ഭൂദൃശ്യ വാസ്തുകല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാസ്തുവിദ്യയുടെ ഒരു ഉപശാഖയാണ് ഭൂദൃശ്യ വാസ്തുകല അഥവാ ലാൻഡ്സ്കേപ് ആർക്കിടെക്ചർ (ഇംഗ്ലീഷ്: Landscape architecture)[1] പാരിസ്ഥിതികവും സാമൂഹികവും കലാസൗന്ദര്യപരവുമായ ആവശ്യങ്ങൾ മുൻനിർത്തി ഭൂപ്രകൃതിയെ രൂപകല്പന ചെയ്യുന്നതാണ് ഭൂദൃശ്യ വാസ്തുകലയിൽ പ്രധാനമായും വരുന്നത്.[2] നഗരാസൂത്രണം, വാസ്തുവിദ്യ, ഭൂമി ആസൂത്രണം, ഉദ്യാനങ്ങൾ, കെട്ടിട പുനരുദ്ധാരണം തുടങ്ങി നിരവധി മേഖലകളിലെല്ലാം ഈ കലയ്ക്ക് സ്ഥാനമുണ്ട്. ഭൂദൃശ്യ വാസ്തുകല എന്നത് കേവലം ഉദ്യാനനിർമ്മാണമോ പരിപാലനമോ മാത്രമല്ല, മറിച്ച് നിർമിതിയെ പ്രകൃതിയുമായി സംയോജിപ്പിക്കുവാനുള്ള ഒരു മാർഗ്ഗമായിവേണം കരുതാൻ.[3] കൂടാതെ ഇതുവഴി മാനസികമായ പിരിമുറുക്കങ്ങളിൽനിന്നും അന്തേവാസികൾക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നു.[4]
നിർവചനം
തിരുത്തുകവിവിധ വിഷയങ്ങളുടെ സമ്മേളനമാണ് ഭൂദൃശ്യ വാസ്തുകല. സസ്യശാസ്ത്രം, ഉദ്യാനവിജ്ഞാനം, ലളിത കല, വാസ്തുവിദ്യ, വ്യാവസായിക രൂപകല്പന, ഭൂഗർഭശാസ്ത്രം, ഭൂവിജ്ഞാനം, ഭൂമിശാസ്ത്രം, പാരിസ്ഥിതിക മനഃശാസ്ത്രം, ആവാസ വിജ്ഞാനം തുടങ്ങി അനവധി ശാസ്ത്രങ്ങളുടെ സംയോജനമാണ് ഭൂദൃശ്യവാസ്തുകലയെ സമ്പൂർണമാക്കുന്നത്.
ചരിത്രം
തിരുത്തുകമേഖലകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "എന്താണ് ഭൂദൃശ്യ വാസ്തുകല". Retrieved 2013-02-19.
{{cite web}}
: Text "www.wisegeek.com" ignored (help) - ↑ http://www.gardenvisit.com/history_theory/garden_landscape_design_articles/landscape_theory/definitionshttp[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-07. Retrieved 2013-02-19.
- ↑ "Health effects of viewing landscapes – Landscape types in environmental psychology". Retrieved 2013-02-19.
{{cite web}}
: Text "www.friskinaturen.org" ignored (help)