ജോൺ എഫ്. കെന്നഡി

(John F. Kennedy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവാ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി.[1] ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.

ജോൺ എഫ്. കെന്നഡി
ജോൺ എഫ്. കെന്നഡി


പദവിയിൽ
ജനുവരി 20, 1961 – നവംബർ 22, 1963
വൈസ് പ്രസിഡന്റ്   Lyndon B. Johnson
മുൻഗാമി Dwight D. Eisenhower
പിൻഗാമി Lyndon B. Johnson
പദവിയിൽ
January 3, 1953 – December 22, 1960
പദവിയിൽ
January 3, 1947 – January 3, 1953

ജനനം (1917-05-29)മേയ് 29, 1917
ബ്രൂക്ക്ലൈൻ, മാസാച്യുസെറ്റ്സ്
മരണം നവംബർ 22, 1963(1963-11-22) (പ്രായം 46)
ഡല്ലാസ്, ടെക്സാസ്, യു.എസ്.എ.
രാഷ്ട്രീയകക്ഷി Democratic
ജീവിതപങ്കാളി Jacqueline Lee Bouvier Kennedy
മക്കൾ കാരോളിൻ കെന്നഡി
ജോൺ എഫ്. കെന്നഡി, ജൂനിയർ
പാട്രിക് കെന്നഡി
മതം Roman Catholic
ഒപ്പ് John F Kennedy Signature.svg

ജീവിതരേഖതിരുത്തുക

ആദ്യകാലജീവിതംതിരുത്തുക

ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡി 1917 മെയ് 29 ന് മസാച്യുസെറ്റ്സിലെ[2] ബോസ്റ്റൺ പ്രാന്തപ്രദേശമായ ബ്രൂക്ലൈനിലെ 83 ബീൽസ് സ്ട്രീറ്റിൽ ഒരു വ്യവസായിയും രാഷ്ട്രീയക്കാരനുമായ ജോസഫ് പി. കെന്നഡി സീനിയറിന്റേയും മനുഷ്യസ്‌നേഹിയും സാമൂഹിക പ്രവർത്തകയുമായിരുന്ന റോസ് കെന്നഡിയുടേയും (മുമ്പ്, ഫിറ്റ്‌സ്‌ജെറാൾഡ്) പുത്രനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാമഹനായ പി. ജെ. കെന്നഡി മസാച്ചുസെറ്റ്സ് സംസ്ഥാന നിയമസഭാംഗമായിരുന്നു. കെന്നഡിയുടെ മാതൃപിതാവും അതേ പേരുകാരനുമായിരുന്ന ജോൺ എഫ്. "ഹണി ഫിറ്റ്സ്" ഫിറ്റ്സ്ജെറാൾഡ് യുഎസ് കോൺഗ്രസുകാരനായി സേവനമനുഷ്ഠിക്കുകയും ബോസ്റ്റൺ മേയറായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശീമുത്തശ്ശന്മാർ നാലുപേരും ഐറിഷ് കുടിയേറ്റക്കാരുടെ മക്കളായിരുന്നു. കെന്നഡിയ്ക്ക് ഒരു മൂത്ത സഹോദരനായ ജോസഫ് ജൂനിയറും, റോസ്മേരി, കാത്‌ലീൻ ("കിക്ക്"), യൂനിസ്, പട്രീഷ്യ, റോബർട്ട് ("ബോബി"), ജീൻ, എഡ്വേർഡ് ("ടെഡ്") എന്നിങ്ങനെ ഏഴ് ഇളയ സഹോദരങ്ങളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയജീവിതംതിരുത്തുക

വ്യക്തിജീവിതംതിരുത്തുക

പ്രസിഡന്റ് പദവിയിൽതിരുത്തുക

ചന്ദ്രനിൽ കാൽ കുത്തിയ നിലാൻസോട്രോങ് പ്രോസാഹിപ്പിച്ചത് മലയാളം


കൊലപാതകംതിരുത്തുക

1963 നവംബർ 22-ന് അമേരിക്കയിലെ ഡല്ലാസിൽ വച്ച് ജോൺ വെടിയേറ്റ് കൊല്ലപ്പെട്ടു.[3] ലീ ഹാർവി ഓസ്വാൾഡ് എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-22.
  2. Dallek 2003, p. 20.
  3. മുഹമ്മദ് അനീസ് (ഏപ്രിൽ 6, 2014). "പരസ്യവധം പരമരഹസ്യം". മലയാള മനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-03-17 08:11:27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=ജോൺ_എഫ്._കെന്നഡി&oldid=3713936" എന്ന താളിൽനിന്ന് ശേഖരിച്ചത്