കുണാൽ ഖേമു
ഇന്ത്യന് ചലചിത്ര അഭിനേതാവ്
(Kunal Khemu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബോളിവുഡ് ഹിന്ദി സിനിമാരംഗത്തെ ഒരു അഭിനേതാവാണ് കുണാൽ ഖേമു. (ഹിന്ദി: कुणाल खेमू, ജനനം മേയ് 25 , 1983).
കുണാൽ ഖേമു | |
---|---|
ജനനം | കുണാൽ ഖേമു മേയ് 25, 1983 |
സജീവ കാലം | 1987, 1993 - 1998, 2005-ഇതുവരെ |
അഭിനയ ജീവിതം
തിരുത്തുകകുണാൽ ഖേമു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു ബാലതാരമായിട്ടാണ്. ആദ്യം ഗുൽ ഗുൽശൻ ഗുൽഫാം എന്ന ടി. വി. സീരിയലിൽ 1987 ൽ അഭിനയിച്ചു. പിന്നീട് ചില സിനിമകളിൽ ബാല താരമായിട്ട് അഭിനയിച്ചു. ഹം ഹേ രാഹി പ്യാർ കേ (1993), രാജ ഹിന്ദുസ്ഥാനി (1995), സഖം (1998) എന്നിവ അവയിൽ ചിലതാണ്.
നായകനായി ആദ്യം അഭിനയിച്ചത് 2005 ൽ ഇറങ്ങിയ കലിയുഗ് എന്ന സിനിമയിലാണ്. പിന്നീട് 2007 ൽ ഇറങ്ങിയ ട്രാഫിക് സിഗ്നൽ, ഡോൽ എന്നീ ചിത്രങ്ങളും ഒരു പരിധി വരെ വിജയിച്ചു. 2008 ൽ ഇറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രം താരതമ്യേന വിജയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകപിതാവ് രവി ഖേമു, മാതാവ് ജ്യോതി ഖേമു എന്നിവരും നടീ നടന്മാരാണ്. ഇവർ കാശ്മീരിലെ ബ്രാഹ്മണ കുടുംബത്തിൽ പെടുന്നവരാണ്. കുണാൽ പഠിച്ചത് മുംബൈയിലാണ്.
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | വേഷം | മറ്റുള്ളവ |
---|---|---|---|
2008 | പൈറേറ്റ് | സോനോ | ഷൂടിംഗ് നടക്കുന്നു |
2008 | സൂപ്പർ സ്റ്റാർ | കുണാൽ/കരൺ | ഡബിൾ റോൾ |
2007 | ഡോൽ | ഗൗതം | |
2007 | ട്രാഫിക് സിഗ്നൽ | സിൽസില | |
2005 | കലിയുഗ് | കുണാൽ | |
1998 | സഖം | അജയ് | |
1998 | അംഗാരേ | ദേവ്വ് | |
1998 | ദുശ്മൻ | ഭീം | |
1997 | ബായി | കൃഷ്ണ | |
1997 | തമന്ന | ||
1996 | രാജ ഹിന്ദുസ്താനി | രജ്നികാത് | |
1995 | ആസ്മായിഷ് | രാജാ | |
1994 | നാരാസ് | ആദിത്യ | |
1993 | ഹം ഹേ രാഹി പ്യാർ കേ | സണ്ണഇ | |
1993 | സർ | കുണാൽ | അഭിനവ് |