അമുൻ
ഒരു പ്രധാന ഈജിപ്ഷ്യൻ ദൈവമാണ് അമുൻ. അമോൻ, അമെൻ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു (ഇംഗ്ലീഷ്: Amun also Amon, Amen; Greek Ἄμμων Ámmōn, Ἅμμων Hámmōn). പുരാതന സാമ്രാജ്യം മുതൽക്കേ അമുനിനെ തന്റെ പത്നിയായ അമുനെറ്റ് സഹിതം ആരാധിച്ചു വരുന്നു.[1] 11ആം രാജവംശത്തോടുകൂടി (c. 21st century BC) മോൺടുവിന് പകരമായി തീബ്സിന്റെ രക്ഷാദേവതയായി ഉയർന്നുവന്നു.
അമുൻ, അമുൻ-റാ, അമുൻ റെ, അമോൻ, അന്യഥാ അമെൻ | |||||
---|---|---|---|---|---|
ദൈവങ്ങളുടെ രാജാവ്, പവന ദേവൻ | |||||
| |||||
തീബ്സ് | |||||
പ്രതീകം | two vertical plumes, the ram-headed Sphinx (Criosphinx) | ||||
ജീവിത പങ്കാളി | അമുനെറ്റ് വോസ്രെത് മുട്ട് | ||||
മക്കൾ | Khonsu | ||||
Zeus |
അഹ്മോസ് ഒന്നാമൻ (16th century BC) ഫറവോയുടെ ഭരണകാലത്ത് ഹൈക്സോസ് ജനതയ്ക്ക് എതിരെ തീബ്സിൽ അരങ്ങേറിയ വിപ്ലവത്തേതുടർന്ന് അമുൻ ദേവന്റെ ദേശീയ പ്രാധാന്യം വർദ്ധിച്ചു, സൂര്യ ദേവനായ റായുമായ് സംയോജിച്ച് അമുൻ-റാ അഥവാ അമുൻ-റെ എന്നൊരു സങ്കല്പവും പിന്നീടുണ്ടായി.
നവ സാമ്രാജ്യ കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ദൈവസങ്കല്പത്തിൽ അമുൻ-റായ്ക്ക് സർവ്വപ്രധാനമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. (എന്നാൽ അഖ്നാതെൻ ഫറവോയുടെ കാലത്ത് ഈ സ്ഥിതി വത്യസ്ഥമായിരുന്നു). ദൈവങ്ങളുടെ രാജാവ് എന്ന സ്ഥാനവും അമുന്രായ്ക്ക് കൽപ്പിക്കപ്പെട്ടു. അവാസ്തവികമായ ഏകദൈവ വിശ്വാസം പോലെയായിരുന്നു അത്. മറ്റു ദേവന്മാരെയെല്ലാം അമുൻ റായുടെ പ്രതിപുരുഷന്മാരായാണ് കരുതിയത്. പുരാതന ഈജിപ്തിൽ ഒസീരിസ്, അമുൻ-റായുമാണ് ഏറ്റവും അധികം രേഖപ്പെടുത്തപ്പെട്ട ഈജിപ്ഷ്യൻ ദൈവങ്ങൾ.
ഈജിപ്ഷ്യൻ സാമ്രാജ്യത്തിലെത്തന്നെ പരമപ്രധാന ദൈവമായതിനാൽ, ഈജിപ്തിനു പുറത്തും അമുൻ റാ പരിചിതമായിരുന്നു. പുരാതന ഗ്രീസിലെ സിയൂസ് ദേവന് തത്തുല്യനായിരുന്നു ഈജിപ്റ്റിലെ അമുൻ റാ (സിയൂസ് അമോൻ).
അവലംബം
തിരുത്തുക- ↑ Warburton (2012:211).