കുട്ടിസ്രാങ്ക്
മലയാള ചലച്ചിത്രം
(Kutty Srank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ[1] മലയാളചലച്ചിത്രമാണ് കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാളചലച്ചിത്രസംരഭമാണിത്[2]. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി[3].
കുട്ടിസ്രാങ്ക് | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | റിലയൻസ് എന്റർടെയ്ന്മെന്റ് |
രചന | പി.എഫ്. മാത്യൂസ് |
അഭിനേതാക്കൾ | മമ്മൂട്ടി കമാലിനി മുഖർജി പത്മപ്രിയ മീനകുമാരി സായി കുമാർ സിദ്ദിഖ് സുരേഷ് കൃഷ്ണ |
സംഗീതം | ഐസക് തോമസ് കൊട്ടുകപ്പള്ളി |
ഛായാഗ്രഹണം | അഞ്ജലി ശുക്ല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ് ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ് ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ[4]
അവലംബം
തിരുത്തുക- ↑ Bollywood wins big at National Film Awards, 5 trophies for Kutty Srank
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-17. Retrieved 2010-07-23.
- ↑ http://dff.nic.in/57thNFAaward.pdf