എം. നൗഷാദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(M. Noushad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ്ഒരു രാഷ്ട്രീയപ്രവർത്തകനും ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ്. സി.പി.ഐ. (എം) കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം കൊല്ലം നഗരസഭയുടെ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.[1][2] എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കേ 2016-ലാണ് ആദ്യമായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.[3] 2016 മേയ് 16-ന് നടന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ നിന്ന് 28,803 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായ എ.എ. അസീസിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.[4]

എം. നൗഷാദ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎ.എ. അസീസ്
മണ്ഡലംഇരവിപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-02-22) ഫെബ്രുവരി 22, 1965  (59 വയസ്സ്)
കൊല്ലം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിബിന്നി നൗഷാദ്
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • മുഹമ്മദ് ഹനീഫ (അച്ഛൻ)
  • ഖദീജ ബീവി (അമ്മ)
വസതികൊല്ലം
As of സെപ്റ്റംബർ 20, 2020
ഉറവിടം: നിയമസഭ

ആദ്യകാല ജീവിതം

തിരുത്തുക

1965-ൽ മുഹമ്മദ് ഹനീഫയുടെ മകനായി ജനനം. 1983-ൽ കേരള സർവകലാശാലയിൽ നിന്ന് പ്രീഡിഗ്രി പാസ്സായി. ഭാര്യ ബിന്നി മോൾ. രണ്ടു കുട്ടികൾ.[5]

  1. "M Noushad CPM candidate at Iravipuram". മാതൃഭൂമി ന്യൂസ്. Archived from the original on 2016-05-19. Retrieved 2016 മേയ് 19. {{cite web}}: Check date values in: |accessdate= (help)
  2. "ldf campaign in kollam segment yet to pick up steam". The Hindu. 2016 ഏപ്രിൽ 2. Archived from the original on 2016-05-19. Retrieved 2016 മേയ് 19. {{cite web}}: Check date values in: |accessdate= and |date= (help)
  3. "എം. നൗഷാദ്". LDF Keralam. Archived from the original on 2016-05-19. Retrieved 2016 മേയ് 19. {{cite web}}: Check date values in: |accessdate= (help)
  4. "Kerala Assembly elections 2016". ibtimes. 2016 മേയ് 19. Archived from the original on 2016-05-19. Retrieved 2016 മേയ് 19. {{cite web}}: Check date values in: |accessdate= and |date= (help)
  5. "[PDF] Affidavit submitted by M. Noushad for contesting in Kerala Legislative Assembly election, 2016" (PDF). Chief Electoral Officer, Kerala. 27 April 2016. Retrieved 19 May 2016.
"https://ml.wikipedia.org/w/index.php?title=എം._നൗഷാദ്&oldid=3971460" എന്ന താളിൽനിന്ന് ശേഖരിച്ചത്