറത്തിൽ വരകളുള്ളതുമാണ്.

പ്രജനനം

തിരുത്തുക

വടക്കൻ മേഖലകളിൽ മാർച്ച് മുതൽ ആഗസ്റ്റ് വരെയാണ് പ്രജനന കാലം ഭാരതത്തിന്റെ തെക്കു ഭാഗങ്ങളിൽ ഇത് ജനുവരി മുതൽ മേയ് വരെയാണ്. കൂട് താരതമ്യേന ചെറിയ 5-8 മീ ഉയരമുള്ള മരങ്ങളിലാണ്. രണ്ടു മുട്ടകളിടും. പൂവനും പിടയും അടയിരിക്കും.


ആണ്, മലയേഷ്യയിലെ ഫ്രാസേർസ് കുന്നിൽ 1997

ഇവയെ ഭൂട്ടാൻ, ബ്രുണൈ, കമ്പോഡിയ ചൈന, ഭാരതം, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, തായ്ലന്റ് വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു.

  • A Guide to the Pigeons and Doves of the World by David Gibbs, Eustace Barnes & John Cox. Yale University Press (2001), ISBN 0-300-07886-2.
  1. "Ducula badia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-19-563731-3.
"https://ml.wikipedia.org/w/index.php?title=പൊകണ_പ്രാവ്&oldid=4140567" എന്ന താളിൽനിന്ന് ശേഖരിച്ചത്