മാലിന്യം
മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളെ ചവറ് എന്നും പറയാറുണ്ട്.
ഇനങ്ങൾ
തിരുത്തുകമാലിന്യങ്ങളെ വിവിധങ്ങളായി തരം തിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായവ:
- നഗരമാലിന്യം (ഇത് ഗാർഹിക മാലിന്യങ്ങളെയും വ്യാപാര സംബന്ധമായ മാലിന്യങ്ങളെയും ഉൾക്കൊള്ളുന്നു.)
- ഖര മാലിന്യങ്ങൾ
- പ്ളാസ്റിക് മാലിന്യങ്ങൾ
- വ്യാവസായിക മാലിന്യങ്ങൾ
- ചികിത്സാലയ സംബന്ധിയായ മാലിന്യങ്ങൾ
- ഇലക്ട്രോണിക് മാലിന്യങ്ങൾ അഥവാ ഇ-മാലിന്യങ്ങൾ
തുടങ്ങി ആപത്‌കരമായ രാസ മാലിന്യങ്ങളും, സ്‌ഫോടകകരമായ മാലിന്യങ്ങളും ഉൾപ്പെടുന്നു.