മാർക്സ് സഹോദരന്മാർ

(Marx Brothers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹാസ്യകലാകാരന്മാരായ സഹോദരന്മാരായിരുന്നു വളരെ ജനപ്രിയരായ മാർക്സ് സഹോദരന്മാർ. , നാടകങ്ങൾ, ചലച്ചിത്രം, റ്റെലിവിഷൻ തുടങ്ങിയവയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

ഗ്രൌച്ചോ, ഗുമ്മോ, മിന്നീ (അമ്മ), സെപ്പോ, ഫ്രെഞ്ചി (അച്ഛൻ), ചിക്കോ, ഹാർപ്പോ. "ഫൺ ഇൻ ഹി സ്കൂൾ" അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപ്, 1913.

ആദ്യകാലം

തിരുത്തുക

ന്യൂയോർക്ക് സിറ്റിയിൽ ജെർമ്മനിയിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മക്കളായിരുന്നു മാർക്സ് സഹോദരന്മാർ. (പ്ലാറ്റ്ഡോയിഷ് ആയിരുന്നു അവരുടെ പിതാവിന്റെ മാതൃഭാഷ). അവരുടെ അമ്മ, മിന്നീ ഷോൻബെർഗ് ഈറ്റ് ഫ്രിസ്യയിലെ ഡോർണം എന്ന സ്ഥലത്തു നിന്നായിരുന്നു. ഫ്രാൻസിലെ അൾസേസ് സ്വദേശിയായിരുന്നു ഇവരുടെ പിതാവായ സൈമൺ മാറിക്സ് (സാം മാർക്സ് എന്ന് പിന്നീട് ഇദ്ദേഹം പേര് ആംഗലേയവൽക്കരിച്ചു). ഇവർ ന്യൂയോർക്ക് സിറ്റിയുടെ അപ്പർ ഈസ്റ്റ് സൈഡിൽ ഐറിഷ്, ജെർമ്മൻ, ഇറ്റാലിയൻ ക്വാർട്ടേഴ്സുകൾക്ക് ഇടയ്ക്കു താമസിച്ചു.

മാർക്സ് സഹോദരന്മാർ

തിരുത്തുക
 
മുകളിൽ നിന്നും താഴേയ്ക്ക്: ചിക്കോ, ഹാർപ്പോ, ഗ്രൗച്ചോ, സെപ്പോ (1931)

മാർക്സ് സഹോദരന്മാർ:

രംഗ നാമം യഥാർത്ഥ പേര് ജനനം മരണം
മാൻഫ്രെഡ് ജനുവരി 1886 ജൂലൈ 17, 1886 (കുഞ്ഞായിരിക്കുമ്പൊഴേ മരിച്ചുപോയി)
ചിക്കോ ലിയനാർഡ് മാർച്ച് 22, 1887 ഒക്ടോബർ 11, 1961
ഹാർപ്പോ അഡോൾഫ് (1917-നു ശേഷം: ആർതർ) നവംബർ 23, 1888 സെപ്റ്റംബർ 28, 1964
ഗ്രൗച്ചോ ജൂലിയസ് ഹെൻറി ഒക്ടോബർ 2, 1890 ഓഗസ്റ്റ് 19, 1977
ഗുമ്മോ മിൽട്ടൺ ഒക്ടോബർ 23, 1892 ഏപ്രിൽ 21, 1977
സെപ്പോ ഹെർബെർട്ട് ഫെബ്രുവരി 25, 1901 നവംബർ 30, 1979
"https://ml.wikipedia.org/w/index.php?title=മാർക്സ്_സഹോദരന്മാർ&oldid=1715966" എന്ന താളിൽനിന്ന് ശേഖരിച്ചത്