തീബ്സ്

(Thebes, Egypt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പുരാതന ഈജിപ്ഷ്യൻ നഗരമാണ് തീബ്സ് (പുരാതന ഗ്രീക്ക്: Θῆβαι, Thēbai). മെഡിറ്ററേനിയൻ തീരത്തുനിന്നും 800 കിലോമീറ്റർ (2,600,000 അടി) തെക്ക് മാറി നൈലിന്റെ കിഴക്കൻ തീരത്ത് ഇന്നത്തെ ലക്സൊർ പട്ടണത്തിലാണ് തീബ്സ് നഗരത്തിന്റെ അവശേഷിപ്പുകൾ. ഇതിന്റെ പ്രതാപകാലത്ത് ഈജിപ്തിലെത്തന്നെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു തീബ്സ്. നൂബിയക്കും കിഴക്കൻ മരുഭൂമിക്കും സമീപത്തായിരുന്ന തീബ്സ് പ്രാചീനകാലത്തെ ഒരു മതകേന്ദ്രവും വാണിജ്യ നഗരവുമായിരുന്നു. നൈലിന്റെ ഇരുകരകളിലുമായി തീബ്സ് നഗരം വ്യാപിച്ചിരുന്നു. ഇതിൽ കിഴക്കൻ തീരത്തായിരുന്നു പ്രധാന നഗരഭാഗം. ലക്സോർ, കർണാക് എന്നീ ക്ഷേത്രങ്ങൾ നൈലിന്റെ കിഴക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൈലിന്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രധാനമായും നെക്രോപൊളിസാണ് ഉണ്ടായിരുന്നത്.

തീബ്സ് Thebes
Waset
Θῆβαι
Pillars of the Great Hypostyle Hall
തീബ്സ് is located in Egypt
തീബ്സ്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംലക്സൊർ, ലക്സൊർ ഗവർണറേറ്റ്, ഈജിപ്ത്
മേഖലഅപ്പർ ഈജിപ്ത്
Coordinates25°43′14″N 32°36′37″E / 25.72056°N 32.61028°E / 25.72056; 32.61028
തരംSettlement
Official nameAncient Thebes with its Necropolis
Typeസാംസ്കാരികം
CriteriaI, III, VI
Designated1979 (3rd session)
Reference no.87
RegionArab States

ചരിത്രം

തിരുത്തുക

പുരാതന സാമ്രാജ്യം

തിരുത്തുക

ബി. സി.3200 മുതൽക്കേ തീബ്സ് ഒരു ജനവാസകേന്ദ്രമാണ്. പുരാതന ഈജിപ്റ്റിൽ തീബ്സ് വാസറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പർ ഈജിപ്റ്റിലെ നാലാമത്തെ നോമിന്റെ (നാട്ടുരാജ്യങ്ങൾക്ക് സമാനം) തലസ്ഥാനവും വാസറ്റ് ആയിരുന്നു.

പ്രധാന ചരിത്രകേന്ദ്രങ്ങൾ

തിരുത്തുക

കിഴക്കൻ തീബ്സ്:

തിരുത്തുക
 
ലക്സോർ ക്ഷേത്രത്തിന്റെ ഒബിലിസ്കും ചുറ്റുമതിലും

പടിഞ്ഞാറൻ തീബ്സ്

തിരുത്തുക
 
ഹാത്ഷെപ്സുത്സിലെ മോർച്ചറി ടെംബിൾ
 
രാജാക്കന്മാരുടെ താഴ്വരയിലെ ഒരു ശവകുടീരത്തിലെക്കുള്ള പാത
"https://ml.wikipedia.org/w/index.php?title=തീബ്സ്&oldid=2455999" എന്ന താളിൽനിന്ന് ശേഖരിച്ചത്