മണിയൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Maniyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിൽ, തോടന്നൂർ ബ്ളോക്കിലാണ് 31.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

മണിയൂർ
ഗ്രാമം
Skyline of മണിയൂർ
മണിയൂർ is located in Kerala
മണിയൂർ
മണിയൂർ
Location in Kerala, India
മണിയൂർ is located in India
മണിയൂർ
മണിയൂർ
മണിയൂർ (India)
Coordinates: 11°32′0″N 75°39′0″E / 11.53333°N 75.65000°E / 11.53333; 75.65000
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
 • ആകെ11,749
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL

Website;http://lsgkerala.in/maniyurpanchayat/ Archived 2016-03-25 at the Wayback Machine.

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - തുറയൂർ, പയ്യോളി പഞ്ചായത്തുകൾ
  • വടക്ക് -വില്ല്യാപ്പള്ളി, തിരുവള്ളൂർ പഞ്ചായത്തുകളും, വടകര നഗരസഭയും
  • കിഴക്ക് - തിരുവള്ളൂർ, ചെറുവണ്ണൂർ, തുറയൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പയ്യോളി പഞ്ചായത്തും, വടകര നഗരസഭയും

സ്ഥിതിവിവരക്കണക്കുകൾ[1]

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് തോടനൂർ
നിയമസഭ മണ്ഡലം കുറ്റ്യാടി
ലോകസഭനിയോജക മണ്ഡലം   വടകര
വിസ്തീര്ണ്ണം 31.03 ചതുരശ്ര കിലോമീറ്റർ
Elevation / Altitude 24 meters. Above Seal level
വാർഡുകൾ 21
ജനസംഖi 21,820
പുരുഷന്മാർ 10,244
സ്ത്രീകൾ 11,576
ജനസാന്ദ്രത 1115
സ്ത്രീ : പുരുഷ അനുപാതം 1050
സാക്ഷരത 90.06%

മുൻ പ്രസിഡന്റുമാരുടെ പേരുവിവരം

തിരുത്തുക
1 ടി എം ദാമോദരൻ നമ്പ്യാർ
2 കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ
3 ബാലൻ തെക്കേടത്ത്
4 കെ പുഷ്പജ
5 ടി പി ഗോപാലൻ മാസ്റ്റർ
6 ബി സുരേഷ് ബാബു
7 എം ജയപ്രഭ (2015-present

[2]

വിദ്യാഭ്യാസ ചരിത്രം

തിരുത്തുക

ദേശീയപ്രസ്ഥാനം ശക്തിപ്രാപിച്ച ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലത്തിനും വളരെ മുമ്പുതന്നെ പൊതു വിദ്യാഭ്യാസസ്ഥാപനം ആരംഭിച്ച ചരിത്രം ഈ പഞ്ചായത്തിലുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങിയ വിദ്യാലയങ്ങളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം മന്തരത്തൂർ യു.പി.സ്കൂളാണ്. നൂറിലേറെ വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമായ ഈ സ്ഥാപനം പ്രവേശനത്തിന്റെ കാര്യത്തിലും ഉദാരമായ സമീപനം സ്വീകരിച്ചിരുന്നു എന്ന് രേഖകളിൽ നിന്നു മനസിലാക്കാം. 1880-ൽ തുടങ്ങിയ പാലയാട് എൽ.പി.സ്കൂളാണ് രണ്ടാമതായി ആരംഭിച്ച പ്രാഥമികവിദ്യാലയം. മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കെല്ലാം അമ്പതു മുതൽ നൂറിലധികം വർഷങ്ങൾ വരെ പഴക്കമുണ്ട്. പഞ്ചായത്ത് സെക്കന്ററി സ്ക്കൂൾ സ്ഥാപിച്ചത് 1966-ലാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്തു തുടങ്ങിയ ഒട്ടേറെ പ്രാഥമിക വിദ്യാലയങ്ങളുമുണ്ട്. പ്രാഥമികവിദ്യാലയങ്ങളെ പലതും അപ്ഗ്രേഡ് ചെയ്തത് 1955-1959 കാലത്തിലാണ്. ന്യൂനപക്ഷ സമുദായങ്ങളും പട്ടികജാതി പിന്നോക്കസമുദായങ്ങളും വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാൻ വിദ്യാലയങ്ങളുടെ ഈ സാർവ്വത്രികവൽക്കരണം സഹായിച്ചു. ഉയർന്ന സാമൂഹ്യബോധം പ്രകടിപ്പിച്ചിരുന്ന സമൂഹത്തിലെ ചില നല്ല മനുഷ്യരായിരുന്നു വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നാട്ടുവന്നത്. അവർ ചെയ്തത് ഉന്നതമായ ചില മൂല്യങ്ങളെ ആദരിക്കലായിരുന്നു. തൊട്ടുകൂടായ്മ പോലും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സമുദായത്തിന്റെ എല്ലാവിഭാഗം ആളുകൾക്കും വിദ്യാലയപ്രവേശനം അനുവദിച്ചത് എന്നത് വിസ്മരിക്കാനാവാത്തൊരു വസ്തുതയാണ്.[3]

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

വിദൂര വിദ്യാഭ്യാസതെ പ്രോത്സാഹിപ്പിക്കുന്ന ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി യുടെ ഒരു സെന്റർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ഇഗ്നോയുടെ കെട്ടിട നിർമാണത്തിന് 2ഏക്കർ സ്ഥലം പഞ്ചായത്ത്‌ അനുവദിച്ചിട്ടുണ്ട്. നിർമാണപ്രവർത്തന ഉൽഘാടനം 2016ഇൽ നിർവഹിക്കപ്പെട്ടു.[4]

മലബാർ ഹയർ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സ്വകാര്യ സ്ഥാപനത്തിനു കീഴിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം പഞ്ചായത്തിലെ 9ആം വാർഡിൽ ആണ് സ്ഥിതിചെയ്യുന്നത്. സയൻസ്, ആർട്സ്, കോമേഴ്‌സ്എന്നിവയിൽ വിവിധ വിഷയങ്ങളിൽ  ബിരുദ ബിരിദാനന്തര കോഴ്സുകൾ ലഭ്യമാണ്.

website;https://www.mhescollege.com/ Archived 2020-09-26 at the Wayback Machine.

മണിയൂർ എഞ്ചിനീയറിംഗ് കോളേജ്
തിരുത്തുക

അബ്‌ദുൾകലാം കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനമായ എഞ്ചിനീയറിംഗ് കോളേജ് കുറുന്തോടിയിൽ ആണ് പ്രവർത്തിച്ചു വരുന്നത്.

Website;http://cev.ac.in/post-graduate-programme.html

മുൻകാലങ്ങളിൽ കൃഷിആയിരുന്നു മണിയൂരിന്റെ പ്രധാനജീവിനഉപാധി.പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖര മായ ചെരണ്ടത്തൂർ ചിറ വടകരയുടെ നെല്ലറ എന്ന് അറിയപ്പെടുന്നു. മുൻകാലങ്ങളിൽ രണ്ടായിരം ഏക്കറിലധികം കൃഷി ചെയ്തിരുന്ന ഇവിടെ പിന്നീട്  കൃഷി മുന്നൂറ്ഏകറിലേക്ക് ചുരുങ്ങുകയുണ്ടായി.2010ഇൽ ഭരണസാരഥ്യം ഏറ്റെടുത്ത ബി സുരേഷ്ബാബു വിന്റെ നേതൃത്വത്തിൽ നെല്ലറയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയും തൽഫലമായി 2016ഓടെ   കൃഷി 900ഏക്കറിലേക് വ്യാപിപ്പിക്കാൻ കഴിയുകയും ചെയ്തു.[5]


കോഴിക്കോട് ജില്ലയിൽ വനിതകൾ അധ്യക്ഷർ ആയുള്ള 36ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് ആണ് മണിയൂർ.[6]

}

  1. "Censusindia/2011census" (PDF). https://censusindia.gov.in/2011census/dchb/3204_PART_B_KOZHIKODE.pdf. https://censusindia.gov.in/2011census. {{cite web}}: External link in |publisher= and |website= (help)
  2. "മുൻ പ്രസിഡന്റുമാർ « മണിയൂർ ഗ്രാമപഞ്ചായത്ത് (Maniyur Grama Panchayat)". Archived from the original on 2020-10-09. Retrieved 2020-10-05.
  3. "ചരിത്രം « മണിയൂർ ഗ്രാമപഞ്ചായത്ത് (Maniyur Grama Panchayat)". Archived from the original on 2020-10-11. Retrieved 2020-10-05.
  4. "IGNOU-RC-Vatakara - About Us - History". Retrieved 2020-10-05.
  5. "Malabar's rice bowl awaits redemption" (in ഇംഗ്ലീഷ്). 2016-08-18. Retrieved 2020-10-05.
  6. "Kozhikode - Latest News, Politics, Events, Entertainment" (in ഇംഗ്ലീഷ്). Retrieved 2020-10-05.