ഹൈഗേറ്റ് സെമിത്തേരി

(Highgate Cemetery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈഗേറ്റ് സെമിത്തേരി ഇംഗ്ലണ്ടിലെ വടക്കൻ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു ശ്മശാനമാണ്. പടിഞ്ഞാറൻ സെമിത്തേരിയിലും കിഴക്കൻ സെമിത്തേരിയിലുമായി ഹൈഗേറ്റ് സെമിത്തേരിയിലുടനീളം ഏകദേശം 53,000 ശവക്കല്ലറകളിലായി ഏകദേശം 170,000 മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്[1] ഹൈഗേറ്റ് സെമിത്തേരി അവിടെ അടക്കം ചെയ്തിട്ടുള്ള ചില ആളുകളുടെ പേരിലും അതുപോലെതന്നെ പ്രകൃതി സംരക്ഷണ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ചരിത്രപരമായ ഉദ്യാനങ്ങളുടേയും പൂന്തോട്ടങ്ങളുടെയും രജിസ്റ്ററിൽ ഗ്രേഡ് I ആയി ഈ സെമിത്തേരി നിശ്ചയിച്ചിട്ടുണ്ട്. ലണ്ടനിലെ മാഗ്നിഫിഷ്യന്റ് സെവൻ എന്നറിയപ്പെടുന്ന സെമിത്തേരികളിലൊന്നാണിത്.

ഹൈഗേറ്റ് സെമിത്തേരി
ഹൈഗേറ്റ് (കിഴക്ക്) സെമിത്തേരി (2010)
വിവരണം
സ്ഥാപിതം1839
സ്ഥലംHighgate
London, N6
രാജ്യംഇംഗ്ലണ്ട്
അക്ഷാംശരേഖാംശം51°34′01″N 0°08′49″W / 51.567°N 0.147°W / 51.567; -0.147
ഉടമസ്ഥൻFriends of Highgate Cemetery Trust
വലുപ്പം15 ഹെക്ടർ (37 ഏക്കർ)
കല്ലറകളുടെ എണ്ണം53,000+
ആകെ ശവസംസ്കാരം170,000
വെബ്സൈറ്റ്highgate-cemetery.org
  1. "Frequently Asked Questions". Highgate Cemetery. Highgate Cemetery. Archived from the original on 16 February 2013. Retrieved 21 August 2014.
"https://ml.wikipedia.org/w/index.php?title=ഹൈഗേറ്റ്_സെമിത്തേരി&oldid=3972945" എന്ന താളിൽനിന്ന് ശേഖരിച്ചത്