കൊമ്പനാട്

(Kombanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൊമ്പനാട്. വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

Kombanad

കൊമ്പനാട്
village
Country India
StateKerala
DistrictErnakulam
ജനസംഖ്യ
 (2011)
 • ആകെ10,976
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683555 (683546)
Telephone code91 484 2648/847...
വാഹന റെജിസ്ട്രേഷൻkl-40
Nearest cityperumbavoor
Lok Sabha constituencychalakkudy
Vidhan Sabha constituencyperumbavoor
Climatetropical (Köppen)

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കൊമ്പനാട് ആകെയുള്ള വീടുകൾ 2810 ആണ്. ഇവിടെയുള്ള ജനങ്ങളുടെ ശരാശരി സാക്ഷരത 84.96% ആണ്.

വിനോദസഞ്ചാരം

തിരുത്തുക

കൊമ്പനാട് നിന്നും അഞ്ചു കിലോമീറ്റർ അകലെയായി വെള്ളച്ചാട്ടമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. പനംകുഴി പുഴയും മഹാഗണി തോട്ടവുമടങ്ങുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നുണ്ട്. കൊമ്പനാട് നിന്നും 15 മിനുറ്റ് സഞ്ചരിച്ചാൽ കോടനാട് ആന പരിശീലനകേന്ദ്രം പിന്നൊരു ചെറിയ മൃഗശാലയും കാണാം.

സാമ്പത്തികം

തിരുത്തുക

ബാങ്ക്, ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഒരു ജങ്ഷൻ ആണ് കൊമ്പനാട്. ഇവിടുത്തെ ജനങ്ങൾ കൂടുതലായും കൃഷിക്കാരാണ്. അവർ പ്രധാനമായും കൃഷി ചെയ്യുന്നത് നെല്ല്, റബ്ബർ, തേങ്ങ, അടയ്ക്ക, പൈനാപ്പിൾ തുടങ്ങിയവയാണ്.

  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കൊമ്പനാട്&oldid=3629701" എന്ന താളിൽനിന്ന് ശേഖരിച്ചത്