ഗദച്ചുണ്ടൻ

(Libythea myrrha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പശ്ചിമ ഘട്ടങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് ഗദച്ചുണ്ടൻ (Club Beak) (Libythea myrrha).[1][2][3][4] ഇന്ത്യയുടെ വടക്കുക്കിഴക്കൻ മേഖലയിലും ഇതിനെ കാണാനാകും.

ഗദച്ചുണ്ടൻ
(Club Beak)
From Malabar WLS
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. myrrha
Binomial name
Libythea myrrha
Godart, 1819

ജീവിതരീതി

തിരുത്തുക

കലഹപ്രിയനായ ഒരു ശലഭമാണ് ഗദച്ചുണ്ടൻ. അന്യശലഭങ്ങളെ സമീപത്ത് കണ്ടാൽ പിന്തുടർന്ന് തുരത്തുന്നത് കാണാം. ശലഭത്തെ ശല്യപ്പെടുത്തിയാൽ പെട്ടെന്ന് പറന്ന് പോകും. മിക്കപ്പോഴും കുറച്ച് കഴിയുമ്പോൾ അതേയിടത്ത് തന്നെ തിരിച്ച് വന്നിരിക്കുന്നത് കാണാം. ഉണങ്ങിയ ഇലകളോട് നിറസാദൃശ്യമുള്ളതിനാൽ കരിയിലകളിലിരുന്നാൽ കണ്ടെത്താൻ പ്രയാസമാണ്. നനഞ്ഞ മണ്ണിൽ നിന്ന് ലവണം ഉണ്ണുന്ന സ്വഭാവമുണ്ട്. പാറപ്പുറത്തെ ഉണങ്ങിയ മണ്ണിൽ നിന്ന് പോഷകങ്ങളും ലവണങ്ങളും നുണയുന്നത് കാണാം. ശലഭങ്ങൾക്ക് ദ്രവരൂപത്തിലുള്ള ആഹാരമേ കഴിക്കാൻ പറ്റൂ എന്നതിനാൽ ഉമിനീരിൽ ചാലിച്ചാണ് പോഷകങ്ങൾ വലിച്ചെടുക്കുന്നത്.[5]

വളരെ വേഗത്തിലാണ് ഇവയുടെ പറക്കൽ. വായുവിലൂടെ ഒഴുകിപറക്കുന്നത് പോലെയാണ് ഗദച്ചുണ്ടൻ പറക്കുക.

ശരീരപ്രകൃതി

തിരുത്തുക

ചിറകിന് തവിട്ടുനിറമാണ്. മുൻ ചിറകിന്റെ പുറത്ത് ഏതാണ്ട് മധ്യത്തിലായി ഗദപോലെ ഒരു അടയാളമുണ്ട്. വരകളും പൊട്ടുകളും ചേർന്നുണ്ടായതാണ് ഈ അടയാളം. ചിറകിന്റെ മേൽഭാഗത്ത് പുള്ളികൾ ചേർന്നുണ്ടായ പട്ടയും കാണാം. ചുണ്ട് കൊക്ക് പോലെ കൂർത്തിരിക്കുന്നതാണ്.

പ്രത്യുൽപാദനം

തിരുത്തുക

ഓമ സസ്യത്തിലാണ് ഇവ മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വീപ്പയുടെ ആകൃതിയാണ്. ശലഭപ്പുഴുവിന് ഇരുണ്ട പച്ചനിറമാണ്. മേൽഭാഗത്ത് മഞ്ഞവരയും കാണാം. ഇലയുടെ അടിവശത്താണ് ശലഭപ്പുഴുവിന്റെ വാസം. പുഴുപ്പൊതിക്ക് ഇളം പച്ചനിറമാണ്. ഇലയുടെ അടിവശത്തായി തന്നെയാണ് ഇതും കാണപ്പെടുന്നത്.

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ.അബ്ദുള്ള പാലേരി
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 223. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Libythea Fabricius, 1807 Beaks Snouts". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 475–476.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 51–53.{{cite book}}: CS1 maint: date format (link)
  5. Mathew, G.; Binoy, C.F. (2002). "Migration of butterflies (Lepidoptera: Rhopalocera) in the New Amarambalam Reserve Forest of the Nilgiri Biosphere Reserve" (PDF). Zoos' Print Journal. 17 (8): 844–847. Archived from the original (PDF) on 2018-06-01. Retrieved 2014-04-25.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗദച്ചുണ്ടൻ&oldid=3796740" എന്ന താളിൽനിന്ന് ശേഖരിച്ചത്