ഹ്വാങ് പർവ്വതം

(Mount Huang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ് ഹ്വാങ്ഷാൻ(ചൈനീസ്:黄山; ഇംഗ്ലീഷ്:Huangshan or Mount Huang). ഹ്വാങ്ഷാൻ എന്ന ചൈനീസ് വാക്കിന് പീത പർവ്വതം(Yellow Mountain) എന്നാണ് അർത്ഥം.[3] 100 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മേസോസോയിൿ യുഗത്തിൽ ഒരു കടലായിരുന്ന പ്രദേശത്താണ് ഹ്വാങ് ഷാൻ ഉയർന്നുവന്നത് എന്ന് കരുതുന്നു.

ഹ്വാങ്ഷാൻ
Huangshan
黄山
മേഘകൂട്ടങ്ങൾക്കിടയിലെ ഹ്വാങ് മലനിരകൾ
ഉയരം കൂടിയ പർവതം
Elevation1,864 മീ (6,115 അടി) [1]
Prominence1,734 മീ (5,689 അടി) [1]
ListingUltra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഹ്വാങ്ഷാൻ Huangshan 黄山 is located in China
ഹ്വാങ്ഷാൻ Huangshan 黄山
ഹ്വാങ്ഷാൻ
Huangshan
黄山
Location in China
സ്ഥാനംഅൻഹുയി, ചൈന
ഹ്വാങ് പർവ്വതം
黄山
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area16,060, 49,000 ഹെ (1.729×109, 5.274×109 sq ft)
മാനദണ്ഡംii, vii, x[2]
അവലംബം547
നിർദ്ദേശാങ്കം30°07′30″N 118°10′00″E / 30.125°N 118.16667°E / 30.125; 118.16667
രേഖപ്പെടുത്തിയത്1990 (14th വിഭാഗം)
Endangered ()
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം ഖ്യാതിനേടിയ ഒരു മലനിരകളാണ് ഹ്വാങ്ഷാൻ. വിവിധ ആകൃതിയിലുള്ള കരിങ്കൽ പാറകളും, പൈൻ മരങ്ങളും, മേഘങ്ങളും സംയോജിച്ച് ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ചൈനീസ് ചിത്രകലയ്ക്കും, സാഹിത്യത്തിനും ആധുനിക കാലത്തെ ഫോട്ടോഗ്രഫിക്കും ഹ്വാങ്ഷാൻ ഒരു പ്രചോദനമായി നിലകൊള്ളുന്നു. ഇന്ന് ഇത് ഒരു യുനെസ്കോ ലോക പൈതൃക പ്രദേശവും ചൈനയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. 154 ച.കി.മീ വിസ്തൃതിയുള്ള കേന്ദ്ര ഭാഗവും 142 ച.കി.മീ ബഫർ സോണും ഉൾപ്പെടുന്നതാണ് പൈതൃക മേഖല [4]

നിരവധി കൊടുമുടികൾ ഹ്വാങ്ഷാനിൽ ഉണ്ട്. 1000 മീറ്ററിലും ഉയരമുള്ള പർവ്വതങ്ങൾ അതില്പ്പെടും[5]. ഇതിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടികളാണ് ലോട്ടസ് പീക്ക്(ലിആൻ ഹ്വാ ഫെൻ, 1,864 m), ബ്രൈറ്റ് സമ്മിറ്റ് പീക്ക്(ഗ്വാങ് മിങ് ഡിന്ദ് 1,840 m), സെലെസ്റ്റിയൽ പീക്(ടിയാൻ ഡു ഫെങ്, literally Capital of Heaven Peak, 1,829 m) എന്നിവ.

മെസോസോയിൿ യുഗത്തിലെ ഒരു കടൽ അപ്രത്യക്ഷമാകുകയും ഭൂഫലകം ഉയരുകയും ചെയ്തതിന്റെ ഫലമായാണ് ഈ പർവ്വതം രൂപം കൊണ്ടത്. നിരവധി സസ്യജാലങ്ങൾ ഈ മലനിരകളിൽ കണ്ടുവരുന്നു. പർവ്വതനിരയിൽ 1100 മീറ്ററിനും താഴെയുള്ള പ്രദേശങ്ങളിലാണ് നിബിഢമായ സസ്യസമ്പത്ത് കാണപ്പെടുന്നത്. ഇവിടുത്തെ പൈൻ മരങ്ങൾ വളരെ പ്രശസ്തമാണ്. 100 വർഷത്തിലും അധികം വയസ്സ് പ്രായമുള്ള വൃക്ഷങ്ങൾ ഇവിടെ ധാരാളമാണ്. തേയിലകൃഷിക്കും യോജിച്ച കാലാവസ്ഥയാണ് ഈ മലനിരകളിലുള്ളത്.

മലമുകളിൽനിന്നും നോക്കിയാൽ താഴെ മേഘങ്ങളേയും കാണാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. മേഘസമുദ്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക ഭൂപ്രകൃതിയും മറ്റു ഘടകങ്ങളും ഹ്വാങ്ഷാനിലെ ഉദയാസ്തമനങ്ങളെ അവിസ്മരണീയമാക്കുന്നു. ചില ചൂടരുവികളും ഇവിടെ കാണപ്പെടുന്നുണ്ട്. വർഷം തോറും 45°C താപനില ഈ അരുവികളിലെ വെള്ളത്തിൽ ഉണ്ടാകും.[6] പർപ്പ്ൾ ക്ലൗഡ് എന്ന കൊടുമുടിയുടെ താഴ്വാരപ്രദേശങ്ങളിലാണ് ഇവയിൽ അധികവും സ്ഥിതിചെയ്യുന്നത്.

വിനോദസഞ്ചാരം

തിരുത്തുക
  1. 1.0 1.1 1.2 "Lianhua Feng - Lotus Peak, HP Huang Shan" on Peaklist.org - Central and Eastern China, Taiwan and Korea. This data is specific to the high point of the range only. Retrieved 2011-10-5.
  2. http://whc.unesco.org/en/list/547. {{cite web}}: Missing or empty |title= (help)
  3. Bernstein, pp. 125–127.
  4. "Mount Huangshan - UNESCO World Heritage Center". UNESCO. 2008. Retrieved 2008-08-05.
  5. "Huangshan Mountain". Huangshan Tour. Archived from the original on 2009-03-03. Retrieved 2008-08-05. {{cite web}}: External link in |work= (help)
  6. "Welcome to Huang Shan, Mount Huang". Famous Taoism and Buddhism Sanctuaries in China. Wudang Taoist Internal Alchemy. Archived from the original on 2008-10-21. Retrieved 2008-09-08. {{cite web}}: External link in |publisher= and |work= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹ്വാങ്_പർവ്വതം&oldid=3793479" എന്ന താളിൽനിന്ന് ശേഖരിച്ചത്