പി.കെ. ശശി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ സി.പി.ഐ.(എം) നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.കെ. ശശി. എം. പ്രഭാകരൻ, പി.കെ. പദ്മിനി അമ്മ എന്നിവരാണ് മാതാപിതാക്കൾ, 1957 ഓഗസ്റ്റ് 15 ന് കുലിക്കിലിയാടിൽ ജനിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന സമയം എസ്.എഫ്.ഐ.യിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ പങ്കാളിയാകുന്നത്. എസ്.എഫ്.ഐ.യുടെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പി.കെ. ശശി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സിപിഎം, പാലക്കട് ജില്ലക്കമ്മറ്റിയംഗമാണ്[1].

പി.കെ. ശശി
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമികെ.എസ്. സലീഖ
പിൻഗാമിപി. മമ്മിക്കുട്ടി
മണ്ഡലംഷൊർണ്ണൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-08-15) ഓഗസ്റ്റ് 15, 1957  (67 വയസ്സ്)
കുലിക്കിലിയാട്
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഗീത
കുട്ടികൾരണ്ട് പുത്രൻ
മാതാപിതാക്കൾ
  • എം. പ്രഭാകരൻ നായർ (അച്ഛൻ)
  • പി.കെ. പദ്മിനി അമ്മ (അമ്മ)
വസതികോട്ടപ്പുറം
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം ആകെ വോട്ടുകൾ വിജയിച്ച സ്ഥാനാർത്ഥി വോട്ട് ഭൂരിപക്ഷം പാർട്ടി രണ്ടാം സ്ഥാനം പാർട്ടി വോട്ട് മൂന്നാം സ്ഥാനം പാർട്ടി വോട്ട്
1 2016 ഷൊർണ്ണൂർ 1,84,226 പി.കെ. ശശി 66,165 24,547 സി.പി.എം., എൽ.ഡി.എഫ്. സി. സംഗീത കോൺഗ്രസ് 41,618 വി.പി. ചന്ദ്രൻ ഭാരത് ധർമ്മ ജന സേന 28,836
  1. "നിയമസഭ" (PDF). Retrieved ജൂലൈ 13, 2020.
"https://ml.wikipedia.org/w/index.php?title=പി.കെ._ശശി&oldid=3564657" എന്ന താളിൽനിന്ന് ശേഖരിച്ചത്