മേരി വെൽഷ് ഹെമിംഗ്വേ

(Mary Welsh Hemingway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേരി വെൽഷ് ഹെമിംഗ്വേ (ഏപ്രിൽ 5, 1908 - നവംബർ 26, 1986), ഒരു അമേരിക്കൻ പത്രപ്രവർത്തകയും സാഹിത്യകാരിയും സർവ്വോപരി പ്രശസ്ത സാഹിത്യകാരൻ ഏണസ്റ്റ് ഹെമിംഗ്വേയുടെ നാലാമത്തെ പത്നിയും അദ്ദേഹത്തിന്റെ വിധവയുമായിരുന്നു.

മേരി വെൽഷ് ഹെമിംഗ്വേ
Ernest and Mary Hemingway on safari (1953–1954)
ജനനം
മേരി വെൽഷ്

(1908-04-05)ഏപ്രിൽ 5, 1908
മരണംനവംബർ 26, 1986(1986-11-26) (പ്രായം 78)
സെന്റ്. ലൂക്ക്സ് ഹോസ്പിറ്റൽ, ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
അന്ത്യ വിശ്രമംKetchum, Idaho, U.S.
തൊഴിൽപത്രപ്രവർത്തക, എഴുത്തുകാരി
ജീവിതപങ്കാളി(കൾ)ലോറൻസ് മില്ലർ കുക്ക്
(m. 1938; div. 19??)
നോയൽ മോങ്ക്സ്
(m. 194?; div. 1945)

ആദ്യകാലം തിരുത്തുക

മിനസോട്ടയിലെ വാക്കറിൽ ജനിച്ച മേരി വെൽഷ് ഒരു മരംവെട്ടുകാരൻറെ മകളായിരുന്നു. 1938 ൽ ഒഹായോയിൽ നിന്നുള്ള നാടക വിദ്യാർത്ഥിയായ ലോറൻസ് മില്ലർ കുക്കിനെ അവർ വിവാഹം കഴിച്ചു. അവരുടെ വിവാഹ ജീവിതം ഹ്രസ്വമായിരിക്കുകയും താമസിയാതെ അവർ വേർപിരിയുകയും ചെയ്തു. വേർപിരിയലിനുശേഷം, മേരി വെൽഷ് ഷിക്കാഗോയിലേക്ക് താമസം മാറുകയും, ചിക്കാഗോ ഡെയ്‌ലി ന്യൂസിൽ ജോലി ചെയ്യാൻ തുടങ്ങിയകാലത്ത് വിൽ ലാംഗ് ജൂനിയറിനെ കണ്ടുമുട്ടി. ഇരുവരും വേഗത്തിൽ സൗഹൃദം സ്ഥാപിക്കുകയും നിരവധി  ഉദ്യമങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ലണ്ടനിലേക്കുള്ള ഒരു അവധിക്കാല യാത്രയ്ക്കിടെ, ലണ്ടൻ ഡെയ്‌ലി എക്സ്പ്രസിൽ ഒരു പുതിയ ജോലി തരപ്പെടുത്തുന്നതിന് അവർക്കു സാധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ഈ പുതിയ ജോലി താമസിയാതെ അവരെ പത്രത്തിനുവേണ്ടിയുള്ള പാരീസിലെ കർത്തവ്യങ്ങളിലേയക്ക് എത്തിച്ചു.[1]

രണ്ടാം ലോക മഹായുദ്ധവും പത്രപ്രവർത്തനവും തിരുത്തുക

1940 ൽ ഫ്രാൻസിന്റെ പതനത്തിനുശേഷം, മേരി വെൽഷ് യുദ്ധത്തിന്റെ സംഭവങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ തയ്യാറാക്കുന്നതിനുള്ള ഒരു താവളമെന്ന നിലയിൽ ലണ്ടനിലെത്തി.[2] വിൻസ്റ്റൺ ചർച്ചിലിന്റെ പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.[3] യുദ്ധകാലത്താണ് അവർ തന്റെ രണ്ടാമത്തെ ഭർത്താവ് ഓസ്ട്രേലിയൻ പത്രപ്രവർത്തകനായ നോയൽ മോങ്കിനെ വിവാഹം കഴിച്ചത്.[4]

ഹെമിംഗ്വേയുമായുള്ള വിവാഹം തിരുത്തുക

1944 ൽ വെൽഷ് അമേരിക്കൻ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്വേയെ ലണ്ടനിലെ യുദ്ധം രേഖപ്പെടുത്തുന്ന കാലത്ത് കണ്ടുമുട്ടുകയും അവർ അടുപ്പത്തിലാകുകയും ചെയ്തു. 1945 ൽ അവർ നോയൽ മോങ്ക്സിനെ വിവാഹമോചനം ചെയ്തശേഷം 1946 മാർച്ചിൽ ക്യൂബയിൽ നടന്ന ഒരു ചടങ്ങിൽവച്ച് ഹെമിംഗ്വേയെ വിവാഹം കഴിച്ചു.[5]

വിവാഹശേഷം, മേരി ക്യൂബയിൽ ഹെമിംഗ്വേയ്‌ക്കൊപ്പം വർഷങ്ങളോളം താമസിക്കുകയും 1959 ന് ശേഷം ഐഡാഹോയിലെ കെറ്റ്ച്ചം എന്ന സ്ഥലത്തേയ്ക്കു മാറിത്താമസിക്കുകയും ചെയ്തു.[6] 1958 ൽ, ക്യൂബയിലെ ജീവിതകാലത്ത്, ജോൺ സ്റ്റർജസിന്റെ 1952 ലെ ഹെമിംഗ്വേയുടെ ദി ഓൾഡ് മാൻ ആൻഡ് സീ എന്ന നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിൽ ഭർത്താവിനൊപ്പം സംസാരപ്രധാനമല്ലാത്ത ഒരു അപ്രധാന ഒരു വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിൽ ഹെമിങ്വേ ഒരു ചൂതാട്ടക്കാരനെ അവതരിപ്പിച്ചപ്പോൾ മേരി ഒരു അമേരിക്കൻ ടൂറിസ്റ്റിനേയും അവതരിപ്പിച്ചു.[7]

അവർ കെറ്റ്ച്ചമിലേക്ക് താമസം മാറിയതിനു ശേഷം 1961 ജൂലൈ 2 ന് അതിരാവിലെ വലിയ ശബ്ദം കേട്ട് മേരി ഞെട്ടിയുണരുകയും തന്റെ ഭർത്താവ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഷോട്ട്ഗൺ ഉപയോഗിച്ച് ബോധപൂർവ്വം സ്വയം വെടിവച്ചതായി കണ്ടെത്തുകയും ചെയ്തു.[8] ജീവചരിത്രകാരൻ ജെയിംസ് മെലോസ് പറയുന്നതനുസരിച്ച്, ഹെമിംഗ്വേ തന്റെ തോക്കുകൾ സൂക്ഷിച്ചിരുന്ന ബേസ്മെൻറ് സ്റ്റോർ റൂം പൂട്ടുതുറക്കുകയും അവരുടെ കെറ്റ്ച്ചം ഭവനത്തിനു മുകളിലെ നിലയിലെ പ്രവേശനകവാടത്തിലെ വിശ്രമ മുറിയിലേയ്ക്കു പോകുകയും കൂടാതെ അദ്ദേഹം പലപ്പോഴും തന്റെ ഒരു ചങ്ങാതിയെന്ന പോലെ കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന ഇരട്ട ബാരൽ ഷോട്ട്ഗൺ  ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയും ചെയ്തു.[9]  മരണം ആകസ്മികമാണെന്ന്[10] മേരിയും മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തുടക്കത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹെമിംഗ്വേ ആത്മഹത്യ ചെയ്തതായി മേരി സ്ഥിരീകരിച്ചു.[11]

പിൽക്കാലജീവിതം തിരുത്തുക

1961 ൽ ഹെമിംഗ്വേയുടെ ആത്മഹത്യയെത്തുടർന്ന്, മേരി അദ്ദേഹത്തിന്റെ സാഹിത്യ നിർവഹണാധികാരിയായി പ്രവർത്തിക്കുകയും എ മൂവബിൾ ഫീസ്റ്റ്, ഐലന്റ്സ് ഇൻ ദ സ്ട്രീം, ദി ഗാർഡൻ ഓഫ് ഈഡൻ, മറ്റ് മരണാനന്തര കൃതികൾ എന്നിവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഒരു വിവർത്തകയായ ടാറ്റിയാന കുദ്രിയാവ്‌ത്സേവയ്ക്ക് എ മൂവബിൾ ഫീസ്റ്റിന്റെ കൈയെഴുത്തുപ്രതി നൽകുകയും ഇംഗ്ലീഷ് ഒറിജിനലിന്റെ പ്രസിദ്ധീകരണത്തോടൊപ്പംതന്നെ കൃതിയുടെ റഷ്യൻ വിവർത്തനവും പ്രസിദ്ധീകരിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു.[12]

1976 ൽ ഹൌ ഇറ്റ് വാസ് എന്ന പേരിൽ അവർ തന്റെ ആത്മകഥ എഴുതി. മേരി വെൽഷ് ഹെമിംഗ്വേയുടെ കൂടുതൽ ജീവചരിത്ര വിശദാംശങ്ങൾ നിരവധി ഹെമിംഗ്വേ ജീവചരിത്രങ്ങളിലും ബെർണൈസ് കെർട്ടിന്റെ ദി ഹെമിംഗ്വേ വുമൺ എന്ന കൃതിയിലും കാണാവുന്നതാണ്.[13]

പിന്നീടുള്ള വർഷങ്ങളിൽ, മേരി ന്യൂയോർക്ക് നഗരത്തിലേക്ക് മാറുകയും അവിടെ 65 ആം സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുകയും ചെയ്തു. നീണ്ടുനിന്ന അസുഖത്തെത്തുടർന്ന്, 1986 നവംബർ 26 ന് 78-ആമത്തെ വയസ്സിൽ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ വച്ച് അവർ മരണമടഞ്ഞു. അവരുടെ ആഗ്രഹപ്രകാരം, കെറ്റ്ച്ചമിൽ ഹെമിംഗ്വേയുടെ ശവകുടീരത്തിനുസമീപം മൃതശരീരം സംസ്കരിക്കപ്പെട്ടു.[14][15]

അവലംബം തിരുത്തുക

  1. Koyen, Kenneth - "Snapshots of Mary Welsh Hemingway," Eve's Magazine, 2003.[1] Accessed 2015-07-14
  2. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  3. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  4. Koyen, Kenneth - "Snapshots of Mary Welsh Hemingway," Eve's Magazine, 2003.[2] Accessed 2015-07-14
  5. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  6. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  7. Timeless Hemingway. Retrieved 2015-12-09
  8. Reynolds, Michael - "Ernest Hemingway, 1899–1961: A Brief Biography", in Wagner-Martin, Linda (ed). A Historical Guide to Ernest Hemingway, Oxford University Press, New York - pg. 16. ISBN 978-0-19-512152-0
  9. Mellow, James (1992). Hemingway: A Life Without Consequences, Houghton Mifflin, Boston, 1992 - pg. 604. ISBN 978-0-395-37777-2
  10. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  11. Gilroy, Harry. "Widow Believes Hemingway Committed Suicide; She Tells of His Depression and His 'Breakdown' Assails Hotchner Book", The New York Times, August 23, 1966. Retrieved November 30, 2011.
  12. Elena Kalashnikova (September 17, 2009). "Коктейль в рюмке и ошибки Пастернака". Nezavisimaya Gazeta (in Russian).{{cite news}}: CS1 maint: unrecognized language (link)
  13. Bernice Kert, The Hemingway Women, W. W. Norton & Company, New York, 1983. ISBN 0-393-31835-4
  14. Koyen, Kenneth - "Snapshots of Mary Welsh Hemingway," Eve's Magazine, 2003.[3] Accessed 2015-07-14
  15. "Mary Hemingway, 4th Wife of Author, Dies", UPI/Chicago Tribune, Nov. 30, 1986.[4] Accessed 2015-07-14
"https://ml.wikipedia.org/w/index.php?title=മേരി_വെൽഷ്_ഹെമിംഗ്വേ&oldid=3783071" എന്ന താളിൽനിന്ന് ശേഖരിച്ചത്