വിർജിനിയ വുൾഫ്
വിർജിനിയ വുൾഫ് (née Stephen) (ജനുവരി 25, 1882 – മാർച്ച് 28, 1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.
വിർജിനിയ വുൾഫ് | |
---|---|
ജനനം | ജനുവരി 25, 1882 ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ. |
മരണം | മാർച്ച് 28, 1941 ലെവെസ് എന്ന സ്ഥലത്തിനടുത്ത്, ഇംഗ്ലണ്ട്, യു.കെ |
തൊഴിൽ | നോവലിസ്റ്റ്, ഉപന്യാസക |
രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയിലുള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒർലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.
മരണം
തിരുത്തുകഅവസാന നോവലായ ബിറ്റ്‍വീൻ ദി ആക്റ്റ്സിന്റെ (1941)[1] (മരണാനന്തരം പ്രസിദ്ധീകിരിച്ചത്) കൈയെഴുത്തുപ്രതി പൂർത്തിയാക്കിയ ശേഷം, വൂൾഫിൽ മുമ്പ് അവർ അനുഭവിച്ചതിന് സമാനമായ ഒരു വിഷാദാവസ്ഥ പ്രകടമായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം, സൈനിക പ്രവർത്തനകാലത്തെ തന്റെ ലണ്ടൻ ഭവനത്തിന്റെ തകർച്ച, അന്തരിച്ച സുഹൃത്ത് റോജർ ഫ്രൈയുടെ ജീവചരിത്രത്തിന്[2] ലഭിച്ച തണുത്ത പ്രതികരണം എന്നിവയെല്ലാംതന്നെ ജോലി ചെയ്യാൻ കഴിയാത്തവിധം അവളുടെ മാനസികാവസ്ഥ അങ്ങേയറ്റം വഷളാക്കി.[3] ഭർത്താവ് ലിയോനാർഡ് ഹോം ഗാർഡിൽ ചേർന്നപ്പോൾ വിർജീനിയ അത് അംഗീകരിച്ചില്ല. തന്റെ യുദ്ധവിരുദ്ധവാദത്തെ മുറുകെപ്പിടിച്ച അവൾ, ഹോം ഗാർഡിന്റെ നിരർത്ഥകമായ യൂണിഫോം ധരിച്ചതിന്റെപേരിൽ ഭർത്താവിനെ വിമർശിക്കുകയും ചെയ്തു.[4]
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിനുശേഷം, വൂൾഫിന്റെ ഡയറി സൂചിപ്പിക്കുന്നത്, മാനസികാവസ്ഥ കൂടുതൽ ഇരുണ്ട അവർ മരണത്തോട് കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ്.[5] 1941 മാർച്ച് 28 ന് വൂൾഫ് തന്റെ മേലങ്കിയുടെ കീശകളിൽ ഭാരമുള്ള കല്ലുകൾ നിറച്ച് ഭവനത്തിനടുള്ള ഔസ് നദിയിലേക്കിറങ്ങി മുങ്ങിമരിച്ചു.[6] ഏപ്രിൽ 18 വരെ അവരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. അവളുടെ ഭസ്മീകരിച്ച മൃതദേഹാവശിഷ്ടങ്ങൾ ഭർത്താവ് സസെക്സിലെ റോഡ്‌മെല്ലിലുള്ള അവരുടെ ഭവനമായ മോങ്ക്സ് ഹൌസിന്റെ പൂന്തോട്ടത്തിലെ ഒരു എൽമരത്തിനു കീഴിൽ സംസ്‌കരിച്ചു.[7]
കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- ദ് വോയേജ് ഔട്ട് (1915)
- നൈറ്റ് ആന്റ് ഡേ (നോവൽ)|നൈറ്റ് ആന്റ് ഡേ (1919)
- ജേക്കബ്സ് റൂം (1922)
- മിസ്സിസ്സ് ഡാല്ലോവെ (1925)
- റ്റു ദ് ലൈറ്റ്‌ഹൌസ് (1927)
- ഒർലാന്റോ: എ ബയോഗ്രഫി (1928)
- എ റൂം ഓഫ് വൺസ് ഔൺ (1929)
- ദ് വേവ്സ് (1931)
- ദ് യിയേഴ്സ് (1937)
- ബിറ്റ്വീൻ ദ് ആക്ട്‌സ് (1941)
- ↑ Woolf 1941.
- ↑ Woolf 1940a.
- ↑ Lee 1999.
- ↑ Gordon 1984, p. 269.
- ↑ Gordon 1984, p. 279.
- ↑ Lee 1999, p. 185.
- ↑ Wilson 2016, p. 825.