കീഴാറ്റൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Keezhattur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ കീഴാറ്റൂർ ഗ്രാമത്തിലെത്താം. കിഴക്കു നദി(ആറ്) ഒഴുകുന്നതു കൊണ്ടാണത്ര ഈ ഗ്രാമത്തിന് കീഴാറ്റൂർ എന്ന പേര് വരാൻ കാരണം.പടിഞ്ഞാറ് (തമിഴിൽ മേർക്കു)നദി ഒഴുകുന്ന തൊട്ടടുതത ഗ്രാമത്തിനു മേലാറ്റൂർ(മേർക്കാറ്റുർ)എന്നും കീഴാറ്റൂരിനും,മേലാറ്റൂരിനും ഇടയിലുള്ള ഗ്രാമത്തിനു എടയാറ്റൂർ എന്നുമാണ് പേർ. രണ്ട് എൽ.പി.സ്കൂളുകളും,ഒരു യു.പി സ്കൂളും,ഒരു ഫാർമസി കോളേജും ഈ ഗ്രാമത്തിലുണ്ട്. ഭക്തകവി പൂന്താനത്തിന്റെ ഇല്ലം കീഴാറ്റൂർ ഗ്രാമത്തിലാണ്. പൂന്താനത്തിന്റെ സ്മാരകമായി ഒരു യു.പി സ്കൂളും, വായനശാലയും,ഒരു ഓപ്പൺ ഓഡിറ്റോറിയവും കീഴാറ്റൂർ ഗ്രാമത്തിലുണ്ട്. വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായ മുതുകുർശ്ശിക്കാവിലെ താലപ്പൊലി ഉത്സവം കൊല്ലംതോറും ഇവിടെ നടക്കുന്നു.
കീഴാറ്റൂർ | |
---|---|
ഗ്രാമം | |
പൂന്താനത്തിന്റെ പ്രതിമ പൂന്താനത്തിന്റെ പ്രതിമ | |
Coordinates: 11°03′25″N 76°15′02″E / 11.057056°N 76.250476°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 20,457 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 679325 |
വാഹന റെജിസ്ട്രേഷൻ | KL-53 |