മാലിനി രാജൂർക്കർ

(Malini Rajurkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്വാളിയോർ ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായികയാണ് മാലിനി രാജൂർക്കർ (8 January 1941 – 6 September 2023).

മാലിനി രാജൂർക്കർ
Malini Rajurkar
മാലിനി രാജൂർക്കർ 2011 ൽ
മാലിനി രാജൂർക്കർ 2011 ൽ
പശ്ചാത്തല വിവരങ്ങൾ
ജനനം(1941-01-08)8 ജനുവരി 1941
Rajasthan, India
മരണം6 സെപ്റ്റംബർ 2023(2023-09-06) (പ്രായം 82)
Hyderabad, India
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം, ഭക്തിഗാനങ്ങൾ, നാടോടിപ്പാട്ടുകൾ
തൊഴിൽ(കൾ)ഗായിക, സംഗീതജ്ഞ
ഉപകരണ(ങ്ങൾ)വായ്പ്പാട്ട്, ഹാർമോണിയം, തമ്പുരു
വർഷങ്ങളായി സജീവം1966–മുതൽ ഇങ്ങോട്ട്
ലേബലുകൾഎച്എംവി, സാരേഗമ

ആദ്യകാലജീവിതം

തിരുത്തുക

രാജസ്ഥാനിലാണ് അവർ വളർന്നത്. മൂന്നുവർഷത്തോളം അജ്മീറിലെ സാവിത്രി ഗേൾസ് ഹൈസ്കൂളിലും കോളേജിലും ഗണിതശാസ്ത്രം പഠിപ്പിച്ചു, അവിടെനിന്നും അതേ വിഷയത്തിൽ ആയിരുന്നു അവർ ബിരുദം നേടിയത്. മൂന്നുവർഷത്തെ സ്‌കോളർഷിപ്പ് ലഭിച്ച് അജ്മീർ മ്യൂസിക് കോളേജിൽ നിന്ന് സംഗീത നിപുൺ പൂർത്തിയാക്കി, ഗോവിന്ദ്റാവു രാജൂർക്കറുടെയും അദ്ദേഹത്തിന്റെ അനന്തരവന്റെയും മാർഗനിർദേശപ്രകാരം സംഗീതം പഠിച്ചു.

കച്ചേരികളും സംഗീതജീവിതവും

തിരുത്തുക

ഗുനിദാസ് സമ്മേലൻ (മുംബൈ), ടാൻസെൻ സമരോഹ് (ഗ്വാളിയർ), [1] സവായ് ഗന്ധർവ ഫെസ്റ്റിവൽ (പൂനെ), ശങ്കർ ലാൽ ഫെസ്റ്റിവൽ (ദില്ലി) എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന സംഗീതമേളകളിൽ മാലിനി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

മാലിനി പ്രത്യേകിച്ചും തപ്പാ വിഭാഗത്തിലെ അവരുടെ മിടുക്കിൽ പ്രത്യേകമായി അറിയപ്പെടുന്നു. ലളിതസംഗീതവും അവർ ആലപിച്ചിട്ടുണ്ട്. രണ്ട് മറാത്തി നാട്യഗീതകളായ പാണ്ഡു -രുപതി ജനക് ജയ, നരവർ കൃഷ്ണസാമൻ എന്നിവരുടെ ഗാനങ്ങളുടെ ആലാപനം പ്രത്യേകിച്ചും ജനപ്രിയമാണ്.

അവാർഡുകൾ

തിരുത്തുക
  • സംഗീത നാടക് അക്കാദമി അവാർഡ് 2001 [2]
  1. Anant Maral Shastri#Saluting the Legends
  2. "Sangeet Natak Academy awardee list". Sangeet Natak Academy. Archived from the original on 30 May 2015. Retrieved 10 October 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാലിനി_രാജൂർക്കർ&oldid=4106883" എന്ന താളിൽനിന്ന് ശേഖരിച്ചത്