കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

വയനാട്
(KTDC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വിനോദസഞ്ചാരപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ പ്രതിനിധി സ്ഥാപനമാണ് കെ.ടി.ഡി.സി എന്നറിയപ്പെടുന്ന കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കൂടാതെ ഇതിന് എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. മുൻ MLA പി.കെ. ശശി ആണ് ഇപ്പോഴത്തെ കെ.ടി.ഡി.സി ചെയർമാൻ..[1]

കെ ടി ഡി സി
കെ.ടി.ഡി.സി. യുടെ ലോഗോ
ആപ്തവാക്യംOfficial host to God's own country
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഔദ്യോഗിക ആഥിതേയർ
ലക്ഷ്യംവിനോദസഞ്ചാരം, ആതിഥേയത്വം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക ഭാഷ
മലയാളം

പ്രവർത്തനങ്ങൾ തിരുത്തുക

കേരളത്തിന്റെ വിവിധ ജില്ലകളിലായി ഹോട്ടലുകൾ, റിസോർട്ടുകൾ കൂടാതെ വിശ്രമ മന്ദിരങ്ങൾ എന്നിവ ഇവർ നടത്തുന്നു. ചൈത്രം ,സമുദ്ര തമരിൻസ് എന്നിവ പ്രധാന സ്ഥാപനങ്ങളാണ് . ചെന്നയിൽ റെയിൻ ഡ്രാപ്സ് എന്ന സത്രം ഉണ്ട് . ഇന്ത്യയിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടൽ സമുച്ചയങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. മൂന്ന് പ്രധാന ഫ്ലാഗ് ഷിപ് സ്ഥാപനങ്ങളാണ് ബോൾഗാട്ടി പാലസ്, മസ്ക്കറ്റ് ഹോട്ടൽ പെരിയാർ റിസോർട്ട് എന്നിവ ..ചെലവു കുറഞ്ഞ ഹോട്ടൽ പദ്ധതിയാണ് തമരിന്റ് ഈ സി. അടുത്തിടെ ആരംഭിച്ച ക്ലോക് റൂം സംവിധാനം ആണ് ടേക് എ ബ്രേക്ക്

അവലംബം തിരുത്തുക

  1. "Record achievements for KTDC". The Hindu. Nov 01, 2009. Archived from the original on 2009-11-05. Retrieved 30 August 2010. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക