കൊടിയാവണക്ക്
ചെടിയുടെ ഇനം
(Microstachys chamaelea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധയോഗ്യമായ ഒരു ചെറിയ സസ്യമാണ് കൊടിയാവണക്ക്. Euphorbiaceae (Castor family) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Microstachys chamaelea (L.) Müll.Arg. എന്നാണ്. ഒടിയാവണക്ക്, ഞെട്ടാവണക്ക് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു[1].
കൊടിയാവണക്ക് | |
---|---|
ഇലയും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. chamaelea
|
Binomial name | |
Microstachys chamaelea (L.) Müll.Arg.
| |
Synonyms | |
|
രസഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുകഔഷധനിർമ്മാണത്തിൽ സമൂലമായി ഉപയോഗിക്കുന്ന ഈ സസ്യം ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. തണ്ട് പച്ചനിറത്തിലോ പച്ചയിൽ ചുവപ്പ് കലർന്നതോ ആയിരിക്കും. ഇലകൾ ചെറുതും നീളമുള്ളതുമാണ്. വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്ന ഇതിന്റെ പൂക്കൾക്ക് മഞ്ഞ നിറമായിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ള കായ്കളിൽ അണ്ഡാകൃതിയിലുള്ള മൂന്ന് വിത്തുകൾ കാണപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-24. Retrieved 2011-09-26.
വിക്കിസ്പീഷിസിൽ Microstachys chamaelea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Microstachys chamaelea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.