കേസരി എ. ബാലകൃഷ്ണപിള്ള

മലയാളി സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ
(Kesari Balakrishna Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്ക് ആവാഹിച്ച ഭാവിവാദി ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു.[1]

കേസരി എ. ബാലകൃഷ്ണപിള്ള
കേസരി ബാലകൃഷ്ണപിള്ള
കേസരി ബാലകൃഷ്ണപിള്ള
ജനനം(1889-04-13)ഏപ്രിൽ 13, 1889
തമ്പാനൂർ, തിരുവനന്തപുരം, കേരളം
മരണംഡിസംബർ 18, 1960(1960-12-18) (പ്രായം 71)
വടക്കൻ പറവൂർ
തൊഴിൽഹൈക്കോടതി വക്കീൽ, ചരിത്രാധ്യാപകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ
ദേശീയത ഇന്ത്യ
വിഷയംസാമൂഹികം

ആദ്യകാലം

തിരുത്തുക

1889 ഏപ്രിൽ 13ന് തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻകർത്താവാണ് അച്ഛൻ. അമ്മ പാർവ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908ൽ തിരുവനന്തപുരം മഹാരാജാസ് കോളെജിൽ നിന്ന് ചരിത്രം ഐഛികമായെടുത്ത് ബി.എ ജയിച്ചു. ഗേൾസ് കോളെജിലും കൊല്ലം മഹാരാജാസ് കോളെജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസിൽ പഠിച്ച് 1913ൽ ബിഎൽ ജയിച്ചു. 1917ൽ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു.[2]

പത്രപ്രവർത്തനം

തിരുത്തുക

1922 മെയ് 14൹ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. 1926 ജൂൺ 19൹ സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4൹ പ്രബോധകൻ ശാരദാ പ്രസിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10൹ ലൈസൻസ് റദ്ദാക്കിയതുകൊണ്ട് പ്രബോധകൻ നിർത്തി. പിന്നീട് 1930 സെപ്തംബർ 18൹ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19൹ കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.[2]

സാഹിത്യപ്രവർത്തനം

തിരുത്തുക

പാശ്ചാത്യ സാഹിത്യത്തെ മലയാളികൽക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കേസരിയാണ് . ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിന് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണ് അദ്ദേഹം ഉദ്യമിച്ചത്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാനിരൂപകൻ, എന്നൊക്കെയാണ് കേസരി വിശേഷിപ്പിക്കപ്പെടുന്നത്.

മലയാളം കൂടാതെ ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നിവയും അസീറിയൻ, സുമേറിയൻ ഭാഷകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ യൂറോപ്യൻ ഭാഷകളും സംസ്കൃതം, അറബി എന്നിവയും തമിഴ്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളും അറിയാമായിരുന്നു.[2]

കേസരി സദസ്

തിരുത്തുക

1930 കളിൽ ശാരദ പ്രസിൽ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും കൂട്ടായ്മയാണ് കേസരി സദസ്. തകഴി , പട്ടം താണുപിള്ള , എ.വി. കൃഷ്ണപിള്ള, കെ. എ. ദാമോദരൻ , എൻ.എൻ. ഇളയത് , ബോധേശ്വരൻ, സി. നാരായണ പിള്ള തുടങ്ങിയവരായിരുന്നു കേസരി സദസിൽ ഒത്തു കൂടിയിരുന്നത്.

അവസാനകാലം

തിരുത്തുക

1942 സെപ്തംബർ 3-ന് തിരുവനന്തപുരത്തു നിന്നും വടക്കൻ പറവൂരിലേക്ക് താമസം മാറ്റി. 1960 ഡിസംബർ 18-ന് ആ മഹാമനീഷി ഈ ലോകത്തോടു വിടപറഞ്ഞു.[2]

പതിമൂന്നു വിവർത്തനങ്ങളുൾപ്പെടെ 41 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

  • കാമുകൻ (തർജ്ജമ)
  • ലാർഡ് കിച്ചനർ
  • പുരാതത്വ പ്രദീപം
  • അലക്സാണ്ടർ മഹാൻ
  • യുളിസസ് ഗ്രാന്റ്
  • രണ്ട് സാഹസികയാത്രകൾ
  • ഐതിഹ ദീപിക
  • വിക്രമാദിത്യൻ ത്രിഭുവന മല്ലൻ
  • ഹർഷ വർദ്ധനൻ
  • കാർമെൻ (തർജ്ജമ)
  • നവലോകം
  • പ്രേതങ്ങൾ
  • രൂപമജ്ഞരി
  • ഒരു സ്ത്രീയുടെ ജീവിതം
  • ഓമനകൾ
  • ആപ്പിൾ പൂമൊട്ട്
  • നോവൽ പ്രസ്ഥാനങ്ങൾ
  • മൂന്ന് ഹാസ്യ കഥകൾ
  • മോപ്പസാങ്ങിന്റെ ചെറുകഥകൾ (തർജ്ജമ)
  • സാഹിത്യ ഗവേഷണ മാല
  • പ്രാചീന കേരള ചരിത്ര ഗവേഷണം
  • സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങൾ
  • ഒമ്പത് പ്രഞ്ച കഥകൾ
  • നാല് ഹാസ്യ കഥകൾ
  • സാഹിത്യ വിമർശനങ്ങൾ
  • ആദം ഉർബാസ്
  • എട്ട് പാശ്ചാത്യ കഥകൾ
  • കേസരിയുടെ മുഖ പ്രസംഗങ്ങൾ
  • ചരിത്രത്തിന്റെ അടിവേരുകൾ
  • കേസരിയുടെ സാഹിത്യ വിമർശനങ്ങൾ
  • കേസരിയുടെ ലോകങ്ങൾ
  • നവീന ചിത്ര കല
  • ചരിത്ര പഠനങ്ങൾ
  • out line of proto historic chronoligy of western asia
  • കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ ( നാലു വാള്യം)

സ്മാരകങ്ങൾ

തിരുത്തുക
  • കേസരി സ്മൃതി മണ്ഡപം , പറവൂർ
  • കേസരി മ്യൂസിയം, പറവൂർ
  • കേസരി ബാലകൃഷ്ണപിള്ള കോളേജ് – പറവൂർ
  • കേസരി സ്മാരക മന്ദിരം – തിരുവനന്തപുരം
  • കേസരി ബാലകൃഷ്ണപിള്ള – ടൗൺഹാൾ – പറവൂർ
  • കേസരി സ്മാരക വായനശാല – പൂയപ്പിള്ളീ

അവലംബങ്ങൾ

തിരുത്തുക
  1. സുനിൽ പി. ഇളയിടം (13 ഏപ്രിൽ 2014). "കാലത്തെ കവിഞ്ഞ കേസരി". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-04-13 06:56:15. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  2. 2.0 2.1 2.2 2.3 നവീനചിത്രകല - കേസരി എ. ബാലകൃഷ്ണപിള്ള (കേരള ലളിത കലാ അക്കാദമി, തൃശൂർ - 1990)



"https://ml.wikipedia.org/w/index.php?title=കേസരി_എ._ബാലകൃഷ്ണപിള്ള&oldid=3832587" എന്ന താളിൽനിന്ന് ശേഖരിച്ചത്