കംചത്ക്ക ഉപദ്വീപ്
റഷ്യയുടെ കിഴക്കൻ അതിർത്തിയിൽ ഒഖോറ്റ്സ്ക് കടലിനും പസഫിക് സമുദ്രത്തിനും ഇടയിലുള്ള ഒരു ഉപദ്വീപാണ് കംചത്ക്ക ഉപദ്വീപ്. ഏകദേശം 270,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1250 കിലോമിറ്റർ (780 മീറ്റർ)നീളവുമുള്ള ഏഷ്യയുടെ കിഴക്കേ അറ്റത്ത് കിടക്കുന്ന ഈ ഉപദ്വീപിന്റെ ശാന്തസമുദ്ര തീരത്തിനടുത്തായി 10500 മീറ്റർ ആഴമുള്ള കുറിൽ-കാംചാത്ക സമുദ്രഗർത്തം കിടക്കുന്നു.
കാംചാത്ക ഉപദ്വീപും കമാൻഡർ ദ്വീപുകളും കരഗിൻസ്കി ദ്വീപും ചേർന്നതാണ് റഷ്യൻ ഫെഡറേഷന്റെ ഭാഗമായ കാംചാത്ക ക്രാഇ.
ഭൂമിശാസ്ത്രം
തിരുത്തുകകാംചാത്ക ക്രായിയുടെ ഭാഗമാണ് രാഷ്ട്രീയമായി ഈ ഉപദ്വീപ്. തെക്കൻ അറ്റത്തെ ലോപാട്ക മുനമ്പ് എന്നു വിളിക്കുന്നു. ഇതിന്റെ വടക്കുഭാഗത്തുള്ള ശാന്തസമുദ്രഭാഗത്തെ വളഞ്ഞ ഉൾക്കടൽ അവാച്ച ഉൾക്കടൽ എന്നറിയപ്പെടുന്നു. കരാങ്കിൻസ്കി, കോർഫാ എന്നീ ഉൾക്കടലുകൾ ഇവിടെയുണ്ട്.
ഈ ഉപദ്വീപിനു നടുക്കുകൂടി സ്രെഡിന്നി മലനിരകൾ കിടക്കുന്നു. തെക്കുകിഴക്കൻ തീരത്തായി മറ്റൊരു മലനിരയും സ്ഥിതിചെയ്യുന്നു. ഇവയ്ക്കിടയിലായി മധ്യതാഴ്വര കിടക്കുന്നു. ഇതിലൂടെ കാംചാത്ക നദി ഒഴുകുന്നു. ടെഗിൽ, ഇച, ഗോലിഗിന തുടങ്ങിയ നദികളും ഈ ഉപദ്വീപിലൂടെ ഒഴുകുന്നു. കുറിൽ തടാകം ഇവിടെയാണ്.
കാലാവസ്ഥ
തിരുത്തുകവൈവിധ്യമാർന്ന കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നു. സൈബീരിയായിലെ അതിശൈത്യ കാലാവസ്ഥയും ഉൾപ്രദേശത്തെ വരണ്ട കാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. 2500 മില്ലീമീറ്റർ മഴ പെയ്യുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. 20• സെന്റീഗ്രേഡ് മുതൽ –41• സെന്റീഗ്രേഡ് വരെ താപവ്യതിയാനം വിവിധഭാഗങ്ങളുമായുണ്ട്.
ഭൂവിജ്ഞാനീയം
തിരുത്തുകയുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ, Tsardom of Russia, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
Area | 270,000 കി.m2 (2.9×1012 sq ft) |
Includes | Eastern Range |
മാനദണ്ഡം | vii, viii, ix, x |
അവലംബം | 765 |
നിർദ്ദേശാങ്കം | 57°N 160°E / 57°N 160°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2001 |
കാംചാത്ക നദിയും താഴ്വാരവും ചുറ്റി ഏതാണ്ട് 160 അഗ്നിപർവതങ്ങൾ കാണപ്പെടുന്നു. അവയിൽ 29 എണ്ണം ഇപ്പോഴും സജീവമാണ്. കാംചാത്ക അഗ്നിപരവതസമൂഹത്തെ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.
ചരിത്രവും പര്യവേക്ഷണവും
തിരുത്തുകകരയിലെ സസ്യജാലം
തിരുത്തുകകാംചാത്ക സസ്യസമൃദ്ധമാണ്. തുന്ദ്ര സസ്യജാലങ്ങളും തൃണവർഗ്ഗത്തിൽ പെട്ട ചെടികളും പൂച്ചെടികളും പൈൻ കാടുകളും ബിർച്ച് ആൽഡർ വില്ലോ തുടങ്ങിയ വൃക്ഷങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ കാടുകൾ.
കരയിലേയും ജലത്തിലേയും ജന്തുജാലം
തിരുത്തുകവന്യമൃഗങ്ങൾ നിറഞ്ഞ പ്രദേശമാണീവിടെ. ആർക്ടിക് കാലാവസ്ഥ മുതൽ ചൂടുള്ള കാലാവസ്ഥ വരെ അനുഭവപ്പെടുന്നതിനാൽ വളരെയധികം വൈവിധ്യം നിറഞ്ഞ സസ്യജന്തുജാലമാണിവിടെ കാണപ്പെടുന്നത്.