കാന്തൻ ദ ലവർ ഓഫ് കളർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Kanthan – The Lover of Colour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമോദ് കൂവേരിയുടെ രചനയിൽ ഷെറീഫ് ഈസ സംവിധാനം ചെയ്ത 2018 ലെ മലയാള ചലച്ചിത്രമാണ് കാന്തൻ - ദി ലവർ ഓഫ് കളർ. റോളിംഗ് പിക്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് ഈസയാണ് ഈ ചലച്ചിത്രംനിർമ്മിച്ചത്. ആദിമധ്യാന്തത്തിലൂടെ കയ്യടി നേടിയ മാസ്റ്റർ പ്രജിത്ത് കാന്തനായും ആദിവാസികൾക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകയായ ദയാബായിയും പ്രധാനവേഷത്തിലും എത്തുന്നു. ചിത്രത്തിൻറെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്. ഛായാഗ്രഹണം പ്രിയൻ, എഡിറ്റിംഗ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിൻ ബാലു, സൗണ്ട് എഫക്ട്സ് ഷിജു ബാലഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ അശോകൻ. കെ വി, അസിസ്റ്റൻറ്സ് മുരളീധരൻ ചവനപ്പുഴ, പ്രദീഷ് വരഡൂർ, അമൽ. വി എഫ് എക്സ് വിപിൻരാജ്. നെങ്ങറകോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ടവർക്കൊപ്പം ചിന്നൻ, കുറുമാട്ടി, സുജയൻ, ആകാശ്, കരിയൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.[2] 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'കാന്തൻ ദ ലവർ ഓഫ് കളർ' ആണ്. [3], [4]2020 സപ്തംബർ 24 മുതൽ 30 വരെ ബർലിനിൽ വച്ചു നടക്കുന്ന ഇൻഡോ -ജർമ്മൻ ചലച്ചിത്രോത്സവത്തിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാന്തൻ ദ ലവർ ഓഫ് കളർ (ചലച്ചിത്രം)
പ്രമാണം:Kanthan film.png
കാന്തൻ ദ ലവർ ഓഫ് കളർ സിനിമയിലെ രംഗത്തിന്റെ സ്ക്രീൻ ഷോട്ട് ചിത്രം
സംവിധാനംഷെറീഫ് ഈസ
നിർമ്മാണംഷെറീഫ് ഈസ
രചനപ്രമോദ് കൂവേരി
അഭിനേതാക്കൾമാസ്റ്റർ പ്രജിത്ത്, ദയാബായി
സംഗീതംസച്ചിൻ ബാലു
ഛായാഗ്രഹണംപ്രിയൻ
ചിത്രസംയോജനംപ്രശോഭ്
സ്റ്റുഡിയോറോളിംഗ് പിക്സ് എന്റർടൈൻമെന്റ്
റിലീസിങ് തീയതി
  • 18 ജൂലൈ 2018 (2018-07-18) (എറണാകുളം)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 200,000[1]
സമയദൈർഘ്യം90 മിനുട്ട്സ്

കഥാസംഗ്രഹം തിരുത്തുക

വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൻറെ കഥയാണ് സിനിമ പറയുന്നത്. കർഷക ആത്മഹത്യകൾ, കപട പരിസ്ഥിതിവാദങ്ങൾ പ്രകൃതി ചൂഷണം, വരൾച്ച, ദാരിദ്രം, നാട്ടുഗദ്ദിക, കാക്കപ്പെലെ, തീണ്ടാരിക്കല്യാണം തുടങ്ങിയ ആചാരങ്ങൾ, പ്രണയം, പ്രതിരോധം, നിലനിൽപ്പിൻറെ രാഷ്‍ട്രീയം തുടങ്ങിയ ജീവിത സന്ധികളോടു സമരസപ്പെടുകയാണ് സിനിമ.

കഥാപാത്രങ്ങളും അഭിനേതാക്കളും തിരുത്തുക

അഭിനേതാവ് വേഷം
പ്രജിത്ത് കാന്തൻ
ദയാ ബായ് ഇത്ത്യാമ്മ
ചിന്നൻ
കുറുമാട്ടി
സുജയൻ
ആകാശ്
കാരിയൻ

അവാർഡുകൾ തിരുത്തുക

49-ാമത്കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (2018)

അനുബന്ധം തിരുത്തുക

ലോക സിനിമ
ഇറ്റാലിയൻ സിനിമ  · ഫ്രഞ്ച് സിനിമ
ജർമ്മൻ സിനിമ  · ഇംഗ്ലീഷ് സിനിമ
ഇന്ത്യൻ സിനിമ  · ആഫ്രിക്കൻ സിനിമ
ചലച്ചിത്രകാരന്മാർ
അകിര കുറൊസാവ · ഇൻഗ്മാർ ബെർഗ്മാൻ
ഫെല്ലിനി  · ഡ്രെയർ  · ചാപ്ലിൻ
സത്യജിത് റെ · റോബർട്ട് വീൻ · പാസോലിനി
ക്ലാസിക്കുകൾ
രഷോമോൻ · സെവന്ത് സീൽ
പാദേർ പാഞ്ചാലി  · ലാ സ്ട്രാഡ  · ദ കിഡ്
ചലച്ചിത്ര പ്രസ്ഥാനങ്ങൾ
റിയലിസം  · നിയോ റിയലിസം
സർ റിയലിസം  · എക്സ്പ്രഷനിസം  ·
ഇന്ത്യൻ സിനിമ


സത്യജിത് റെ  · ഘട്ടക്
മൃനാൽ സെൻ  · ശ്യാം ബെനഗൽ  ·
ക്ലാസിക്കുകൾ
പതേർ പാഞ്ചാലി  · സുബര്ന രേഖ
മുഗൾ ഇ അസം  · ദേവദാസ്  ·
ബോളിവുഡ്
ഷോലെ  · കിസ്മത്
 · ദേവദാസ്  ·
മലയാളം സിനിമ
  1. "Kerala State Film Awards: Recognition for Kanthan is an acknowledgement of nature and Aadivasis in Wayanad : Shareef Eesa - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 27 ഫെബ്രുവരി 2019.
  2. https://www.asianetnews.com/entertainment-news/kanthan-the-lover-of-colour-win-kerala-state-film-award-pnkwif
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 25 ജൂലൈ 2020. Retrieved 25 ജൂലൈ 2020.
  4. https://www.manoramaonline.com/movies/movie-news/2019/02/27/best-film-kanthan-the-lover-of-colour-state-award.html