ഒരു നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ചതുരാകൃതിയിലുള്ളതോ ചതുരസദൃശമായ മറ്റേതെങ്കിലും ആകൃതിയിലുള്ളതോ ആയ തുറസ്സായ പൊതുസ്ഥലങ്ങളെയാണ് നഗര ചത്വരങ്ങൾ(ഇംഗ്ലീഷ്: Town squares) എന്നുവിളിക്കുന്നത്.[1] ചത്വരങ്ങൾ പൊതുവേ സമൂഹസമ്മേളനങ്ങൾക്കുള്ള വേദിയായിരിക്കും. ഇംഗ്ലീഷിൽ പ്യാറ്റ്സ, പ്ലാസ എന്നീ നാമങ്ങളിലും ചത്വരങ്ങൾ അറിയപ്പെടാറുണ്ട്.

ഫ്ലോറൻസിലെ പ്യാറ്റ്സ ഡെല്ല സിഗ്നോറിയ എന്ന ചത്വരം
ബെയ്ജിങിലെ ടിയാനൻമെൻ ചത്വരം; പശ്ചാത്തലത്തിൽ ചൈനീസ് പാർലമെന്റും ചൈനയുടെ ദേശീയപതാകയും കാണാം
വാഷിങ്ങ്ടണിലെ സ്വാതന്ത്യ്ര ചത്വരം (Freedom Plaza)

തെരുവുകച്ചവടങ്ങൾ, സംഗീത കച്ചേരികൾ, പൊതുസദസ്സ്‌, രാഷ്ട്രീയ ജാഥകൾ തുടങ്ങിയവയ്ക്ക് അഌയോജ്യമായവയാണ് നഗര ചത്വരങ്ങൾ. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ചത്വരങ്ങൾ കടകൾ, കച്ചവടസ്ഥാപനങ്ങൾ, ഭോജനശാലകൾ തുടങ്ങിയവയാൽ ചുറ്റപ്പെട്ടതായിരിക്കും. ചത്വരങ്ങളുടെ മധ്യത്തിൽ സാധാരണയായി ജലധാരകളോ, സ്മാരകങ്ങളോ, ശില്പങ്ങളോ കാണാറുണ്ട്.

നഗരാസൂത്രണത്തിൽ

തിരുത്തുക

നഗരാസൂത്രണത്തിൽ ചത്വരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. നഗരവാസികൾക്ക് നഗരത്തിരക്കിൽനിന്ന് ചത്വരങ്ങൾ ഒരുപരിതിവരെ ആശ്വാസമേകുന്നു.

ഏകദേശം 6000 വർഷങ്ങൾക്കുനുമ്പാണ് ലോകത്തിലെ ആദ്യത്തെ നാഗരികത രൂപംകൊള്ളുന്നത്. എല്ലായിപ്പോളും നഗരങ്ങളിൽ പൊതുസ്ഥലങ്ങൾ നിലനിന്നിരുന്നു. പല സുപ്രധാന ധർമങ്ങളും അവ നിർവഹിച്ചിരുന്നു. മനുഷ്യസമൂഹവും നഗരങ്ങളും വികസിച്ചതോടെ ചത്വരങ്ങൾക്ക് കൂടുതൽ ധർമങ്ങൾ നിറവേറ്റണ്ടതായും വന്നു. നാലു പാതകൾ സംഗമിക്കുന്ന കവലകളിലാണ് ചത്വരങ്ങൾ ആദ്യമായി രൂപംകൊണ്ടത്. വ്യാപാരചരക്കുകളുടെ കൈമാറ്റത്തിന് ഇവ വേദിയായി.


  1. Pages 8-3 and 78 in Watch this Space: Designing, Defending, and Sharing Public Space, by Hadley Dyer and Marc Ngui, Kids Can Press (2010), hardcover, 80 pages, ISBN 9781554532933
"https://ml.wikipedia.org/w/index.php?title=നഗരചത്വരം&oldid=2089148" എന്ന താളിൽനിന്ന് ശേഖരിച്ചത്