കെ.എസ്. മണിലാൽ
കോഴിക്കോട് സർവ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറും പ്രഗല്ഭനായ ഒരു സസ്യശാസ്ത്രജ്ഞനും ജൈവവർഗ്ഗീകരണശാസ്ത്രപണ്ഡിതനുമാണു് പ്രൊഫസർ കെ.എസ്. മണിലാൽ (കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്നാണ് പൂർണ്ണനാമം). ലത്തീനിൽ രചിക്കപ്പെട്ടിരുന്ന സുപ്രസിദ്ധ സസ്യശാസ്ത്രഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസ് മണിലാൽ ആദ്യം ഇംഗ്ലീഷിലേക്കും തുടർന്നു് മലയാളത്തിലേക്കും വിശദമായ ടിപ്പണി സഹിതം വിവർത്തനം ചെയ്തു. തന്റെ ജീവിതകാലത്തെ സുപ്രധാനമായ 35 വർഷങ്ങൾ ഉഴിഞ്ഞുവെച്ചുകൊണ്ടാണു് അദ്ദേഹം ഈ തപസ്യ പൂർത്തിയാക്കിയതു്. സസ്യശാസ്ത്രത്തിനും മലബാറിന്റെ ചരിത്രത്തിനും ഒട്ടൊക്കെ അപ്രാപ്യമായിക്കിടന്നിരുന്ന ഹോർത്തുസ് മലബാറിക്കസിന്റെ അതിപ്രയോജനകരമായ ഉള്ളടക്കം മുന്നൂറിലധികം വർഷത്തിനു ശേഷം വെളിച്ചം കാണുവാൻ അദ്ദേഹത്തിന്റെ ഐതിഹാസികമായ ഈ പ്രയത്നം കളമൊരുക്കി.
കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
കലാലയം | സാഗർ സർവ്വകലാശാല |
അറിയപ്പെടുന്നത് | ജൈവവൈവിദ്ധ്യപഠനം, സൈലന്റ് വാലിയിലെ കണ്ടുപിടിത്തങ്ങൾ, ഹോർത്തൂസ്_മലബാറിക്കൂസിന്റെ ആധികാരിക വിവർത്തനം |
പുരസ്കാരങ്ങൾ | 2003, ജാനകി അമ്മ നാഷണൽ അവാർഡ് ഫോർ ടാക്സോണമി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സസ്യശാസ്ത്രം, ജൈവവർഗ്ഗീകരണശാസ്ത്രം |
സ്ഥാപനങ്ങൾ | കോഴിക്കോട് സർവ്വകലാശാല, റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ, വെസ്റ്റ്ഫീൽഡ് കോളേജ്, ബാംഗളൂർ സർവ്വകലാശാല, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ |
സ്വാധീനിച്ചത് | സൈലന്റ് വാലിയുടെ സംരക്ഷണം, കേരളത്തെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്രപഠനങ്ങൾ |
രചയിതാവ് abbrev. (botany) | മണിലാൽ |
കുറിപ്പുകൾ | |
ഹോർത്തൂസ്_മലബാറിക്കൂസിന്റെ പുനർനിർമ്മാണം സസ്യശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പല രീതിയിലുമുള്ള മികവുകളിൽ ഒന്നുമാത്രമാണെങ്കിലും, ആ ഒരൊറ്റ ഘടകം മാത്രമായിട്ടുതന്നെ സസ്യശാസ്ത്രത്തേയും മലബാറിന്റെ സാമൂഹ്യ, ഭാഷാ, രാഷ്ട്രീയ ചരിത്രപഠനത്തേയും ബാധിക്കുന്ന സുപ്രധാനമായ ഒരു നേട്ടമാണു്.
മണിലാൽ രചിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളും
തിരുത്തുക- 2008- വാൻ റീഡെസ് ഹോർട്ടസ് .
- 2004- ഓർചിഡ് മെമ്മറീസ് .
- 2003- വാൻ റീഡെസ് ഹോർട്ടസ് .
- 1998- കമ്പാനിയൻ ടു ഗാമ്പിൾസ് ഫ്ലോറിഡ .
- 1998- എ ഹാൻഡ്ബുക്ക് ഓൺ ടാക്സോണമി .
- 1996- ഹോർത്തൂസ് മലബാറിക്കൂസും ഇട്ടി അച്ചുതനും (പി.കെ. ബ്രദേഴ്സ്)
- 1996- മലബാറിക്കസ് ആൻഡ് ഇട്ടി അച്ചന്റെ ഇൻ ദ കോമ്പിലേഷൻ ഓഫ് മലബാറിക്കസ് .
- 1996- ഡിക്ഷണറി ഓഫ് ഇന്ത്യൻ ടാക്സോണമിസ്റ്റ്സ് .
- 1996- ടാക്സോണമി ആൻഡ് പ്ലാന്റ കൺസർവേഷൻ .
- 1994- കാറ്റലോഗ് ഓഫ് ഇന്ത്യൻ ഓർചിഡ്സ് .
- 1993- ഫീൽഡ് കീ ഫോർ ദ ഐഡെൻറ്റിഫിക്കേഷൻ ഓഫ് ദ നേറ്റീവ് ഓർചിഡ്സ് ഓഫ് കേരള .
- 1998- ആൻ ഇന്റെർപ്രട്ടേഷൻ ഓഫ് വാൻ റീഡെസ് ഹോർട്ടസ് മലബാറിക്കസ് .
- 1988- ഫ്ലോറിഡ ഓഫ് സൈലന്റ് വാലി ട്രോപിക്കൽ റൈൻ ഫോറസ്റ്റ്സ് ഓഫ് ഇന്ത്യ .
- 1982- ദ ഫ്ലോറിഡ ഓഫ് കാലിക്കട്ട് ദ ഫ്ലോവറിങ്ങ് പ്ലാന്റ്സ് ഓഫ് ദ ഗ്രൈറ്റർ കാലിക്കട്ട് ഏരിയ .
- 1980- ബോട്ടണി & ഹിസ്റ്ററി ഓഫ് ഹോർട്ടസ് മലബാറിസ് .
- 1976- പ്ലാന്റ്സ് ഓഫ് ദ കാലിക്കട്ട് യൂണിവേർസിറ്റി കാമ്പസ് .
പുരസ്കാരങ്ങൾ
തിരുത്തുകമണിലാലിന്റെ പേരിൽ അറിയപ്പെടുന്ന സസ്യങ്ങൾ
തിരുത്തുക- 19 പുതിയ സസ്യയിനങ്ങളെ മണിലാൽ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാലിനങ്ങൾ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.
- Lindernia manilaliana (1976)
- Fimbristylis manilaliana (1998)
- Cyathocline manilaliana (1999)
- Schoenorchis manilaliana (2000) എന്നിവയാണ് മണിലാലിന്റെ നാമം പേറുന്ന സസ്യങ്ങൾ.
അവലംബം
തിരുത്തുക- ↑ "Author Query for 'Manilal'". International Plant Names Index.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2012-05-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-01. Retrieved 2020-02-01.