ലാലൂരിന് പറയാനുള്ളത്
2012ൽ പുറത്തിറങ്ങിയ പരിസ്ഥിതി സംബന്ധമായ ഡോക്യുമെന്ററിയാണ് ലാലൂരിന് പറയാനുള്ളത് [1]. നഗര മാലിന്യങ്ങളുടെ കാലങ്ങളായുള്ള സ്ഥിര നിക്ഷേപങ്ങൾ മൂലം ഇന്ത്യയിലെ കേരള സംസ്ഥാനത്ത് തൃശൂർ ജില്ലയിലുള്ള ലാലൂർ എന്ന തൃശൂർ നഗരത്തിന്റെ ഒരു പ്രാന്തപ്രദേശം തീർത്തും മലീമസമാവുകയും ലാലൂരിൽ കൊണ്ടുവന്ന് തള്ളുന്ന നഗര മാലിന്യത്തിനെതിരെ അവിടത്തുകാർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനെ ആസ്പദമാക്കി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ബാനറിൽ ജോസഫ് പാണേങ്ങാടൻ നിർമിച്ചതാണ് ഈ ചിത്രം[2][3]. ഒരു മണിക്കൂർ ദൈഘ്യമുള്ള ഈ ഡോക്യുമെന്ററി സതീഷ് കളത്തിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ലാലൂരിന് പറയാനുള്ളത് | |
---|---|
സംവിധാനം | സതീഷ് കളത്തിൽ |
നിർമ്മാണം | ജോസഫ് പാണേങ്ങാടൻ |
രചന | സതീഷ് കളത്തിൽ |
തിരക്കഥ | ഭാസി പാങ്ങിൽ |
സംഗീതം | അഡ്വ. പി.കെ. സജീവ് |
ഛായാഗ്രഹണം | സാജു പുലിക്കോട്ടിൽ, സുനിൽ ഏ.ഡി |
ചിത്രസംയോജനം | അഡ്വ. പി.കെ. സജീവ് |
വിതരണം | ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 60 മിനിറ്റുകൾ |
സംഗ്രഹം
തിരുത്തുകഒരു വർഷത്തിലേറെ സമയമെടുത്താണ് ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായ മേധ പട്കർ, ബി.ഡി.ശർമ, ഡോ. ബിനായക് സെൻ തുടങ്ങി നിരവധി പ്രമുഖരുടെ പങ്കാളിത്തം ഈ ഡോക്യുമെന്റിക്ക് നേടാനായിട്ടുണ്ട്. 2012 ഡിസംബർ 02 ന് കേരള സാഹിത്യ അക്കാഡമിയിൽ വെച്ച് എം.ജി. ശശി ഈ ചിത്രത്തിൻറെ പ്രിവ്യു ഉദ്ഘാടനം ചെയ്തു[4].
അണിയറയിൽ
തിരുത്തുക- നിർമ്മാണം: ജോസഫ് പാണേങ്ങാടൻ
- രചന-സംവിധാനം: സതീഷ് കളത്തിൽ
- തിരക്കഥ: ഭാസി പാങ്ങിൽ
- ആഖ്യാനം: ഡോ.ബി. ജയകൃഷ്ണൻ
- ഛായാഗ്രഹണം: സാജു പുലിക്കോട്ടിൽ, സുനിൽ ഏ.ഡി
- സംഗീതം-ചിത്രസംയോജനം: അഡ്വ. പി.കെ. സജീവ്
- ഗാനരചന: സിദ്ധാർത്ഥൻ പുറനാട്ടുക്കര
- നിർമ്മാണ നിർവ്വഹണം: സുനിൽകുമാർ കണ്ടംകുളത്തിൽ
- സംവിധാന സഹായി: അജീഷ് എം വിജയൻ
- ഛായാഗ്രഹണ സഹായി: പ്രമോദ് വടകര
- അസ്സോസിയേറ്റ് ഡയറക്ടർ: സുജിത് ആലുങ്ങൽ
- പ്രൊഡക്ഷൻ കമ്പനി: ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം
സംഗീതം
തിരുത്തുകലാലൂരിന്റെ പ്രശ്നങ്ങളെ ആധാരമാക്കി സിദ്ധാർത്ഥൻ പുറനാട്ടുകര രചിച്ച 'നഗരത്തിൻ തെക്കുപടിഞ്ഞാറ് കോണിലായ്' എന്ന വരികൾക്ക് അഡ്വ. പി.കെ. സജീവ് ഈണം നൽകി ബാബുരാജ് പുത്തൂർ പാടിയിരിക്കുന്നു.[5].
പുസ്തകം
തിരുത്തുകസതീഷ് രചിച്ച, ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ ചലച്ചിത്രമായപ്പോൾ അത് 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും രൂപാന്തരം പ്രാപിക്കുകയുണ്ടായി. സുജിത് ആലുങ്ങൽ ആണ് എഡിറ്റർ[6].
അവാർഡുകൾ
തിരുത്തുക- ശക്തൻ തമ്പുരാൻ അവാർഡ്[3]
അവലംബം
തിരുത്തുക- ↑ "ലാലൂരിന്റെ വിലാപം ഒടുവില്‍ തിരശ്ശീലയില്‍ - Thaniniram News". Archived from the original on 2018-03-25. Retrieved 14 December 2012.
- ↑ "ലാലൂരിന്റെ കഥ ആദ്യമായി വെള്ളിത്തിരയില്‍ - Janmabhumi News". Archived from the original on 2017-09-05. Retrieved 29 November 2012.
- ↑ 3.0 3.1 "Joseph Paneagaden". nettv4u.
- ↑ "Convention calls for stir against garbage issue". Retrieved 2012-12-03.
- ↑ "നഗരത്തിൻ തെക്കുപടിഞ്ഞാറ് കോണിലായ്". Malayalasangeetham.
- ↑ "D.F.M.F Short Film Festival-2013".