പെരുംപതലി

(Litsea deccanensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോറേസീ സസ്യകുടുംബത്തിലെ ഒരു ചെറുമരമാണ് പതലി അഥവാ പെരുംപതലി. (ശാസ്ത്രീയനാമം: Litsea deccanensis). തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഈ നിത്യഹരിതവൃക്ഷം 10 മീറ്ററോളം ഉയരം വയ്ക്കുന്നു. ഉപശാഖകളുടെ അറ്റത്ത് തിങ്ങി നിൽക്കുന്ന ഇലകൾ ലഘുപത്രങ്ങളാണ്. ഇലകളുടെ മുകൾ ഭാഗം പൊതുവിൽ മിനുസമുള്ളതാണ്. സിരകളുടെ ഉപരിതലം രോമാവൃതമാണ്. ഇലകളുടെ അടിഭാഗം മഞ്ഞകലർന്ന വെള്ളനിറത്തിൽ രോമാവൃതമാണ്. ഏകലിംഗപുഷ്പങ്ങൾ ഇളം മഞ്ഞ നിറമുള്ളവയാണ്. ആൺപൂക്കളും പെൺപൂക്കളും വ്യത്യസ്ത മരങ്ങളിൽ വിരിയുന്നു. [1][2]

പെരുംപതലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
L. deccanensis
Binomial name
Litsea deccanensis
  1. https://indiabiodiversity.org/species/show/230245
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2018-05-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പെരുംപതലി&oldid=4138077" എന്ന താളിൽനിന്ന് ശേഖരിച്ചത്