ലോഹ്ഡി

ശൈത്യകാല നാടോടി ഉത്സവം
(Lohri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തണുപ്പുകാലത്തിന്റെ അവസാനം ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിൽ നടക്കുന്ന ഒരു ഉത്സവമാണ് ലോഹ്ഡി. [1]ലോഹ്രി ഉത്സവത്തിന്റെ പ്രാധാന്യവും ധാരാളം ഐതിഹ്യങ്ങളും ഉത്സവത്തെ പഞ്ചാബ് മേഖലയുമായി ബന്ധിപ്പിക്കുന്നു. [2] [3][4]

ലോഹ്ഡി / ലോഹ്റി
ലോഹ്റി
ആചരിക്കുന്നത്പഞ്ചാബികൾ, വടക്കേ ഇന്ത്യക്കാർ
തരംഉത്സവം
പ്രാധാന്യംതണുപ്പുകാലത്തിന്റെ അവസാനം.
ആഘോഷങ്ങൾചാണകവരളികൾ കത്തിച്ച് എള്ളിടുക. മധുരപലഹാരങ്ങൾ
തിയ്യതിതണുപ്പുകാലത്തിന്റെ അവസാനം. ചൂടുകാലം തുടങ്ങുന്നു.

ചടങ്ങുകൾ തിരുത്തുക

ചാണകവരളികൾ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാൻ സൂര്യനോട് പ്രാർത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്.സ്ത്രീകൾ ആ തീയിലേക്ക് എള്ളുവിത്തുകൾ എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. തീജ്വാലകൾ ആ പ്രാർത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതൽ സൂര്യൻ ചൂടുള്ള രശ്മികൾ വർഷിക്കുമെന്നുമാണ് വിശ്വാസം. എള്ളും ശർക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുത്തയക്കുന്ന ചടങ്ങും ലോഹ്റിയിലുണ്ട്.

ചരിത്രം / ഐതിഹ്യം തിരുത്തുക

പണ്ട്കാലങ്ങളിൽ കാട്ടുമൃഗങ്ങളെ അകറ്റാൻ തീ കൂട്ടിയിരുന്നതിന്റെ ഓർമക്കായാണ് ലോഹ്റി ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.

പേരിന്റെ ഉത്ഭവം തിരുത്തുക

പഞ്ചാബിയിൽ എള്ളിന് തിൽ എന്നും ശർക്കരയ്ക്ക് റോർഡി എന്നുമാണ് പറയുന്നത്. ഇവ രണ്ടും ചേർത്ത് തിലോഡി എന്നും ലോഹ്ഡിയെ വിളിക്കാറുണ്ട്.

അവലംബം തിരുത്തുക

  1. Kumar, Suresh Sinhj (1998) India's Communities: H-M. Oxford University Press[1]
  2. Jeratha, Aśoka (1998). Dogra Legends of Art & Culture (in ഇംഗ്ലീഷ്). Indus Publishing. ISBN 978-81-7387-082-8.
  3. What is Lohri? Why is it celebrated?, Somya Abrol, India Today, (January 13, 2017)
  4. "The Telegraph - Calcutta : Opinion". Retrieved 12 January 2017.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ലോഹ്ഡി&oldid=3486136" എന്ന താളിൽനിന്ന് ശേഖരിച്ചത്