വനേസ ബെൽ

(Vanessa Bell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വനേസ ബെൽ (മുമ്പ്, സ്റ്റീഫൻ; ജീവിതകാലം: 30 മെയ് 1879 മുതൽ 7 ഏപ്രിൽ 1961 വരെ) ഒരു ഇംഗ്ലീഷ് ചിത്രകാരിയും ഇന്റീരിയർ ഡിസൈനറും ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവും പ്രശസ്ത സാഹിത്യകാരിയുമായിരുന്ന വിർജീനിയ വൂൾഫിന്റെ സഹോദരിയുമായിരുന്നു.

വനേസ ബെൽ
Portrait of Vanessa Bell, 1916
by Roger Fry (1866–1934)
ജനനം
വനേസ സ്റ്റീഫൻ

(1879-05-30)30 മേയ് 1879
ലണ്ടൻ, ഇംഗ്ലണ്ട്
മരണം7 ഏപ്രിൽ 1961(1961-04-07) (പ്രായം 81)
കലാലയംകിംഗ്സ് കോളജ്, ലണ്ടൻ
തൊഴിൽPainter, interior designer
ജീവിതപങ്കാളി(കൾ)
(m. 1907)
കുട്ടികൾ
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
ഫിർലെ പാരിഷ് പള്ളിയങ്കണം, 2017

ആദ്യകാലവും വിദ്യാഭ്യാസവും

തിരുത്തുക

സർ ലെസ്ലി സ്റ്റീഫന്റെയും ജൂലിയ പ്രിൻസെപ് ഡക്ക്വർത്തിന്റെയും മൂത്ത പുത്രിയായിരുന്നു വനേസ സ്റ്റീഫൻ.[1] സഹോദരി വിർജീനിയ, സഹോദരന്മാരായ തോബി (1880–1906), അഡ്രിയാൻ (1883–1948), അർദ്ധസഹോദരന്മാരായ ജോർജ്ജ്, ജെറാൾഡ് ഡക്ക്വർത്ത് എന്നിവരുൾപ്പെടെയുള്ള അവരുടെ കുടുംബം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ 22 ഹൈഡ് പാർക്ക് ഗേറ്റിൽ താമസിച്ചു. 1896 ൽ സർ ആർതർ കോപ്പിന്റെ ആർട്ട് സ്കൂളിൽ ചേരുന്നതിന് മുമ്പ് ഭാഷകൾ, ഗണിതശാസ്ത്രം, ചരിത്രം എന്നിവ വീട്ടിലിരുന്ന് അഭ്യസിച്ച അവർ പിന്നീട് എബനേസർ കുക്കിൽ നിന്ന് ചിത്രരചനാ പാഠങ്ങളും പഠിച്ചു. തുടർന്ന് 1901 ൽ റോയൽ അക്കാദമിയിൽ ചിത്രകല അഭ്യസിച്ചു.

സ്വകാര്യജീവിതം

തിരുത്തുക

1895-ൽ മാതാവിന്റേയും 1904-ൽ പിതാവിന്റെയും മരണശേഷം, വനേസ ബെൽ 22 ഹൈഡ് പാർക്ക് ഗേറ്റ് വിറ്റിലെ തന്റെ വസ്തു വിൽപ്പന നടത്തുകയും വിർജീനിയ, സഹോദരന്മാരായ തോബി, അഡ്രിയാൻ[2] എന്നിവരോടൊപ്പം ബ്ലൂംസ്ബറിയിലേക്ക് മാറിത്താമസിക്കുകയും അവിടെ അവർ കലാകാരന്മാർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത് ബ്ലൂംസ്ബറി ഗ്രൂപ്പിൻറെ രൂപീകരണത്തിനു വഴിയൊരുക്കുകയും ചെയ്തു. ഗോർഡൻ സ്‌ക്വയറിലെ വനേസ ബെല്ലിന്റെ ഭവനത്തിൽ ബ്ലൂംസ്ബറി ഗ്രൂപ്പിന്റെ ആദ്യ വ്യാഴാഴ്ച വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ച്ചകൾ ആരംഭിച്ചു.[3] ഇതിൽ പങ്കെടുത്തവരിൽ ആദ്യകാലത്ത് ലിറ്റൺ സ്ട്രാച്ചി, ഡെസ്മണ്ട് മക്കാർത്തി എന്നിവരും പിന്നീട് മെയ്നാർഡ് കീൻസ്, ലിയോനാർഡ് വൂൾഫ്, റോജർ ഫ്രൈ, ഡങ്കൻ ഗ്രാന്റ് എന്നിവരും ഉൾപ്പെട്ടിരുന്നു.

1907 ൽ ക്ലൈവ് ബെല്ലിനെ[4] വിവാഹം കഴിച്ച അവർക്ക് ജൂലിയൻ (1937 ൽ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ 29 ആം വയസ്സിൽ മരിച്ചു),[5] ക്വെന്റിൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ടായിരുന്നു. ജീവിതത്തിലുടനീളം കാമുകന്മാരെ സ്വീകരിക്കാവുന്ന ഒരു തുറന്ന രീതിയിലുള്ള വിവാഹത്തിലായിരുന്നു ഇരുവരും ഏർപ്പെട്ടിരുന്നത്.[6] കലാ നിരൂപകനായ റോജർ ഫ്രൈയുമായും ചിത്രകാരനായ ഡങ്കൻ ഗ്രാന്റുമായും[7] വിവാഹേതര ബന്ധമുണ്ടായിരുന്ന ബെല്ലിന് 1918 ൽ ഡങ്കൻ ഗ്രാന്റിലുണ്ടായിരുന്ന മകൾ ആഞ്ചലിക്കയെ, ക്ലൈവ് ബെൽ സ്വന്തം കുട്ടിയായി വളർത്തിയിരുന്നു.[8]

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വനേസ ബെൽ, ക്ലൈവ്, ഡങ്കൻ ഗ്രാന്റ്, ഡേവിഡ് ഗാർനെറ്റ് എന്നിവർ സസെക്സിലെ നാട്ടിൻപുറങ്ങളിലേക്ക് മാറിത്താമസിക്കുകയും, ഈസ്റ്റ് സസെക്സിലെ ഫിർലിനടുത്തുള്ള ചാൾസ്റ്റൺ ഫാംഹൌസിൽ താമസമാക്കിയശേഷം അവിടെ അവളും ഗ്രാന്റും റോജർ ഫ്രൈ സ്ഥാപിച്ച ഒമേഗ വർക്ക് ഷോപ്പുകളിൽ ചിത്രരചന നിർവ്വഹിക്കുകയും ജോലിയെടുക്കുകയും ചെയ്തു. 1916 ൽ ഒമേഗ വർക്ക് ഷോപ്പുകളിലായിരുന്നു അവളുടെ ആദ്യത്തെ ഒറ്റയ്ക്കു നടത്തിയ പ്രദർശനം.[9] 1961 ഏപ്രിൽ 7-ന്, ഫിർലെയിലെ ചാൾസ്റ്റണിൽ വെച്ച് ഒരു ചെറിയ അസുഖത്തെ തുടർന്ന് മരണമടഞ്ഞ വനേസ ബെല്ലിനെ ഫിർലെ പാരിഷ് പള്ളിയങ്കണത്തിൽ സംസ്കരിച്ചു. 1978 ൽ ഡങ്കൻ ഗ്രാന്റ് മരിച്ചപ്പോൾ, അദ്ദേഹത്തെ അവരുടെ ശവകൂടീരത്തിന് അടുത്തായി അടക്കം ചെയ്തു.

ചിത്രകല

തിരുത്തുക

1906-ൽ ബെൽ സ്വയം ഒരു കലാകാരിയായി ചിന്തിക്കാൻ തുടങ്ങിയപ്പോൾ, പെയിന്റിംഗിന് കൂടുതൽ അനുകൂലമായ ഒരു വേദി ലണ്ടനിൽ സൃഷ്ടിക്കുവാനായി അവൾ വെള്ളിയാഴ്ച കൂട്ടായ്മ രൂപീകരിച്ചു.

  1. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 130. JSTOR 41211148.
  2. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 131. JSTOR 41211148.
  3. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 130. JSTOR 41211148.
  4. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 131. JSTOR 41211148.
  5. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 130. JSTOR 41211148.
  6. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 131. JSTOR 41211148.
  7. Jones, Marnie (Winter 1985). "Review: Her Own Story". The American Scholar. 54 (1): 130. JSTOR 41211148.
  8. Archive Journeys: Bloomsbury
  9. Shone, Richard. (1999) The Art of Bloomsbury Roger Fry, Vanessa Bell, and Duncan Grant. Princeton: Princeton University Press, pp. 137-138. ISBN 0691049939.
"https://ml.wikipedia.org/w/index.php?title=വനേസ_ബെൽ&oldid=3752800" എന്ന താളിൽനിന്ന് ശേഖരിച്ചത്