ജൂലൈ 12
തീയതി
(July 12 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 12 വർഷത്തിലെ 193 (അധിവർഷത്തിൽ 194)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1961 - ഖദാഖ്വസ്ല, പാൻഷെറ്റ് ഡാമുകൾ തകരാറിലായതു കാരണം പൂനെ നഗരം വെള്ളത്തിനടിയിലായി. 2,000-ൽ അധികം ആളുകൾ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
- 1962 - ദ റോളിങ് സ്റ്റോൺസ് അവരുടെ ആദ്യ കൺസേട്ട് ലണ്ടനിലെ മാർക്യു ക്ലബ്ബിൽ നടത്തി.
- 1975 - സാവോ ടോം ആൻഡ് പ്രിൻസിപ്പെ പോർച്ചുഗലിൽ നിന്ന് സ്വതന്ത്രമായി.
- 1998 - ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഫുട്ബോൾ ജേതാക്കളായി.
ജന്മദിനങ്ങൾ
തിരുത്തുക- 1854 ഈസ്റ്റ്മാൻ-കോഡാക്ക് കമ്പനിയുടെ സ്ഥാപകനായ ജോർജ്ജ് ഈസ്റ്റ്മാൻ
- 1904 - ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ പാബ്ലോ നെരൂദ
- 1932 കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ തുടങ്ങിയവയുടെ നിർമ്മാണത്തിനു നേതൃത്വം വഹിച്ച ഇ. ശ്രീധരൻ
ചരമവാർഷികങ്ങൾ
തിരുത്തുക- 1952 മലയാളത്തിലെ സാഹിത്യ വിമർശകനായിരുന്ന എം.പി. പോൾ അന്തരിച്ചു.
- 2005 - കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായർ അന്തരിച്ചു.