മരക്കാശാവ്
ചെടിയുടെ ഇനം
(Memecylon grande എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരക്കാശാവ് (ശാസ്ത്രീയനാമം:Memecylon grande) മെലാസ്റ്റൊമാറ്റേസീ കുടുംബത്തിൽ പെട്ട ചെറുമരമാണ്. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും തദ്ദേശീയ (endemic) സസ്യമാണ്.
മരക്കാശാവ് | |
---|---|
Memecylon grande- നീലിയാർകോട്ടം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. grande
|
Binomial name | |
Memecylon grande |
അറ്റം കൂർത്ത് അണ്ഡാകൃതിയിൽ ഉള്ള ഇലകൾ ഉണങ്ങുമ്പോൾ തവിട്ടു നിറമാകുന്നു. 8 മില്ലീമീറ്റർ നീളമുള്ള ഇലഞെട്ടുകൾ. 2.5 മില്ലീമീറ്റർ നീളമുള്ള ഇതളുകളുള്ള നീല നിറമുള്ള പൂവുകളുടെ ഞെട്ടുകൾ 1.5 സെ. മീ വരെ നീളമുള്ളവയാണ്. മിനുസമുള്ളതും തവിട്ടു കലർന്ന കറുപ്പുനിറമുള്ളതുമായ കായകൾ ബെറികൾ ആണ്.[1]
ചിത്രശാല
തിരുത്തുക-
മരക്കാശാവിന്റെ പാകമായ കായകൾ- നീലിയാർകോട്ടം
അവലംബം
തിരുത്തുക- World Conservation Monitoring Centre 1998. Memecylon grande[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
- ↑ "Memecylon grande Blume". India Biodiversity Portal. Retrieved 25 January 2018.