ജൂലിയ സ്റ്റീഫൻ

(Julia Stephen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൂലിയ പ്രിൻസെപ് സ്റ്റീഫൻ (മുമ്പ്, ജാക്സൺ; ജീവിതകാലം: 7 ഫെബ്രുവരി 1846 - 5 മെയ് 1895) മനുഷ്യസ്‌നേഹിയും അതീവ സൗന്ദര്യവതിയായ ഒരു പ്രീ-റാഫെലൈറ്റ് മോഡലുമായ ഒരു പ്രശസ്ത് ഇംഗ്ലീഷ് വനിതയായിരുന്നു. ജീവചരിത്രകാരൻ ലെസ്ലി സ്റ്റീഫന്റെ പത്നിയും ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന വിർജീനിയ വൂൾഫിന്റെയും വനേസ ബെല്ലിന്റെയും മാതാവുംകൂടിയായിരുന്നു അവർ.

ജൂലിയ സ്റ്റീഫൻ
Painting of Julia Stephen by Jacques-Emile Blanche based on a photograph by Julia Margaret Cameron
Julia Stephen by Jacques-Emile Blanche[a]
ജനനം
Julia Prinsep Jackson

7 February 1846
മരണം5 മേയ് 1895(1895-05-05) (പ്രായം 49)
22 Hyde Park Gate, London
അന്ത്യ വിശ്രമംHighgate Cemetery, Londonലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ദേശീയതEnglish
മറ്റ് പേരുകൾ
List
    • Julia Jackson
    • Julia Duckworth
    • Julia Duckworth Stephen
    • Julia Prinsep Stephen
    • Mrs Leslie Stephen
അറിയപ്പെടുന്നത്Artist's model, philanthropy, advocacy
ജീവിതപങ്കാളി(കൾ)
(m. 1867⁠–⁠1870)
(m. 1878⁠–⁠1895)
കുട്ടികൾ7
List
ബന്ധുക്കൾ
List

കൊൽക്കത്തയിൽ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ ജനിച്ച ജൂലിയ ജാക്സൺ രണ്ട് വയസ്സുള്ളപ്പോൾ മാതാവിനോടും രണ്ട് സഹോദരിമാർക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങി. പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന അമ്മായി ജൂലിയ മാർഗരറ്റ് കാമറൂണിന്റെ പ്രിയപ്പെട്ട മോഡലായിരുന്ന ജൂലിയയുടെ 50 ലധികം ഛായാചിത്രങ്ങൾ അവർ നിർമ്മിച്ചിരുന്നു. മറ്റൊരു മാതൃ അമ്മായിയിലൂടെ അക്കാലത്തെ ഒരു പ്രധാന സാഹിത്യ-കലാ സമ്മേളന കേന്ദ്രമായിത്തീർന്ന ലിറ്റിൽ ഹോളണ്ട് ഹൗസിലെ ഒരു നിത്യ സന്ദർശകയായിരുന്ന ജൂലിയ സ്റ്റീഫൻ നിരവധി പ്രീ-റാഫലൈറ്റ് ചിത്രകാരന്മാരുടെ ശ്രദ്ധയിൽപ്പെടുകയും അവരുടെ സൃഷ്ടികളിൽ അവൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു. 1867 ൽ ഹെർബർട്ട് ഡക്ക്വർത്ത് എന്ന ബാരിസ്റ്ററുമായി വിവാഹിതയായ അവർ മൂന്ന് ശിശുക്കളുടെ മാതാവാകുകയും അധികം താമസിയാതെ ഒരു വിധവയാകുകയും ചെയ്തു. ദുഖിതയായിത്തീർന്ന അവർ നഴ്സിംഗ്, മനുഷ്യസ്‌നേഹം, അജ്ഞേയതാവാദം എന്നിവയിലേയ്ക്ക് തിരിയുകയും അവളുടെ ബന്ധു ആനി താക്കറെയുടെ സുഹൃത്തായിരുന്ന ലെസ്ലി സ്റ്റീഫന്റെ രചനയിലും ജീവിതത്തിലും ആകൃഷ്ടയായിത്തീരുകയും ചെയ്തു.

1875-ൽ ലെസ്ലി സ്റ്റീഫന്റെ ഭാര്യ മരിച്ചതിനുശേഷം അദ്ദേഹം ജൂലിയയുമായി അടുത്ത സൌഹൃദം പുലർത്തുകയും, 1878-ൽ അവർ വിവാഹിതരാകുകയും ചെയ്തു. ജൂലിയയ്ക്കും ലെസ്ലി സ്റ്റീഫനും പീന്നീട് നാല് കുട്ടികളുണ്ടാകുകയും കുടുംബം സൗത്ത് കെൻസിങ്ടണിലെ 22 ഹൈഡ് പാർക്ക് ഗേറ്റിൽ ലെസ്ലി സ്റ്റീഫന്റെ ഏഴ് വയസ്സുകാരിയായ മാനസിക വൈകല്യമുള്ള മകൾ ലോറ മേക്ക്പീസ് സ്റ്റീഫനോടൊപ്പം താമസിക്കുകയും ചെയ്തു. അവളുടെ ഏഴു മക്കളിൽ പലരും അവരുടെ പിൻഗാമികളും പിന്നീട് ശ്രദ്ധേയരായിത്തീർന്നു. കുടുംബ ചുമതലകൾക്കും മോഡലിംഗിനും പുറമേ, നഴ്സിംഗ് അനുഭവങ്ങളെ അടിസ്ഥാനമാക്കി 1883 ൽ 'നോട്ട്സ് ഫ്രം സിക്ക് റൂംസ്' എന്ന പേരിൽ അവർ ഒരു പുസ്തകവും എഴുതി. അവൾ തന്റെ കുടുംബത്തിനായി കുട്ടികളുടെ കഥകൾ എഴുതുകയും ഒപ്പം സാമൂഹ്യനീതി വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന അവരുടെ കഥകൾ മരണാനന്തരം 'കുട്ടികൾക്കുള്ള കഥകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ജീവിതരേഖ

തിരുത്തുക

കുടുംബത്തിന്റെ ഉത്ഭവം

തിരുത്തുക

1846 ഫെബ്രുവരി 7 ന് ജൂലിയ പ്രിൻസെപ്പ് ജാക്സൺ എന്ന പേരിൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ബംഗാളിലെ കൊൽക്കത്തയിലാണ് ജൂലിയ സ്റ്റീഫൻ ജനിച്ചത്. അവളുടെ മാതാപിതാക്കളായ മരിയ "മിയ" തിയോഡോസിയ പാറ്റിൽ (1818–1892), ജോൺ ജാക്സൺ (1804–1887) എന്നിവർ രണ്ട് ആംഗ്ലോ-ഇന്ത്യൻലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കുടുംബങ്ങളിൽ പെട്ടവരായിരുന്നുവെങ്കിലും മരിയയുടെ മാതാവ് അഡലൈൻ മേരി പാറ്റിൽ (മുമ്പ്, ഡി എൽ എറ്റാംഗ്) ഫ്രഞ്ച് പരമ്പരയിൽനിന്നായിരുന്നു. കേംബ്രിഡ്ജ് വിദ്യാഭ്യാസം സിദ്ധിച്ച ഭിഷഗ്വരനും ബംഗാൾ മെഡിക്കൽ സർവീസിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലുമായി 25 വർഷം (1830–1855) ചെലവഴിക്കുകയും, കൊൽക്കത്ത മെഡിക്കൽ കോളേജിന്റെ തുടക്കകാലത്ത് ഒരു പ്രൊഫസറുമായിരുന്ന ബംഗാളിൽനിന്നുള്ള ജോർജ്ജ് ജാക്സന്റെയും അദ്ദേഹത്തിന്റെ പത്നി മേരി ഹോവാർഡിന്റെയും മൂന്നാമത്തെ മകനായിരുന്നു അവളുടെ പിതാവ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഡോ. ജാക്സന്റെ ഉത്ഭവം എളിയ നിലയിൽനിന്നാണെങ്കിലും വിജയകരമായ ഒരു കരിയർ അദ്ദേഹത്തെ സ്വാധീന വലയങ്ങളിലേക്ക് കൊണ്ടുവന്നതോടെ പാറ്റിൽസ് കുടുംബം ആംഗ്ലോ-ബംഗാളി സമൂഹത്തിലെ ഉയർന്ന തലങ്ങളിലേയ്ക്ക് സ്വാഭാവികമായും നീങ്ങി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സൗന്ദര്യത്തിനും, ഓജസിനും, അസാമാന്യതയ്ക്കും പേരുകേട്ട എട്ട് സഹോദരിമാരിൽ അഞ്ചാമത്തെയാളായിരുന്ന മരിയ പാറ്റിലിന്, അവരുടെ മാതൃ മുത്തശ്ശി തെരേസ് ജോസെഫ് ബ്ലിൻ ഡി ഗ്രിൻ‌കോർട്ട് വഴി കുറച്ച് ബംഗാളി പാരമ്പര്യവും ലഭിച്ചിരുന്നു. അവർ പരസ്പരം ഹിന്ദുസ്ഥാനി സംസാരിക്കുകയും ലണ്ടനിലേക്കും പാരീസിലേക്കും നടത്തിയ സന്ദർശനങ്ങൾ ആഘോഷമാക്കുകയും ചെയ്തു.

  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

കുറിപ്പുകൾ

തിരുത്തുക
  1. Based on a photograph by Julia Margaret Cameron in 1864. Vanessa Bell also based her portrait The Red Dress (see image) on the same photograph.[1] For the original photograph see Julia Jackson 1864 (Plate 280), and in ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[2] and ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ജൂലിയ_സ്റ്റീഫൻ&oldid=3302980" എന്ന താളിൽനിന്ന് ശേഖരിച്ചത്