കടന്നപ്പള്ളി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kadannappalli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടന്നപ്പള്ളി

കടന്നപ്പള്ളി
12°05′48″N 75°17′07″E / 12.096689°N 75.285186°E / 12.096689; 75.285186
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10430
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 504
+91 0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ഗ്രാമം ആണ് കടന്നപ്പള്ളി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം. കണ്ണൂർ നഗരത്തിൽ നിന്നും 33 km വടക്കുമാറിയാണ് കടന്നപ്പള്ളി ഗ്രാമം സ്ഥിതിചെയ്യുന്നത്. [1]

പേരിന്റെ ഉത്ഭവം

തിരുത്തുക

കനകം വിളയുന്ന നാട് എന്ന അർത്ഥത്തിൽ കനകപ്പള്ളി എന്ന് ഈ ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നു.ഗ്രാമം എന്നർത്ഥം വരുന്ന ഹള്ളി എന്ന പദമാണ് ഉച്ചാരണഭേദം വന്ന് പള്ളി ആയി മാറിയത് എന്നും കരുതപ്പെടുന്നു.കനകപ്പള്ളി പിന്നീട് കടന്നപ്പള്ളിയായി.കൃഷി നടക്കുന്ന വിശാലമായ വയലുകൾ ഇന്നും ഗ്രാമത്തിന്റെ സവിശേഷതയാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അവയ്ക്ക് അരികിലൂടെ ഒഴുകുന്ന തോടും കടന്നപ്പള്ളിയുടെ പ്രത്യേകതയാണ്.കുന്നിൻപുറങ്ങളും അവയിൽ ഉത്ഭവിക്കുന്ന കൊച്ച് ഉറവകളും ജൈവവൈവിധ്യവും ഈ ഗ്രാമത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമ്പത്താണ്.വണ്ണാത്തിപ്പുഴ ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസം

തിരുത്തുക

ഇവിടെ ഗവ.എൽ.പി സ്കൂൾ തെക്കേക്കര, കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ, കടന്നപ്പള്ളി യു.പി സ്കൂൾ,ഗവ.ഹയർസെക്കന്ററി സ്കൂൾ കടന്നപ്പള്ളി എന്നീ വിദ്യാലയങ്ങളുണ്ട്.

ദേശീയപാത 66 ന് അടുത്തായാണ് കടന്നപ്പള്ളി ഗ്രാമം സ്ഥിതിചെയ്യുന്നത്.യഥാക്രമം 10,12 കിലോമീറ്ററുകൾ അകലെയുള്ള പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

കല - സംസ്കാരം

തിരുത്തുക

ഉത്തരമലബാറിലെ പ്രമുഖ കലാരൂപമായ തെയ്യം എല്ലാ കാവുകളിലും വർഷാവർഷം കൊണ്ടാടപ്പെടുന്നു.പൂരക്കളി,മറത്തുകളി പരിശീലനങ്ങളും കാവുകൾ കേന്ദ്രീകരിച്ച് നടക്കുന്നു.

ആരാധനാലയങ്ങൾ

തിരുത്തുക

വെള്ളാലത്ത് ശിവക്ഷേത്രം,മേലേടത്ത് ദേവീക്ഷേത്രം എന്നിവ കടന്നപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളാണ്.ഇവ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.ഇവ കൂടാതെ ഒട്ടനേകം തെയ്യക്കാവുകളും ഗ്രാമത്തിലുണ്ട്.ബദർ മസ്ജിദ് കടന്നപ്പള്ളി,കടന്നപ്പള്ളി ജുമാമസ്ജിദ് എന്നീ പള്ളികളും ഇവിടെയുണ്ട്.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉൽപ്പെടുന്ന ഈ പ്രദെശം പയ്യന്നൂർ താലൂക്കിന്റേയും പയ്യന്നൂർ ബ്ലോക്കിന്റേയും ഭാഗമാണ്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2011-ലെ കാനേഷുമാരി പ്രകാരം, 10430 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 4848 പുരുഷന്മാരും 5582 സ്ത്രീകളും ഉൾപ്പെടുന്നു.1000 പുരുഷന്മാർക്ക് 1151 സ്ത്രീകൾ എന്നതാണ് സ്ത്രീപുരുഷാനുപാതം.ഗ്രാമത്തിൽ 2606 വീടുകളുണ്ട്.93.27 % ആണ് സാക്ഷരതാ നിരക്ക്.[2]


മുൻ കേരളാ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി കടന്നപ്പള്ളി എന്ന ഗ്രാമത്തെ കൂടുതൽ പേർക്കു പരിചയപ്പെടുത്തി.

  1. "Google Maps". Google.com. Retrieved 2016-11-17.
  2. "Kadannappalli City Population Census 2011 - Kerala". Census2011.co.in. Retrieved 2016-11-17.


"https://ml.wikipedia.org/w/index.php?title=കടന്നപ്പള്ളി&oldid=4110392" എന്ന താളിൽനിന്ന് ശേഖരിച്ചത്