കസുവോ ഇഷിഗുറോ

(Kazuo Ishiguro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ ( Kazuo Ishiguro ).[1],[2]. 2017 ലെ സാഹിത്യത്തിനുള്ള നോബൽസമ്മാന ജേതാവ്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114–ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ.

കസുവോ ഇഷിഗുറോ
カズオ・イシグロ
石黒 一雄
ജനനം (1954-11-08) 8 നവംബർ 1954  (70 വയസ്സ്)
നാഗസാക്കി, ജപ്പാൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ്
വിദ്യാഭ്യാസംUniversity of Kent (BA)
University of East Anglia (MA)
Period1981–
ശ്രദ്ധേയമായ രചന(കൾ)An Artist of the Floating World
The Remains of the Day
When We Were Orphans
Never Let Me Go
അവാർഡുകൾWinifred Holtby Memorial Prize (1982)
Whitbread Prize (1986)
Booker Prize (1989)
Order of the British Empire (1995)
Chevalier de l'Ordre des Arts et des Lettres (1998)
Nobel Prize in Literature (2017)
പങ്കാളി
Lorna MacDougall
(m. 1986)
കുട്ടികൾ1

ജീവിതരേഖ

തിരുത്തുക

1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ ഇഷിഗുറോ ജനിച്ചു[3]. ഷിസുവോ ഇഷിഗുറോ(Shizuo Ishiguro)യും ഷിസുക്കോ(Shizuko) യുമാണ് മാതാപിതാക്കൾ. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു. കെന്റ് സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് ക്രിയേറ്റിവ് റൈറ്റിങിൽ ബിരുദാനന്തര ബിരുദം.

സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.

സാഹിത്യം

തിരുത്തുക
 
Cast of Never Let Me Go @ BFI Film Festival

നാൽപതിൽ കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് ഇഷിഗുറോ. വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേൽ സമ്മാനിക്കുന്ന സ്വീഡിഷ് അക്കാദമി വിലയിരുത്തി[4]. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ. വർത്തമാന കാലത്തേക്കാൾ ഭൂതകാലം പശ്ചാത്തലമാകുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ അതിനാൽ തന്നെ ഭൂതകാലത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന വർത്തമാന കാലത്തിന്റ.മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാരീതിയാണെങ്കിലും സയൻസ് ഫിക്‌ഷന്റെ സ്വാധീനവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകളിലുണ്ട്. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’ യിൽ അത്തരമൊരു പരീക്ഷണം കാണാം. യാഥാർഥ്യവും ഭ്രമാത്മകതയും തമ്മിലുള്ള ബന്ധം വരച്ചിട്ട ‘ദ് ബറീഡ് ജയന്റ്’ (2015) ആണ് ഏറ്റവും പുതിയ നോവൽ. വിസ്മൃതികൾക്കടിയിൽ വീർപ്പു മുട്ടുന്ന ഓർമകളുടെ ഓർമകളുടെ കഥയാണിത്.[5]

നോവലുകൾ

തിരുത്തുക

തിരക്കഥകൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
  • "The Ice Hotel", "
  • "I Wish I Could Go Travelling Again",
  • "The Changing Lights"

ബഹുമതികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. [1] Archived 2017-10-05 at the Wayback Machine.|മാതൃഭൂമി പത്രം
  2. [2]|The 2017 Nobel Prize in literature goes to Kazuo Ishiguro
  3. [3]|മനോരമ ഓൺലൈൻ
  4. [4]|. സാഹിത്യ നൊബേൽ വിഭ്രമാത്മകതയുടെ എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക്
  5. ഇഷിഗുറോ: ഓർമയുടെ ചുവരിലെ വിചിത്രവിരൽപ്പാട്‍
  6. [5]|Telegraph
  7. [http://www.bestyoungnovelists.com/Best-of-Young-British-Novelists/Best-of-Young-British-Novelists-1-1983%7Ctitle=Granta 7: Best of Young British Novelists|accessdate=2008-05-06
  8. [6]|Kazuo Ishiguro: Nobel Literature Prize is 'a magnificent honour'
"https://ml.wikipedia.org/w/index.php?title=കസുവോ_ഇഷിഗുറോ&oldid=3802840" എന്ന താളിൽനിന്ന് ശേഖരിച്ചത്