മാണിക്കവാചകർ
ശൈവസന്ന്യാസി ആയിരുന്ന പ്രസിദ്ധ തമിഴ് കവി ആണ് മാണിക്കവാചകർ. എ ഡി 700-നും 800-നും ഇടയ്ക്ക് തിരുവാരൂരിൽ ജീവിച്ചിരുന്നതായി കരുതുന്നു. ഭക്തിരസപ്രധാനമായ തിരുവാചകം എന്ന കാവ്യത്തിന്റെ കർത്താവ്. `കോവൈ' വിഭാഗത്തിൽപ്പെടുന്ന തിരുക്കോവൈയാർ എന്ന കൃതിയും ഇദ്ദേഹം രചിച്ചതാണെന്ന് അഭിപ്രായമുണ്ട്. രാമലിംഗ അടികൾ, തായുമാനവർ തുടങ്ങിയ കവികൾക്ക് പ്രചോദകമായ കൃതിയാണ് തിരുവാചകം.[1]
മാണിക്കവാചകർ | |
---|---|
ജനനം | Vaadhavoor Adigal TiruVadhavoor |
അംഗീകാരമുദ്രകൾ | Nayanar saint, Naalvar |
തത്വസംഹിത | Shaivism Bhakti |
കൃതികൾ | Tiruvacakam, Tevaram ThiruVaasagam ThirukKovaiyaar |
ഉദ്ധരണി | Namachivaaya Vaazhga |
കൃതികൾ
തിരുത്തുകതിരുവാചകം
തിരുത്തുകഎട്ടാം ശതകത്തിൽ മാണിക്കവാചകർ ശിവപെരുമാനെ സ്തുതിച്ചു പാടിയ പാട്ടുകളാണ് തിരുവാചകം. 51 കാവ്യഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ ശൈവ തത്ത്വചിന്ത ആവിഷ്കരിക്കുന്നു. ഇതിലെ അറുനൂറ്റൻപത് പാട്ടുകളാണ് ഭക്തിഗാനങ്ങളിൽ ഏറെ പ്രശസ്തം. 'തിരുവാചകത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല' എന്നാണ് പഴഞ്ചൊല്ല്. [2]
തിരുക്കോവൈയാർ
തിരുത്തുകതിരുക്കോവയാർ എന്ന ഗാനസമാഹാരത്തിലെ നാനൂറു പാട്ടുകളും നാനൂറു പ്രണയഗാനങ്ങളാണ്. ശിവഭഗവാനെ നായകനായും തന്നെ പ്രണയിനിയായും സങ്കല്പിച്ചാണ് ഇത് പാടിയിരിക്കുന്നത്. പേർഷ്യൻ സൂഫികളുടെ രഹസ്യവാദപരമായ കവിതകൾക്കു സമാനമാണിവ.[3]
അവലംബം
തിരുത്തുക- ↑ "തിരുവാചകം". സർവവിജ്ഞാനകോശം. Retrieved 21 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "തമിഴ് ഭാഷയും സാഹിത്യവും". സർവ്വവിജ്ഞാനകോശം. Retrieved 21 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ കെ. കെ., കൃഷ്ണൻ നമ്പൂതിരി (Nov 21, 2023). "വൈഷ്ണവഭക്തിയും ശിവഭക്തിയും". ജന്മഭൂമി.