കണ്ണവം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kannavam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ നിന്നും 27 കി.മി. ദൂരത്ത് വയനാട് റോഡിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണു കണ്ണവം. റോഡ് മാർഗ്ഗം തലശ്ശേരിയിൽ നിന്നും വരുമ്പോൾ 14 കി.മി. സഞ്ചരിച്ചാൽ കൂത്തുപറമ്പിലെത്താം. വീണ്ടും ഒരു 13 കി.മി. വയനാട്ടിലേക്കുള്ള വഴിയിൽ സഞ്ചരിച്ചാൽ കണ്ണവത്ത് എത്തിച്ചേരാം
ചരിത്രത്തിൽ
തിരുത്തുകഅറിയപ്പെടുന്ന ചരിത്രത്തിൽ കണ്ണവത്തെകുറിച്ചുള്ള പരാമർശം വരുന്നത് പഴശ്ശിയുടെ പടനായകനായിരുന്ന കണ്ണവത്ത് നമ്പ്യാരെക്കുറിച്ചും അദ്ദേഹത്തിന്റെ സൈന്യത്തിൽ ഉണ്ടായിരുന്ന സമീപ മലപ്രദേശങ്ങളിൽ വസിക്കുന്ന കുറിച്ച്യരെക്കുറിച്ചുമാണ്. കണ്ണവത്തെ തൊടീക്കളം ശിവക്ഷേത്രവും ചരിത്രപ്രസിദ്ധം തന്നെ. പ്രത്യേകിച്ചും ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾ.
സ്ഥാപനങ്ങൾ
തിരുത്തുകപൊതുവെ പുരോഗമനം വന്നെത്താത്ത സ്ഥലമാണ് കണ്ണവം. ഇവിടത്തെ പ്രധാന സ്ഥാപനങ്ങൾ പോലീസ് സ്റ്റേഷൻ, യു.പി സ്കൂൾ, വില്ലേജ് ഓഫീസ് എന്നിവയാണ്.