ചേകവൻ ശലഭം

(Maculate Lancer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ശലഭമാണ് ചേകവൻ (Maculate Lancer, Plastingia sala).[1][2][3][4][5][6] സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. നനവാർന്ന ഇടതൂർന്ന കാടുകളോടാണ് കൂടുതൽ മമത. ഇന്ത്യയുടെ വടക്കു കിഴക്കൻ വനാന്തരങ്ങളും ഇവയുടെ ഇഷ്ടതാവളങ്ങളാണ്.[4]

Maculate Lancer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. sala
Binomial name
Salanoemia sala
(Hewitson, 1866)
Synonyms

Plastingia sala

ചിറകുപുറത്തിനു വെളുപ്പും തവിട്ടും കലർന്ന നിറമാണ്. മുൻചിറകുപുറത്തു പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്തിനു ഇളം നീലഛായ കലർന്നിട്ടുണ്ട്. മഞ്ഞകലർന്ന തവിട്ട് നിറവും കാണാം. ഇരുണ്ടപുള്ളികൾ ഇരുചിറകിന്റേയും അടിവശത്തു കാണുന്നുണ്ട്. ചിറകുകളുടെ ഓരത്ത് മങ്ങിയ പൊട്ടുകൾ നിരയായി അടുക്കിവച്ചിരിയ്ക്കും.[1]

  1. 1.0 1.1 W.C., Hewitson (1866). Transactions of the Entomological Society of London. London: Royal Entomological Society of London. p. 500.
  2. Savela, Markku. "Salanoemia Eliot in Corbet & Pendlebury, 1978". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Inayoshi, Yutaka. "Salanoemia sala (Hewitson,[1866])". Butterflies in Indo-China. Retrieved 2018-03-31. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 52. {{cite book}}: Cite has empty unknown parameter: |1= (help)
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 318.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 51.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചേകവൻ_ശലഭം&oldid=2818311" എന്ന താളിൽനിന്ന് ശേഖരിച്ചത്