ഗ്വാളിയോർ ഘരാന
ഹിന്ദുസ്ഥാനി സംഗീതത്തിലെ ആദ്യത്തേതും പുരാതനവുമായ ഘരാനകളിലൊന്നാണ് ഗ്വാളിയോർ ഘരാന. ഉസ്താദ് നഥൻ പീർ ബക്ഷ് എന്ന സംഗീതജ്ഞനാണ് ഇതിന്റെ പ്രണേതാവ് എന്നു കരുതുന്നു. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കാലം മുതൽ ഈ ഘരാന നിലവിലുണ്ട്.(1542–1605). ഗ്വാളിയോറിൽ താമസമാക്കിയ പീർബക്ഷിന്റെ പൗത്രന്മാരാണ് ഈ ഘരാനയെ അതിന്റെ പൂർണ്ണപ്രഭാവത്തിലെത്തിച്ചത്. അതുകൊണ്ടാണ് ഈ ഘരാനയ്ക്ക് ഈ പേരു നൽകപ്പെട്ടത്.[1]
ആലാപന ശൈലി
തിരുത്തുകഅത്യന്തം ലളിതവും ,രാഗാലാപനത്തിലുള്ള വ്യക്തതയും, ഭാവസാന്ദ്രതയുമാണ് ഈ ഘരാനയുടെ പ്രത്യേകത.ജയ്പൂർ ഘരാനയുടെ സങ്കീർണ്ണതകൾ താരതമ്യത്തിൽ ഈ ഘരാനയിൽ തുലോം കുറവാണ്.
ഗായകർ
തിരുത്തുകകുമാർ ഗന്ധർവ്വ, വിഷ്ണു ദിഗംബർ പലുസ്കർ, ഇചൽ രജ്ഞികർ, വീണാ സഹസ്രബുദ്ധെ, മാലിനി രജുർകർ എന്നിവരാണ് പ്രധാന കലാകാരന്മാർ.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2015-06-07.