ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

(Limca Book of Records എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും വിദേശത്തുമായി ഇന്ത്യാക്കാർ കൈവരിക്കുന്ന അസാധാരണ നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും സമാഹാരം എന്ന നിലയിൽ എല്ലാവർഷവും ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു റെഫറൻസ് ഗ്രന്ഥമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് (ഇംഗ്ലീഷ്: Limca Book of Records). ലോക റെക്കോർഡുകൾ ഉൾപ്പെടെ ഇന്ത്യാക്കാർ നേടുന്ന അസാധാരണ നേട്ടങ്ങളെ ലിംകാ ബുക്ക് നിയമങ്ങളനുസരിച്ച് വിദ്യാഭ്യാസം, സാഹിത്യം, കൃഷി, വൈദ്യശാസ്ത്രം, ബിസിനസ്, കായികം, പ്രകൃതി, സാഹസികം, റേഡിയോ, സിനിമ എന്നിങ്ങനെ വിവിധ മേഖലകളായി തരംതിരിച്ചിരിക്കുന്നു.[2] ഗിന്നസ് ബുക്കിനു പുറമെ ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്നതിനായി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്.[3] 1990-ൽ ലിംക എന്ന പേരിലുള്ള ശീതളപാനീയ നിർമ്മാണ കമ്പനിയാണ് ഈ ഗ്രന്ഥം ആദ്യമായി പുറത്തിറക്കിയത്. എല്ലാ വർഷവും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്.

ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്
എഡിറ്റർവിജയ ഗോസ്[1]
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്, ഹിന്ദി, മലയാളം
പരമ്പരLimca Book of Records
വിഷയംഇന്ത്യാക്കാർ നേടുന്ന ലോക റെക്കോർഡുകൾ
സാഹിത്യവിഭാഗംലോക റെക്കോർഡ്, റെഫറൻസ് ഗ്രന്ഥം
പ്രസിദ്ധീകൃതം1990 - തുടരുന്നു
പ്രസാധകർകൊക്ക-കോള ഇന്ത്യ
പ്രസിദ്ധീകരിച്ച തിയതി
വർഷം തോറും
WebsiteLimca Book of Records

ചരിത്രം

തിരുത്തുക

1990-ൽ ലിംക സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനി പാർലെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സമയത്താണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുന്നത്. ലിംകാ ബ്രാൻഡ് പിന്നീട് കൊക്ക-കോള ഏറ്റെടുത്തുവെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നത് തുടർന്നുവന്നു. നിലവിൽ കൊക്ക-കോള കമ്പനിയുടെ മേൽനോട്ടത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.[4][5]

പതിപ്പുകൾ

തിരുത്തുക

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 60-ആം വാർഷികത്തോടനുബന്ധിച്ച് 2007 സെപ്റ്റംബർ 25-ന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു.[6] 2009-ൽ അമിതാഭ് ബച്ചനാണ് പുസ്തകത്തിന്റെ ഇരുപതാം പതിപ്പ് പുറത്തിറക്കിയത്.[7] ഐ.എസ്.ആർ.ഓ. ചെയർമാൻ ജി. മാധവൻ നായരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.[8] 2010-ലെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങളെ ആദരിച്ചുകൊണ്ടുള്ള 21-ആം പതിപ്പ് 2011 മാർച്ച് 29-ന് പുറത്തിറക്കി. 2014-ലെ വനിതാ ദിനത്തിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ രജത ജൂബിലി പ്രത്യേക പതിപ്പ് പുറത്തിറക്കി.[9][10][11][12] 2016-ൽ പുസ്തകത്തിന്റെ 27-ആം പതിപ്പ് പുറത്തിറങ്ങിയിരുന്നു.[13]

പീപ്പിൾ ഓഫ് ദ ഇയർ

തിരുത്തുക

1992 മുതൽ എല്ലാവർഷവും പീപ്പിൾ ഓഫ് ദ ഇയർ പുരസ്കാരവും ലിംക ബുക്കിനോടൊപ്പം പ്രഖ്യാപിച്ചുവരുന്നു.[14]

മറ്റു മാധ്യമങ്ങൾ

തിരുത്തുക

1996-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനെക്കുറിച്ച് 19 എപ്പിസോഡുകളുള്ള ഒരു ടെലിവിഷൻ പരമ്പര ദൂർദർശനിൽ സംപ്രേഷണം ചെയ്തിരുന്നു. ഇതിനു സമാനമായ ഒരു പരമ്പര 2008-ൽ സ്റ്റാർ ടി.വി.യിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.[15] ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനെ ആസ്പദമാക്കി സിദ്ധാർത്ഥ് കാക് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ട്രയംഫ് ഓഫ് ദ സ്പിരിറ്റ് (Triumph of the Spirit).[16]

പുസ്തകത്തിൽ ഇടം നേടിയ പ്രമുഖർ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "Letter from the Editor". Limca Book of Records. Archived from the original on 2017-11-30. Retrieved 2 May 2016.
  2. "Rules for submission". Limca Book of Records. Archived from the original on 2017-12-30. Retrieved 2 May 2016.
  3. "India's Pride – Limca Book of Records (LBR) 2016 unveiled at the Make India Summit, Mumbai". Coca Cola, India. Archived from the original on 5 June 2016. Retrieved 3 May 2017.
  4. "Bisleri's Ramesh Chauhan offers to buy back Limca Book". timesofindia-economictimes. Archived from the original on 2014-08-12. Retrieved 2018-08-14.
  5. "Limca Book of Records launches special Olympic edition". SiliconIndia. 2008-05-30. Retrieved 2009-12-08.
  6. "The Hindu Business Line : Limca Book of Records 2006 edition". Blonnet.com. 2006-06-10. Retrieved 2009-12-08.
  7. "People of the country give me inspiration: Big B". The Indian Express. Retrieved 5 March 2015.
  8. "Amitabh releases Limca Book of Records' 20th edition". Thaindian.com. Archived from the original on 2014-08-08. Retrieved 2009-12-08.
  9. "On its silver jubilee, Limca Book of Records celebrates Women's Day". IBN Live. Archived from the original on 2014-03-12. Retrieved 5 March 2015.
  10. "Women Achievers Honoured at Launch of Limca Book of Records". The Indian Express. Archived from the original on 2014-12-24. Retrieved 5 March 2015.
  11. "Limca Book honours literary stalwarts in special edition". Business Standard. Retrieved 5 March 2015.
  12. "2015 Limca Book of Records launched at Jaipur Literature Festival amid much fanfare". Yahoo News. Retrieved 5 March 2015.
  13. "India's Pride – Limca Book of Records (LBR) 2016 unveiled at the Make India Summit, Mumbai". Coca Cola, India. Archived from the original on 5 June 2016. Retrieved 3 May 2017.
  14. "People of The Year". Limca Book of Records. Archived from the original on 2017-04-04. Retrieved 3 May 2016.
  15. "Stunning stunts script record - Martial art expert wards off .22mm bullets with tongue". The Telegraph. Retrieved 5 March 2015.
  16. "History". Limca Book of Records. Archived from the original on 2016-05-08. Retrieved 2 May 2016.
  17. "ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബാലചന്ദ്ര മേനോൻ". മീഡിയ വൺ. 2018-05-24. Retrieved 14 August 2018.
  18. "ഒടുവിൽ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-07. Retrieved 14 August 2018.
  19. "ഗിന്നസ് പക്രുവിന് ഒരേ ദിനത്തിൽ മൂന്നു റിക്കോഡ് നേട്ടം". kerala online news. 2018-04-21. Retrieved 14 August 2018.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക