ലുഗാനോ
ലുഗാനോതടാകത്തിന്റെ വടക്കേ കരയിൽ ഉള്ള ഒരു ചെറിയപട്ടണമാണ് ലുഗാനോ. കമീലിയാസ് പൂക്കളുടെയും ലൊംബാർഡി സ്റ്റൈൽ മാളികകളുടെയും നഗരം. വാഹനത്തിരക്കില്ലാത്ത വീഥികളും കായലോരത്തെ ചുറ്റിപ്പോകുന്ന നടപ്പാതകളും മഞ്ഞുമലകളും വർഷം മുഴുവനും മികച്ചകാലാവസ്ഥയുമുള്ള, യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്നാണിത്. മെഡിറ്ററേനിയന് ശൈലിയിലുള്ള നഗരചത്വരങ്ങളും കമാനങ്ങൾക്കു കീഴെയുള്ള അന്തിച്ചന്തകളും ഒരോ തിരിവിലുമുള്ള പൂന്തോട്ടങ്ങളും സദാ ചുറ്റിനടക്കുന്ന കായല്ക്കാറ്റും ഈ നഗരത്തിന് ഒരു ഗ്രാമീണസൗന്ദര്യം സമ്മാനിക്കുന്നു. ഒരു വശത്ത് അതിരിടുന്ന ആൽപ്സും മറുവശത്ത് കോട്ടകെട്ടുന്ന ഇറ്റാലിയൻ നഗരങ്ങളും ലുഗാനോവിനെ സഞ്ചാരികള്ക്കുള്ള ഇടത്താവളമാക്കുന്നു.
ലുഗാനോ | ||
---|---|---|
| ||
Country | Switzerland | |
Canton | റ്റിചിനോ | |
District | ലുഗാനോ | |
• Mayor | സിന്ദാക്കോ (list) ജിയോർജിയോ ഗിയുദിച്ചി FDP/PRD/PLR (as of 2008) | |
• ആകെ | 75.93 ച.കി.മീ.(29.32 ച മൈ) | |
ഉയരം | 273 മീ(896 അടി) | |
(2018-12-31)[2] | ||
• ആകെ | 63,185 | |
• ജനസാന്ദ്രത | 830/ച.കി.മീ.(2,200/ച മൈ) | |
Postal code | 6900 | |
SFOS number | 5192 | |
Localities | ബാർബെങ്ഗോ, ബെസ്സൊ, ബ്രെ-അൽഡെസാഗോ, ബ്രെഗൻസോണ, കരാബ്ബിയ, കസ്താഞ്ജോള-കസ്രാത്തെ, ക്യൂറെജ്ജിയ, ദാവെസ്കോ-സൊറാഞ്ഞോ, ഗാന്ദ്രിയ, ലൊറേറ്റോ, ലുഗാനോ സെൻട്രോ, മൊളീനോ നുവോവൊ, പാമ്പിയോ നൊറാങ്കോ, പസാല്ലോ, പ്രെഗസോണ, വിഗനെല്ലോ, വില്ല ലുഗാനീസ്[3] | |
Surrounded by | അരോഞ്ഞോ, ബയോജിയോ, കാദ്രോ, കാമ്പിയോണെ ദെ ഇറ്റാലിയ (ഇറ്റലി), കനോബ്ബിയോ, കരാബിയേറ്റ, കാറോണ, കൊള്ളീന ദെ ഓറോ, ഗ്രാൻസിയ, ലൻസോ ദെ ഇന്റെൽവി (ഇറ്റലി), മസാഞ്ഞോ, മെലീഡെ, മോർക്കോട്ടെ, മുസ്സാനോ, പരദീസോ, പോർസ, സവോസ, സോൺവിക്കോ, സോറെഞ്ഞോ, വാൽസോൾഡ (ഇറ്റലി), വെസിയ[4] | |
വെബ്സൈറ്റ് | www SFSO statistics |
ഇറ്റലിയിലെ കോമോയാണ് സ്വിറ്റ്സർലന്റിലെ ലുഗാനോ. അടുത്തടുത്ത്, ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന തടാകക്കരകളാണ് രണ്ടും. ധനികരുടെ വേനൽക്കാലവസതികളാണ് ഇവിടെ അധികവും.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Arealstatistik Standard - Gemeinden nach 4 Hauptbereichen". Federal Statistical Office. Retrieved 13 ജനുവരി 2019.
- ↑ https://www.pxweb.bfs.admin.ch/pxweb/fr/px-x-0102020000_201/-/px-x-0102020000_201.px/. Retrieved 2 ജൂൺ 2020.
{{cite web}}
: Missing or empty|title=
(help) - ↑ "Quartieri" [districts] (in ഇറ്റാലിയൻ). City of Lugano. Archived from the original on 2012-05-16. Retrieved 23 July 2012.
- ↑ map.geo.admin.ch (Map). Swiss Confederation. Retrieved 2012-07-17.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2009-11-24 at the Wayback Machine.
- ലുഗാനോ ടൂറിസം