ജോസഫ് ആന്റൺ:എ മെമ്മയർ

(Joseph Anton: A Memoir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് നോവലിസ്റ്റായ സൽമാൻ റുഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്ന കൃതിയുടെ പ്രസിദ്ധീകരണത്തെത്തുടർന്ന് മതമൗലികവാദികളുടെ വധഭീഷണിനേരിട്ട നാളുകളിലെ അനുഭവങ്ങളടങ്ങിയ കൃതിയാണ് ജോസഫ് ആന്റൺ:എ മെമ്മയർ. അക്കാലത്ത് റുഷ്ദി സ്വീകരിച്ചിരുന്ന അപരനാമമാണ് ജോസഫ് ആന്റൺ. സാഹിത്യകാരന്മാരായ ജോസഫ്‌ കോൺറാഡ്‌, ആന്റൺ ചെക്കോവ് എന്നിവരുടെ പേരുകളുടെ ആദ്യഭാഗങ്ങൾ ചേർത്താണ് ജോസഫ് ആന്റൺ എന്ന പേരുണ്ടാക്കിയത്.[1]

കവർ

ഉള്ളടക്കം

തിരുത്തുക

സാത്താന്റെ വചനങ്ങൾ എന്ന കൃതിയിലെ പരാമർശങ്ങളുടെ പേരിൽ റുഷ്ദിക്കെതിരെ ആയത്തുല്ല ഖൊമൈനി ഫത്വ പുറപ്പെടുവിച്ചു. 1989 ഫെബ്രുവരി 14നായിരുന്നു അത്. ഇസ്ലാമിനും പ്രവാചകനും ഖുർആനും എതിരായി എഴുതി എന്നാരോപിച്ചായിരുന്നു ഫത്വ.[2] ഫത്‌വയിൽനിന്ന് രക്ഷതേടി ബ്രിട്ടനിലെ 20 സുരക്ഷാതാവളങ്ങളിൽ മാറിമാറിക്കഴിഞ്ഞതും സുഹൃത്തുക്കളായ സാഹിത്യകാരന്മാരെ രഹസ്യമായി സന്ദർശിച്ചതുമെല്ലാം 'ജോസഫ് ആന്റണി'ൽ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങൾക്കൊപ്പം അക്കാലത്ത് ഇതുസംബന്ധിച്ചുവന്ന പത്രവാർത്തകളും ലേഖനങ്ങളുമെല്ലാം ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • സാമുവൽ ജോൺസൺ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 14 പുസ്തകങ്ങളിലൊന്നാണിത്.[3]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-19. Retrieved 2012-09-19.
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/cuisineContentView.do?contentId=11976496&tabId=12&programId=7940958&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-25. Retrieved 2012-09-19.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ആന്റൺ:എ_മെമ്മയർ&oldid=4104742" എന്ന താളിൽനിന്ന് ശേഖരിച്ചത്