കേസർബായ് കേർകർ
ജയ്പൂർ- അത്രൗളി ഘരാനയിലെ[1] പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു കേസർബായ് കേർകർ(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977).
കേസർബായ് കേർകർ कॆसरबाई कॆरकर | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കേസർബായ് കേർകർ |
ജനനം | 13 ജൂലൈ 1892 |
ഉത്ഭവം | കേരി, ഗോവ |
മരണം | 16 സെപ്റ്റംബർ 1977 | (പ്രായം 85)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം - ഖയാൽ |
തൊഴിൽ(കൾ) | ശാസ്ത്രീയ സംഗീതാലാപനം |
ആദ്യകാല ജീവിതം
തിരുത്തുകഗോവയിലെ പോണ്ട താലൂക്കിൽ കേരി എന്ന ഗ്രാമത്തിലായിരുന്നു ജനനം.[2] എട്ടാമത്തെ വയസ്സിൽ കോലാപ്പൂരിലേക്ക് താമസം മാറി. അവിടെ 8 മാസത്തോളം അബ്ദുൾ കരീം ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തിരികെ ഗോവയിലെത്തിയ ശേഷം രാമകൃഷ്ണബുവ വാസെയുടെ ശിഷ്യയായി. 16-ആം വയസ്സിൽ മുംബൈയിലെത്തിയ കേസർബായ് പല ഗുരുക്കന്മാർക്കു ശേഷം ഒടുവിൽ 1921-ൽ ജയ്പൂർ-അത്രൗളിഘരാനയുടെ സ്രഷ്ടാവായ ഉസ്താദ് അല്ലാദിയാ ഖാൻ-ന്റെ അരികിലെത്തി.
കലാജീവിതം
തിരുത്തുകവളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച രവീന്ദ്രനാഥ ടാഗോർ ഇവരെ സ്വരശ്രീ എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത വൊയേജർ ഗോൾഡൻ റെക്കോർഡ്-ൽ ഇവർ പാടിയ ജാത് കഹാം ഹോ എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.[3][4]
1969-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 1977 സെപ്റ്റംബർ 16-ന് നിര്യാതയായി.
അവലംബം
തിരുത്തുക- ↑ http://www.indianmelody.com/kesarbaiarticle1.htm Archived 2021-05-11 at the Wayback Machine. സ്വരശ്രീ കേസർബായ് കേർകർ
- ↑ Surashri Kesarbai Kerkar Archived 2021-05-11 at the Wayback Machine.. Retrieved on 2009-12-27
- ↑ പ്രശാന്ത് ചിറക്കര (20 ഏപ്രിൽ 2014). "സൗരയൂഥം കടന്ന സംഗീതം". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-04-20 11:29:32. Retrieved 23 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ മാതൃഭൂമി വാരാന്തപ്പതിപ്പ്. ഏപ്രിൽ 20. 2014 പേജ് iii
പുറം കണ്ണികൾ
തിരുത്തുക- ഗോൾഡൻ റെക്കോർഡ്, വൊയേജറിന്റെ ഫലകത്തിലെ ലിഖിതങ്ങൾ
- മ്യൂസിക് പേജ്, വിജയ പാരികർ ലൈബ്രറി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക്
- ഫോട്ടോ ആൽബം, വിജയ പാരികർ ലൈബ്രറി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക്
- തന്റെ പാട്ടുകൾ റെക്കോഡ് ചെയ്യരുതെന്ന് ശഠിച്ചു, പൂ മോഷ്ടിക്കാൻ വരുന്നവരുടെ തലയിലേക്ക് വെള്ളമൊഴിക്കും; അറിയണം കേസർബായിയെ