മൊഹമ്മദ് റേസ പഹ്‌ലവി

(Mohammad Reza Pahlavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊഹമ്മദ് റേസ പഹ്‌ലവി ( പേർഷ്യൻ: محمدرضا پهلوی, pronounced [mohæmˈmæd reˈzɒː ˈʃɒːh pæhlæˈviː];26 October 1919 – 27 July 1980) മൊഹമ്മദ് റേസ ഷാ പേർഷ്യൻ: محمدرضا شاه) ഇറാനിലെ ഷാ ആയിരുന്നു. 1941 സെപ്റ്റംബർ 16 നു ഇറാന്റെ ഷാ ആയി അധികാരമേറ്റെടുത്ത മൊഹമ്മദ് റേസ പഹ്‌ലവി, 1979 ഫെബ്രുവരി 11നു ഇറാനിയൻ ഇസ്ലാമിക് വിപ്ലവശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ടു. 1967 ഒക്ടോബർ 26നു അദ്ദേഹം ഷാഹൻഷാ (ചക്രവർത്തി) എന്ന നാമം സ്വീകരിച്ചു. [1]ഇറാനിലെ രാജവംശത്തിലെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു അദ്ദേഹം. ഇതുകൂടാതെ അനേകം മറ്റു നാമങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആര്യമെഹർ (ആര്യന്മാരുടെ ദീപം), ബൊസോർഗ് ആർടെഷ്ടാരാൻ(യോദ്ധാക്കളുടെ തലവൻ) തുടങ്ങിയവ.[2]

മൊഹമ്മദ് റേസ പഹ്‌ലവി
Shahanshah
Aryamehr
Bozorg Arteštārān

Mohammad Reza Shah Pahlavi in 1973
Shahanshah of Iran (more...)
ഭരണകാലം 16 September 1941 –
11 February 1979
കിരീടധാരണം 26 October 1967
മുൻഗാമി Reza Shah
പിൻഗാമി Monarchy abolished
Ruhollah Khomeini as Supreme Leader
Prime Ministers
ജീവിതപങ്കാളി Fawzia of Egypt
(m.1939; div. 1948)
Soraya Esfandiary-Bakhtiari
(m.1951; div. 1958)
Farah Diba
(m.1959; wid.1980)
മക്കൾ
Shahnaz Pahlavi
Reza Pahlavi
Farahnaz Pahlavi
Ali-Reza Pahlavi
Leila Pahlavi
പേര്
Mohammad Reza Shah Pahlavi

പേർഷ്യൻ: محمد رضا شاه پهلوی

രാജവംശം House of Pahlavi
പിതാവ് Reza Shah
മാതാവ് Tadj ol-Molouk
കബറിടം Al-Rifa'i Mosque, Cairo, Egypt
ഒപ്പ്
മതം Shia Islam
Styles of
Mohammad Reza Shah of Iran
Reference styleHis Imperial Majesty
Spoken styleYour Imperial Majesty
Alternative styleSir, Aryamehr

രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലിഷ്-സോവിയറ്റ് അധിനിവേശം ഇറാനിൽ നടന്ന സമയത്താണ് അദ്ദേഹം അധികാരത്തിലെത്തിയത്. മൊഹമ്മദ് റേസ ഷായുടെ കാലത്ത് ഇറാന്റെ എണ്ണവ്യവസായം ഭാഗികമായി ദേശീയവത്കരിച്ചു. [3]ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായിരുന്ന മൊ ഹമ്മെദ് മൊസദ്ദെഘ് ആണിതിനു നേതൃത്വം വഹിച്ചത്. എന്നാൽ യു എസ്- യു കെ സഹായത്തോടെ നടന്ന അട്ടിമറിയിലൂടെ മൊഹമ്മെദ് മൊസദ്ദെഘ് അധികാര ഭ്രഷ്ടനായി. അതോടെ പാശ്ചാത്യരാജയങ്ങളുടെ എണ്ണ കമ്പനികൾ തിരിച്ചുവന്നു. മൊഹമ്മദ് റേസ പഹ്‌ലവിയുടെ കാലത്ത് സൈറസ് സ്ഥാപിച്ച പേർഷ്യൻ സാമ്രാജ്യത്തിന്റെ തുടർച്ചയായ 2500ആം വാർഷികം ആചരിക്കുകയുണ്ടായി. [4]ഈ സമയം മൊഹമ്മദ് റേസ പഹ്‌ലവി ഇറാനിയൻ കലണ്ടർ സൈറസിന്റെ സാമ്രാജ്യരൂപീകരണവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ചു. മൊഹമ്മദ് റേസ പഹ്‌ലവി ധവളവിപ്ലവം എന്നപേരിൽ ഇറാനെ ലോകത്തെ ഏറ്റവും വലിയ ലോകശക്തിയാക്കാൻ ഉന്നതമായ സാമ്പത്തിക സാമൂഹിക പരിഷ്കാരത്തിനു ശ്രമംതുടങ്ങി. രാജ്യത്തെ ആധുനികവത്കരിക്കാനും ചില വ്യവസായങ്ങളെ ദേശീയവത്കരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ശ്രമിച്ചു. [5]

ഒരു മതെതര മുസ്ലിം ആയിരുന്ന പഹ്‌ലവിക്ക് മതനേതാക്കളിൽനിന്നും തീവ്രമതവിശ്വാസികളിൽനിന്നും കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. പ്രധാനമായി, ഷിയ മതനേതാക്കൾ, തൊഴിലാളിവർഗ്ഗം, എന്നിവർ അദ്ദേഹത്തിന്റെ ശക്തമായ ആധുനികവത്കരണത്തെയും മതേതരവത്കരണവും പാരമ്പര്യവാണിക്കുകളായ ബസാറികളോടുള്ള സമരം, ഇസ്രായേലുമായുള്ള ബന്ധം, അദ്ദേഹത്തിനുചുറ്റുമുണ്ടായിരുന്ന അഴിമതി, അദ്ദേഹത്തിന്റെ കുടുംബം, ഭരണത്തിലുള്ള വരേണ്യവർഗ്ഗം എന്നീ ഘടകങ്ങളുടെ എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഇറാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയായ തുദേ പാർട്ടിയെ നിരോധിച്ചതും ഇറാനിയൻ ഇന്റലിജൻസ് ഏജൻസിയുടെ പാർട്ടി ആഭിമുഖ്യത്തെ എതിർത്തതും കൂടുതൽ എതിർപ്പിനു ഇടയാക്കി. 1978ൽ രാഷ്ട്രീയ തടവുകാരുടെ എണ്ണം 2200 ആയിരുന്നു.

മറ്റു പല ഘടകങ്ങളും അദ്ദേഹത്തിനോടുള്ള എതിർപ്പിനു വകവച്ചു. കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവന്നതും ഇസ്ലാമിസ്റ്റുകളുമായി നിരന്തരം നടന്ന സംഘർഷവും അദ്ദേഹത്തിന്റെ ഭരണത്തിനു യു കെ, യു എസ് എന്നീ രാജയങ്ങളുടെ പിന്തുണയും രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചു. ഇത് ഇറാനിയൻ വിപ്ലവത്തിലേയ്ക്ക് നയിച്ചു. 1979ൽ ആണിതു നടന്നത്. ജനുവരി 17 നു ഇറാൻ വിട്ടു പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അധികം താമസിക്കാതെതന്നെ, ഇരാനിയൻ രാജഭരണം അവസാനിപ്പിക്കപ്പെട്ടു. ഇറാനെ ഇസ്ലാമിക് രിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. ആയത്തൊള്ള ഖൊമൈനി ആ രാജ്യത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. തിരികെ വന്നാൽ തൂക്കിക്കൊല്ലുമെന്നതിനാൽ ഈജിപ്റ്റിലെ പ്രസിഡന്റായ അന്വർ സാദത്ത് അദ്ദേഹത്തിനു രാഷ്ട്രീയ അഭയം നൽകിയതിനാൽ അവിടെവച്ചുതന്നെ അദ്ദേഹം മരണമടഞ്ഞു. പിന്നീടു ഇറാനിൽ ഷാ അധികാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ഷാ എന്നു തന്നെ വിളിക്കപ്പെട്ടു.

മുൻകാലജീവിതം

തിരുത്തുക

റേസ പഹ്ലവിയുടെ മകനായി ടെഹ്രാനിൽ ജനിച്ചു. പഹ്ലവി വംശത്തിൽ ഷായുടെ മൂത്ത മകനായിരുന്നു. അഷ്രഫ് പഹ്ലവി എന്ന ഇരട്ട സഹോദരിയുടെ കൂടെയാണു ജനനം.

മുൻകാലഭരണം

തിരുത്തുക

എണ്ണ ദേശവത്കരണവും അട്ടിമറിയും

തിരുത്തുക

1950ൽ ഇറാനിൽ എണ്ണ പ്രതിസന്ധി നേരിട്ടു. ഇത് അതുവരെ ഇറാനിയൻ എണ്ണവിപണി നിയന്ത്രിച്ചിരുന്ന അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും എണ്ണക്കമ്പനികൾ ദേശവത്കരിക്കാൻ സർക്കാർ തീരുമാനിക്കുന്നതിലേയ്ക്കു നയിച്ചു. അന്നു ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായിരുന്ന മൊഹമ്മെദ് മൊസദ്ദെഘ് ആണിതിനു നേതൃത്വം വഹിച്ചത്. ബ്രിട്ടന്റെ എണ്ണക്കമ്പനികൾ ദേശസാൽക്കരിച്ചത് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചു. അമേരിക്കൻ കമ്പനികളും ദേശസാൽക്കരണത്തിൽ നഷ്ടമായതിനാൽ അവർ സി ഐ എ യുടെ സഹായത്താൽ അട്ടിമറിശ്രമം നടത്തി പ്രധാനമന്ത്രിയെ താഴെയിറക്കി.

കൊലപാതകശ്രമം

തിരുത്തുക
 
Picture of Mohammad Reza Shah in hospital after the failed assassination attempt against him in 1949.

മൊഹമ്മദ് റേസ പഹ്‌ലവിക്ക് കുറഞ്ഞത് രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ട്.[6]

മദ്ധ്യകാലം

തിരുത്തുക

ചക്രവർത്തിയുടെ കിരീട ധാരണം

തിരുത്തുക

രാജകീയ മുദ്ര

തിരുത്തുക

വിദേശബന്ധം

തിരുത്തുക

ആധുനികവത്കരണവും സർക്കാരിന്റെ രൂപീകരണവും

തിരുത്തുക

പ്രവർത്തനങ്ങൾ

തിരുത്തുക

ഭരണത്തെപ്പറ്റിയുള്ള വിമർശനം

തിരുത്തുക

കറുത്ത വെള്ളിയാഴ്ച്ച

തിരുത്തുക

വിപ്ലവം

തിരുത്തുക

പ്രവാസം

തിരുത്തുക

പ്രാധാന്യം

തിരുത്തുക

പുസ്തകസഞ്ചയം

തിരുത്തുക

സ്ത്രീസ്വാതന്ത്ര്യം

തിരുത്തുക

വിവാഹങ്ങളും കുട്ടികളും

തിരുത്തുക

ഈജിപ്തിലെ ഫൗസിയ

തിരുത്തുക

സമ്പത്ത്

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ രാജകീയ പുരസ്കാരങ്ങൾ

തിരുത്തുക

വിദേശ പുരസ്കാരങ്ങൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  1. D. N. MacKenzie. A Concise Pahlavi Dictionary. Routledge Curzon, 2005.
  2. M. Mo'in. An Intermediate Persian Dictionary. Six Volumes. Amir Kabir Publications, 1992.
  3. All the Shah's Men, Stephen Kinzer, p. 195–196.
  4. "The Iranian History Article :Iran Switches To Imperial Calendar". Archived from the original on 2016-12-22. Retrieved 2016-12-01.
  5. Amnesty International Report 1978 Archived 2016-03-04 at the Wayback Machine.. Amnesty International. Retrieved 22 February 2016.
  6. "Ali Vazir Safavi". Web Archive. 27 October 2009. Retrieved 18 June 2011.[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൊഹമ്മദ്_റേസ_പഹ്‌ലവി&oldid=3674473" എന്ന താളിൽനിന്ന് ശേഖരിച്ചത്