ജോണി ലൂക്കോസ്
മലയാളത്തിലെ ഒരു മാധ്യമ പ്രവർത്തകനാണ് ജോണി ലൂക്കോസ്. മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
ജീവിതരേഖ
തിരുത്തുകകോട്ടയം അതിരുമ്പുഴ പാറപ്പുറത്ത് ലൂക്കോയുടേയും അന്നാമ്മയുടേയും മകനായി ജനിച്ചു. പഠിക്കുന്ന കാലത്ത് കോട്ടയം സി.എം.എസ്. കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂനിയൻ ചെയർമാനായി.[1] അംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോണി 1983 ൽ മലയാള മനോരമയിൽ ചേർന്നു. മനോരമയുടെ തിരുവനന്തപുരം യൂണിറ്റിന്റെ ന്യൂസ് എഡിറ്റർ ആയിരുന്നു. ജാഫ്ന മോചിപ്പിക്കാൻ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ ,സാംസ്കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഭാഷാപോഷിണിക്കുവേണ്ടി ജോണി ലൂക്കോസ്, മാർക്സിസ്റ്റ് ചിന്തകൻ പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ ഒരഭിമുഖത്തിലാണ് ഇ.എം.എസിനെ കുറിച്ച് ഗോവിന്ദപ്പിള്ള ചില പരാമർശങ്ങൾ നടത്തിയതും അതു പിന്നെ സി.പി.എമ്മിൽ നിന്ന് അദ്ദേഹം സസ്പെന്റു ചെയ്യപ്പെടാൻ കാരണമായതും. ഈ അഭിമുഖം പിന്നീട് ഗ്രന്ഥരൂപത്തിലും ഇറങ്ങി[2] മനോരമ ന്യൂസിൽ പ്രമുഖരുമായി അദ്ദേഹം നടത്തുന്ന 'നേരെ ചൊവ്വെ' എന്ന അഭിമുഖവും ശ്രദ്ധിക്കപ്പെട്ട ഒരു ഇനമാണ്. ശ്രീമാൻ എന്ന പേരിൽ മനോരമയിൽ മിഡിൽ പീസ് എഴുതാറുണ്ട്.[1]
കുടുംബം
തിരുത്തുകഭാര്യ:നീന. മക്കൾ:ഗീതിക, ജെസ്സൽ.
അവലംബം
തിരുത്തുക- ↑ 1.0 1.1 ഇന്ത്യാ ടുഡെ 2007 മാർച്ച് 28
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2005-01-14. Retrieved 2009-11-06.
- പുഴ.കോംമിൽ ജോണി ലൂക്കോസിനെ കുറിച്ചുള്ള പരിചയം Archived 2008-03-09 at the Wayback Machine.